വാഹന പരിശോധനയ്ക്കിടയിൽ പോലീസിന്റെ ശ്രദ്ധയിപ്പെട്ടു, കണ്ണൂരിൽ വിപണിയില്‍ രണ്ടു കോടി രൂപ വിലവരുന്ന രണ്ടു കിലോയോളം തിമിംഗല ഛര്‍ദ്ദി പിടികൂടി....!

ഛര്‍ദ്ദിലിന് രണ്ടുകോടി രൂപ വില. അത്ഭുതപ്പെടേണ്ട ഇത് വയറിളക്കവും ഛര്‍ദ്ദിലുമെന്നു പറയുമ്പോഴുള്ള സാധാരണ ഛര്‍ദ്ദിലല്ല. തിമിംഗലത്തിന്റെ ഛര്‍ദ്ദിലാണിത്. ആംബര്‍ ഗ്രീസെന്നാണ് ഇതിന്റെ യഥാര്‍ത പേര്. ഇതിന്റെ വില്‍പ്പനയും കടത്തും കേരളത്തില്‍ സാധാരണമല്ല. അസാധാരണമായതെല്ലാം സാധാരണമാകുന്ന കാലമാണല്ലോ ഇത്. അതുകൊണ്ട് അത്ഭുതപ്പെടാനില്ല.
ഛര്‍ദ്ദിലിന് രണ്ടു കിലോയോളം തൂക്കമുണ്ട്. കണ്ണൂരിലെ ഇരിട്ടിയില്‍ നിന്നാണ് ഇത് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ് ഇക്കാര്യ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. തില്ലങ്കേരി അരിച്ചാല്‍ സ്വദേശി ദിന്‍രാജ് എന്ന യുവാവാണ് ഛര്‍ദ്ദിലിന്റെ ഉടമ. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.
ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ സഞ്ചരിച്ച വാഹനത്തില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലാണ് ഛര്‍ദ്ദില്‍ കാണപ്പെട്ടത്. കാറില്‍ നിന്നറങ്ങി ഓടിയ ഇയാളെ പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. വിപണയില്‍ ഇതിന് രണ്ടു കോടി രൂപ വിലവരും.
തിമിംഗലങ്ങളുടെ കുടലില്‍ ദഹനപ്രക്രീയയിലൂടെ രൂപപ്പെടുന്ന പ്രകൃതിദത്ത ഉല്‍പ്പന്നമാണ് തിമിംഗല ഛര്‍ദ്ദി എന്നറിയപ്പെടുന്ന ആംബര്‍ഗ്രീസ് സുഗന്ധ വസ്തുക്കള്‍ നിര്‍മിക്കുന്നതിനുപയോഗിക്കുന്ന ആംബര്‍ ഗ്രസീസിന് കോടികളാണ് വില.വന്യജീവി നിയമപ്രകാരം ഇതിന്റെ വില്‍പന നിരോധിച്ചിട്ടുണ്ട്.
വന്യജീവി നിയമത്തിലെ സെക്ഷന്‍ 44 പ്രകാരം ഇത് രാജ്യത്ത് എവിടെ വില്‍ക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാണ്. പോലീസ് നടപടികള്‍ക്കു ശേഷം ആംബര്‍ഗ്രീസ് വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. തില്ലങ്കേരി സ്വദേശി സരീഷിനായായി കൊണ്ടു പോവുകയായിരുന്നു ഇത്. പിടിയിലായ ദിന്‍രാജിനെ 17 വരെ മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തുട്ടുണ്ട്.
https://www.facebook.com/Malayalivartha
























