'തൃക്കാക്കരക്കാര്‍ നല്ല ശുചിത്വ ബോധമുള്ളവരാണ്, വേസ്റ്റ് വേസ്റ്റ് ബിന്നില്‍ തന്നെയിട്ടാണ് അവരുടെ ശീലം...' നാവ് കൊണ്ട് രാഷ്ട്രീയത്തെ മലിനപ്പെടുത്തുന്ന പി സി ജോര്‍ജിനും എം എം മണിക്കുമുള്ള താക്കീത്, പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കഴിഞ്ഞ ദിവസം തൃക്കാക്കര തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും ഏറിവരുകയാണ്. അങ്ങനെ ഇതാ നാവ് കൊണ്ട് രാഷ്ട്രീയത്തെ മലിനപ്പെടുത്തുന്ന പി സി ജോര്‍ജിനും എം എം മണിക്കുമുള്ള താക്കീതാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രതികരണം,
അതോടൊപ്പം തന്നെ സിപിഎം ആയതിന്റെ പേരില്‍ എന്ത് വൃത്തികേടും പറയാമെന്ന ധാര്‍ഷ്ട്യത്തിന് പൊതുജനം നല്‍കിയ മറുപടിയാണിത്. തൃക്കാക്കരക്കാര്‍ നല്ല ശുചിത്വ ബോധമുള്ളവരാണ്, വേസ്റ്റിനെ വേസ്റ്റ് ബിന്നില്‍ തന്നെയിടുന്നതാണ് അവരുടെ ശീലമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
നാവ് കൊണ്ട് മാലിന്യം തള്ളി കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്നതില്‍ PC ജോര്‍ജ്ജിനോട് ഇഞ്ചോടിഞ്ച് പോരാടുന്ന MM മണിക്ക് കൂടിയുള്ള താക്കീതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
CPM ആയതു കൊണ്ട് മാധ്യമങ്ങളും സംസ്കാരിക നായകരും തരുന്ന ഇളവിന്റെ പ്രിവിലേജില്‍ എന്ത് വൃത്തികേടും പറയാം, ഓഡിറ്റ് ചെയ്യപെടാതെ എന്ന ധാര്‍ഷ്ട്യത്തിന് ജനം മറുപടി തന്നിരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് പോലും അന്തരിച്ച PT യെ കുറിച്ച് ഹീനമായ അനാവശ്യം പറഞ്ഞും, സര്‍ക്കാരിനെതിരെ വന്ന ഒരു സ്ത്രീയെ വെര്‍ബല്‍ അബ്യൂസ് ചെയ്ത് പേടിപ്പിച്ചും ഗുണ്ടായിസം കാണിച്ചിട്ടും മാധ്യമങ്ങള്‍ അതിനെ "ആശാന്റെ വാമൊഴി തമാശയായി " കണ്ടപ്പോള്‍ , ജനം അതിനെ ഗൗരവത്തില്‍ തന്നെയെടുത്തു.
MM മണി കളത്തിലിറങ്ങിയ വെണ്ണല ഉള്‍പ്പെടെ വലിയ ഭൂരിപക്ഷം UDFന് നല്കി....ചുരുക്കിപ്പറഞ്ഞാല്‍ തൃക്കാക്കരക്കാര്‍ നല്ല ശുചിത്വ ബോധമുള്ളവരാണ്, വേസ്റ്റ് വേസ്റ്റ് ബിന്നില്‍ തന്നെയിട്ടാണ് അവരുടെ ശീലം...
https://www.facebook.com/Malayalivartha
























