Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി താഴ്മ വേണ്ട.... അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്ന് മാത്രം മതി... സര്‍ക്കാര്‍ ഓഫീസുകളില്‍ നല്‍കുന്ന അപേക്ഷയില്‍ നിന്ന് 'താഴ്മയായി' എന്ന പദം ഒഴിവാക്കാന്‍ കാരണക്കാരനായത് പന്തളം സ്വദേശി....

08 JUNE 2022 10:26 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ഓഫീസുകളില്‍ നല്‍കുന്ന അപേക്ഷയില്‍ നിന്ന് 'താഴ്മയായി' എന്ന പദം ഒഴിവാക്കാന്‍ കാരണക്കാരനായത് പന്തളം സ്വദേശി. പന്തളം തോന്നല്ലൂര്‍ മാപ്പിളതൂക്കില്‍ ടി.മനോജ്, 2021 ഡിസംബര്‍ 15-ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് നല്‍കിയ നിവേദനത്തിലാണ് സര്‍ക്കാര്‍ 'താഴ്മയായി' എന്ന പദം ഔദ്യോഗിക ഫോറങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനമുണ്ടായത്.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്ന് മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും 'താഴ്മയായി' എന്ന പദം പൂര്‍ണമായും ഒഴിവാക്കണമെന്നും കാണിക്കുന്ന ഉത്തരവ് മാര്‍ച്ച് 22-ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്.സീമ ഗവ. വകുപ്പുകളിലേക്ക് നല്‍കി.

 



ഈ വിവരം മനോജിനെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പില്‍ നിന്ന് അറിയിക്കുകയും ചീഫ് സെക്രട്ടറി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തതായി മനോജ് പറഞ്ഞു.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് എല്ലാ കാര്യങ്ങളും നിറവേറ്റുന്ന സര്‍ക്കാരിന് നല്‍കുന്ന അപേക്ഷയില്‍ ജനങ്ങള്‍ താഴ്മയായി അപേക്ഷ നല്‍കേണ്ട ആവശ്യമില്ലെന്ന തോന്നലാണ് സാമൂഹിക പ്രവര്‍ത്തകനായ മനോജിനെ ഇങ്ങനെ ഒരു നിവേദനം നല്‍കാന്‍ പ്രേരണയായത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (10 minutes ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (24 minutes ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (35 minutes ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (43 minutes ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (52 minutes ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (1 hour ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (1 hour ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (9 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (10 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (11 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (11 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (11 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (12 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (12 hours ago)

Malayali Vartha Recommends