എസ്.ഐയുടെ അടിയേറ്റ് ഡി.വൈ.എഫ്.ഐ. നേതാവിന്റെ കര്‍ണപുടം പൊട്ടിയതായി പരാതി... മനുവിനെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പോലീസിനെതിരേ നടപടി ആവശ്യപ്പെട്ട് മനു ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

എസ്.ഐയുടെ അടിയേറ്റ് ഡി.വൈ.എഫ്.ഐ. നേതാവിന്റെ കര്‍ണപുടം പൊട്ടിയതായി പരാതി... മനുവിനെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പോലീസിനെതിരേ നടപടി ആവശ്യപ്പെട്ട് മനു ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി
ഡി.വൈ.എഫ്.ഐ. മെഴുവേലി മേഖലാ പ്രസിഡന്റ് സതീഷ് ഭവനില്‍ എസ്.മനു സതീഷ് (38)നാണ് മര്‍ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.
ബൈക്കില്‍ സുഹൃത്തിനൊപ്പമെത്തിയ മനു, വീടിന് മുന്നില്‍നിന്ന സഹോദരനോട് സംസാരിക്കുന്നതിനിടെയാണ് ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ എസ്.ഐ. മാനുവേല്‍ അതുവഴി വന്നത്. മനുവിനെ ജീപ്പിനടുത്തേക്ക് വിളിപ്പിച്ച എസ്.ഐ., താടിയും മുടിയുമൊക്കെ വളര്‍ത്തിയ നീ കഞ്ചാവാണോ എന്ന് ചോദിച്ചു.
തുടര്‍ന്ന് കഞ്ചാവ് പൊതിയുണ്ടോ എന്ന് നോക്കാന്‍ ഉടുപ്പ് ഊരാന്‍ ആവശ്യപ്പെട്ടു. വസ്ത്രമൂരി റോഡില്‍ നിര്‍ത്തിയതിനെ മനു ചോദ്യം ചെയ്തതോടെ എസ്.ഐ. പ്രകോപിതനാകുകയും രണ്ട് ചെവികളും ചേര്‍ത്ത് അടിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ജീപ്പില്‍നിന്നിറങ്ങി വന്ന പോലീസുകാരും മര്‍ദിച്ചതായി മനു പറഞ്ഞു. തുടര്‍ന്ന് ജീപ്പിലേക്ക് വലിച്ചുകയറ്റി സ്റ്റേഷനിലെത്തിച്ചു.
നാട്ടുകാരും ഡി.വൈ.എഫ്.െഎ. പ്രവര്‍ത്തകരും സ്റ്റേഷനിലെത്തിയതോടെ മനുവിനെ എസ്.ഐ. വിട്ടയച്ചു. ചെവിക്കും കഴുത്തിനും വേദനകൂടിയ മനുവിനെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയും വിദഗ്ധപരിശോധനയില്‍ കര്‍ണപുടം പൊട്ടിയതായി കണ്ടെത്തി. എന്നാല്‍ മനുവിനെ മര്‍ദിച്ചിട്ടില്ലെന്നാണ് ഇലവുംതിട്ട പോലീസി വിശദീകരിക്കുന്നത്.
"
https://www.facebook.com/Malayalivartha