85 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം...! ചെറുമകളുടെ ഭര്‍ത്താവ് അറസ്റ്റിൽ, പീഡന വിവരം കുടുംബാംഗങ്ങളോട് പറഞ്ഞപ്പോള്‍ പുറത്ത് പറയരുതെന്ന് വിലക്കി, ഉപദ്രവം സഹിക്കാന്‍ പറ്റാതായതോടെ അംഗനവാടി ജീവനക്കാരുടെ സഹായത്തോടെ പൊലീസിനെ സമീപിച്ചതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രൂരത..!

പത്തനംതിട്ടയിൽ എൺപത്തിയഞ്ച് വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവായ ശിവദാസനാണ് പോലീസ് പിടിയിലായത്. വയോധികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അരുവാപ്പുലത്താണ് ചെറുമകളുടെ ഭര്‍ത്താവ് വയോധികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. 16 വര്‍ഷമായി വയോധിക ചെറുമകളുടെ ഒപ്പമാണ് താമസിച്ചിരുന്നത്.കഴിഞ്ഞ മെയ് 10 മുതലാണ് 85 കാരി കോന്നിയിലെ വീട്ടില്‍ പീഡനത്തിന് ഇരയായത്. വിവരം കുടുംബാംഗങ്ങളോട് പറഞ്ഞപ്പോള്‍ പുറത്ത് പറയരുതെന്ന് പറഞ്ഞ് പറയരുതെന്ന് വിലക്കി
എന്നാൽ ചെറുമകളുടെ ഭര്‍ത്താവിൽ നിന്ന് ഉപദ്രവം സഹിക്കാന്‍ പറ്റാതായതോടെ അയല്‍വാസികളോട് വിവരം പറഞ്ഞു. പക്ഷേ അവരാരുംം തന്നെ വയോധികയെ സഹായിക്കാൻ തയ്യാറായില്ല. ഇതോടെയാണ് 85 കാരി ഇന്നലെ സമീപത്തെ അംഗനവാടി ജീവനക്കാരോട് സഹായം അഭ്യര്‍ത്ഥിച്ച് എത്തിയത്.
ഇവരാണ് വൃദ്ധയെ കോന്നി പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നല്‍കാന്‍ സഹായിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതി ശിവദാസനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























