Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

തിരുവനന്തപുരം ആർഡിഒ കോടതിയിലെ മോഷണത്തിന് പിന്നിൽ വൻ ഗൂഢാലോചന; ഇന്നലെ വൈകിട്ട് വരെ നടത്തിയ പരിശോധനയിൽ നിന്ന് മാത്രം കണ്ടെത്തിയത് തൊണ്ടിമുതലായി സൂക്ഷിച്ചവയിൽ നിന്ന് 139 പവൻ ആകെ മോഷണം പോയതായി, വിചാരിച്ചതിലുമപ്പുറത്താണ് തിരുവനന്തപുരം ആർഡിഒ കോടതിയിലെ മോഷണം, ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്...

08 JUNE 2022 03:18 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകള പ്രകാരം തിരുവനന്തപുരം ആർഡിഒ കോടതിയിലെ മോഷണത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന. ഇന്നലെ വൈകിട്ട് വരെ നടത്തിയ പരിശോധനയിൽ നിന്ന് മാത്രം തൊണ്ടിമുതലായി സൂക്ഷിച്ചവയിൽ നിന്ന് 139 പവൻ ആകെ മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്. മിനിഞ്ഞാന്ന് നടത്തിയ പരിശോധനയിൽ 72 പവൻ മോഷണം പോയതായി സബ് കളക്ടർ എം എസ് മാധവിക്കുട്ടി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് 67 പവൻ കൂടി മോഷ്ടിച്ചതായി കണ്ടെത്തിയത്. ഈ 67 പവനിൽ 30 പവൻ മുക്കുപണ്ടമാണ് എന്നതാണ്.

അതോടൊപ്പം തന്നെ വിചാരിച്ചതിലുമപ്പുറത്താണ് തിരുവനന്തപുരം ആർഡിഒ കോടതിയിലെ മോഷണം എന്നത്. കോടതിയിലെ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് പൊലീസ് പ്രത്യേക സംഘം വ്യക്തമാക്കിയിരിക്കുന്നത്. കേസ് അന്വേഷിക്കാനായി പ്രത്യേക വിജിലൻസ് സംഘം രൂപീകരിക്കണമെന്നും അവർക്ക് കേസ് അടിയന്തരമായി കൈമാറണമെന്നും പേരൂർക്കട എസ്എച്ച്ഒ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയിരിക്കുകയാണ്. ഇത് സാധാരണ ഒരു പൊലീസ് സ്റ്റേഷനിൽ നിൽക്കുന്നതല്ല എന്നും, കേസിന്‍റെ അന്വേഷണപരിധി വലുതാണെന്നുമാണ് പേരൂർക്കട പൊലീസ് കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കൂടാതെ തിരുവനന്തപുരം ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന 72 പവൻ സ്വർണവും വെള്ളിയും പണവും മോഷണം പോയതായി സബ് കളക്ടറുടെയും പൊലീസിന്‍റെയും ആദ്യഘട്ട അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു. 2010 മുതൽ 2019 വരെ കോടതിയിലേക്കെത്തിയ സ്വർണമാണ് മോഷണം പോയിരിക്കുന്നത്. കഴി‍ഞ്ഞ ദിവസം തൊണ്ടിമുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ച പൊലീസിന് ചില ആഭരണങ്ങള്‍ കണ്ട് സംശയം തോന്നിയിരുന്നു. അപ്രൈസലിനെ കൊണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണത്തിന് പകരം മുക്കുപണ്ടം വച്ചതായി വ്യക്തമായത്.

അതേസമയം 2018- 2020 വരെ ലോക്കറിലെത്തിയ സ്വർണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടമാണ് കണ്ടെത്തിയിരുന്നത്. ഇതോടെ തൊണ്ടി മോഷണത്തിൽ വൻ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാകുകയുണ്ടായി. തൊണ്ടിമുതലിന്‍റെ കസ്റ്റോഡിയൻ സീനിയർ സൂപ്രണ്ടുമാരാണ്. സീനിയർ സൂപ്രണ്ടുമാരോ അല്ലെങ്കിൽ ലോക്കറിന്‍റെ താക്കോൽ സൂക്ഷിക്കുന്ന, സ്ഥലമറിയുന്ന, മറ്റോരാ ആണ് സ്വർണമെടുത്തിരിക്കുന്നത് തന്നെ. ചില ഉദ്യോഗസ്ഥരിലേക്ക് പൊലീസ് അന്വേഷണം എത്തിയിട്ടുണ്ട്. പല തവണയായി സ്വർണമെടുത്തുവെന്നാണ് നിഗമനം. കൂടുതൽ തെളിവുകള്‍ ലഭിച്ചാൽ അറസ്റ്റിലേക്ക് നീങ്ങുന്നതാണ്.

അങ്ങനെ 2017 മുതൽ 2021 ഫെബ്രുവരിയുള്ള തൊണ്ടി മുതൽ ഓഡിറ്റ് നടത്തിയ എ.ജി. എല്ലാം സുരക്ഷിതമെന്ന റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ എജി ഓഡിറ്റിന് ശേഷം മോഷണം നടക്കാനാണ് സാധ്യതയെന്നാണ് പൊലീസ് പറയുന്നത്. അല്ലെങ്കിൽ പാക്കറ്റുകള്‍ തുറന്ന് പരിശോധിക്കാതെ എജി ഓഫീസിൽ നിന്നെത്തിയ ഓഡിറ്റ് സഘം റിപ്പോർട്ട് തയ്യാറാക്കിയതാകാനാണ് സാധ്യത എന്നും പറയുകയാണ്. ഇക്കാര്യത്തിൽ തന്നെ വ്യക്തത വരുത്താൻ ഓഡിറ്റ് സംഘത്തിന്‍റെ മൊഴിയെടുക്കണമെന്ന് കാട്ടി പൊലീസ് എജിക്ക് കത്തു നൽകുന്നതാണ്. അതേ സമയം തൊണ്ടി മുതൽ മോഷണം വിജിലൻസിന് കൈമാറാൻ റവന്യൂമന്ത്രി ശുപാർശ ചെയ്തിട്ടും ഉത്തരവ് ഇതേവരെ ആഭ്യന്തരവകുപ്പിൽ നിന്നും ഇറങ്ങിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (35 minutes ago)

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനത്തില്‍ എട്ട് മരണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി  (41 minutes ago)

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരം; തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി  (48 minutes ago)

പ്രിയ ഇച്ചാക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ മറ്റ് താരംഗങ്ങള്‍ക്കും മോഹന്‍ലാല്‍ ആശംസകളറിയിച്ചു  (1 hour ago)

പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം; ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യമുന്നയിച്ചാണ് വിജയ് ആരാധകര്‍  (1 hour ago)

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (10 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (10 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (10 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (10 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (12 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (12 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (13 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (13 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (13 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (13 hours ago)

Malayali Vartha Recommends