Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ് 2026-ന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള ആവേശപ്പോരാട്ടം.... ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..

ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര നേതാവ് ഒളിവിൽ കഴിഞ്ഞത് മുസ്ലീം പള്ളി അധികൃതരുടെ സഹായത്തോടെ കുടുംബത്തോടൊപ്പം പള്ളിയ്‌ക്ക് സമീപം; തൊഴിലാളിയായി ജോലി ചെയ്തിരുന്ന താലിബ് പള്ളിയിൽ മതപ്രഭാഷണങ്ങളും നടത്തിയിരുന്നു! പിടികൂടിയത് കർണാടക പോലീസിന്റെ സഹായത്തോടെ കശ്മീർ പോലീസും 17 രാഷ്‌ട്രീയ റൈഫിൾസും ചേർന്ന്...

08 JUNE 2022 08:43 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര നേതാവ് താലിബ് ഹുസൈൻ ഗുജ്ജാറിനെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. ബംഗളൂരുവിലെ ഒക്കലിപുരത്ത് കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന ഇയാളെ കർണാടക പോലീസിന്റെ സഹായത്തോടെ തന്നെ കശ്മീർ പോലീസും 17 രാഷ്‌ട്രീയ റൈഫിൾസും ചേർന്ന് പിടികൂടുകയായിരുന്നു. കശ്മീരി ഹിന്ദുക്കളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്നതിൽ മുഖ്യകണ്ണിയായ താലിബ് ബംഗളൂരുവിൽ പേര് മാറ്റി ഒളിച്ചു കഴിയുകയാണ് ചെയ്തിരുന്നത്.

ഇയ്യാൾ ബംഗളൂരുവിൽ കഴിഞ്ഞിരുന്നത് കിഷ്ത്വാർ സ്വദേശിയായ താലിബ് ഹുസൈൻ, താരിഖ് എന്ന പേരിലാണ്. മുസ്ലീം പള്ളി അധികൃതരുടെ സഹായത്തോടെ തന്നെ കുടുംബത്തോടൊപ്പം പള്ളിയ്‌ക്ക് സമീപമാണ് ഇയാൾ താമസിച്ചിരുന്നത്. തൊഴിലാളിയായി ജോലി ചെയ്തിരുന്ന താലിബ് പള്ളിയിൽ മതപ്രഭാഷണങ്ങളും മറ്റും നടത്തിയിരുന്നു. ഭീകരനെ ജൂൺ 3 ന് അറസ്റ്റ് ചെയ്തതായി കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയും സ്ഥിരീകരിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ‘എ’ കാറ്റഗറി ഭീകരന്മാരുടെ പട്ടികയിലാണ് ഇയാളെ ജമ്മു കശ്മീർ പോലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2016 ലാണ് ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയിൽ ഇയ്യാൾ ചേരുന്നത്. ഇതേതുടർന്ന് നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. പാകിസ്താനി തീവ്രവാദ സംഘടനകളുമായി അടുത്ത് ബന്ധമുണ്ടായിരുന്ന ഇയാൾ, കശ്മീരിലെ യുവാക്കളെയും സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുകയുണ്ടായി. കശ്മീരിലെ ക്രമസമാധാന നില തകർക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം എന്നത്. യുവാക്കളെ പാകിസ്താനിലെത്തിച്ച് പരിശീലനം നൽകാനും ഇയാൾ സഹായിച്ചിരുന്നതായാണ് ലഭ്യമാകുന്ന വിവരം.

കൂടാതെ ജമ്മു കശ്മീർ പോലീസും സുരക്ഷാ സേനയും തനിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയെന്ന് മനസിലായതോടെയാണ് താലിബ് ഭാര്യയും മക്കളുമൊത്ത് നാട് വിട്ട് ബംഗളൂരുവിൽ എത്തിയത്. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് ഇയാൾ ബംഗളൂരുവിൽ ഉണ്ടെന്ന് പോലീസിന് വ്യക്തമായത് തന്നെ. ഇതേതുടർന്ന് ബംഗളൂരു പോലീസിന്റെ സഹായത്തോടെ കശ്മീർ പോലീസെത്തി താലിബിനെ നിരീക്ഷിക്കുകയുണ്ടായി. വിവിധ പേരുകളിൽ അറിയപ്പെടുന്ന താലിബ്, കഴിഞ്ഞ എട്ട് മാസമായി ബംഗളൂരുവിൽ ആണ് താമസിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ പള്ളിയിൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ട താലിബ് ചില ദിവസങ്ങളിൽ മതപ്രഭാഷണങ്ങളും നടത്തിയിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് ഇയാളെ പിടികൂടിയത് എന്നാണ് വിവരം. താലിബ് എന്തിന് ബംഗളൂരുവിലേക്ക് വന്നു എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിച്ചുവരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (4 minutes ago)

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 19 യാത്രക്കാര്‍ക്ക് പരിക്ക്  (12 minutes ago)

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (49 minutes ago)

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനത്തില്‍ എട്ട് മരണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി  (55 minutes ago)

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരം; തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി  (1 hour ago)

പ്രിയ ഇച്ചാക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ മറ്റ് താരംഗങ്ങള്‍ക്കും മോഹന്‍ലാല്‍ ആശംസകളറിയിച്ചു  (1 hour ago)

പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം; ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യമുന്നയിച്ചാണ് വിജയ് ആരാധകര്‍  (1 hour ago)

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (10 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (10 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (10 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (10 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (12 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (13 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (13 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (13 hours ago)

Malayali Vartha Recommends