ചെങ്ങന്നൂരില്‍ സിവില്‍ പോലീസ് ഓഫീസര്‍ ആത്മഹത്യ ചെയ്തു; കാരണം കേട്ട് ഞെട്ടി കേരളക്കര..

ചെങ്ങന്നൂരില്‍ സിവില്‍ പോലീസ് ഓഫിസറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പി.സി.അനീഷിനെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തിരുവണ്ടൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം മരണ കാരണം വീട്ടുകാരോട് നേരത്തെ തന്നെ ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ജോലിസ്ഥലത്തെ സമ്മര്‍ദ്ദം തനിക്ക് താങ്ങാന്‍ കഴിയുന്നില്ല എന്നായിരുന്നു അമ്മയോട് പറഞ്ഞത്. ശേഷമാണ് അനീഷ് വീടിന്റെ മുകള്‍ നിലയിലേക്ക് പോയി തൂങ്ങിയത്.
മാത്രമല്ല ജോലിസ്ഥലത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല എന്ന് അറിയിച്ചപ്പോള്‍ വീട്ടുകാര്‍ ഡോക്ടറെ കാണിക്കുകയും മാനസിക സമ്മര്‍ദത്തിന് ചികില്‍സ തേടുകയും ചെയ്തിരുന്നു. അന്വേഷണ ശേഷമേ കാര്യങ്ങള്‍ക്ക് വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























