Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണം കൂടുതല്‍ സജീവമാക്കി! അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലെ തെളിവുകള്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിനും പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ...

13 JUNE 2022 04:02 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് അന്വേഷണം നിർണായഘട്ടത്തിലാണ് ഇപ്പോൾ. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് കേസിൽ കോടതി തുടരന്വേഷണത്തിന് വീണ്ടും അനുമതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയ അന്വേഷണം ഇപ്പോഴും തുടരുകയാണ്. മെയ് 31ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇനിയും മൂന്ന് മാസം കൂടി സമയം വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഒന്നര മാസം അനുവദിച്ചിരിക്കുകയാണ്. ഇതോടെ കേസിലെ തുടരന്വേഷണം കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ഇതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലെ തെളിവുകള്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിനും പരിഗണിക്കും. വധഗൂഡാലോചന കേസുമായി ബന്ധിപ്പെട്ട് ദിലീപിന്റേയും മറ്റ് പ്രതികളുടേയും ആറ് ഫോണുകള്‍ കോടതി വഴി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നെങ്കിലും സുപ്രധാനമായ പല കാര്യങ്ങളും തിരിച്ചെടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. ഈ തെളിവുകളാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിലേക്കും ഉപയോഗിക്കുന്നത്. പ്രതിഭാഗം ഹാജരാക്കാത്ത രണ്ട് മൊബൈല്‍ ഫോണുകളുടെ മിറർ ഇമേജ് വഴിയുള്ള വിശദ ഫോറന്‍സിക് റിപ്പോർട്ടും ഇതില്‍ ഉള്‍പ്പെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കേസിലെ എട്ടാം പ്രതിയായ ദിലീപും അദ്ദേഹത്തിന്റെ അനുജന്‍ അനൂപും സഹോദരി ഭർത്താവും ടിഎന്‍ സുരാജും ഉപയോഗിച്ച ഫോണുകളാണ് ഇവ. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

ഈ ഫോറന്‍സിക് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള വിശദമായ അന്വേഷണത്തിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമോയെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഹാജരാക്കാത്ത ഫോണുകളിലാണ് നിർണ്ണായ വിവരങ്ങള്‍ ഉള്ളതെന്നും ഇവ അനൂപും സുരാജും നശിപ്പിക്കുകയോ ഒളിപ്പിക്കുകയും ചെയ്തതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടർന്ന് ദിലീപ് ജയിലില്‍ കിടന്ന സമയത്ത് 2017 ലാണ് ഇതിലൊരു ഫോണ്‍ സുരാജ് ഉപയോഗിച്ചത്. അനൂപിന്റെ ഫോൺ ദിലീപ്‌ ജയിലിൽനിന്ന്‌ പുറത്തിറങ്ങിയശേഷം പലതവണ ഉപയോഗിച്ചിരുന്നു. ‌ഇതുപയോഗിച്ച്‌ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി പൊലീസ്‌ സംശയിക്കുന്നു. ഈ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് അന്വേഷണ സംഘത്തിനെതിരായ നിർണ്ണായക തെളിവായി മാറിയേനെ. ദിലീപിന് പൾസർ സുനി ജയിലിൽനിന്ന് അയച്ച കത്തിന്റെ ഫോറൻസിക്‌ പരിശോധനാ റിപ്പോർട്ട്‌ അടുത്ത ദിവസങ്ങളിൽ ലഭിക്കുമെന്നാണ്‌ സൂചന. 2018 മെയ്‌ ഏഴിന്‌ എഴുതിയ കത്ത്‌ സജിത്‌ എന്ന സുഹൃത്ത്‌ വഴിയാണ്‌ പൾസർ സുനി ദിലീപിന്‌ കൊടുത്തുവിട്ടത്‌. കത്തിലെ കയ്യക്ഷര പരിശോധനഫലമാകും കേസില്‍ നിർണ്ണായകമാവുക.

അതേസമയം, സുനി പറഞ്ഞിട്ടാണോ അവന്‍ ജയിലില്‍ നിന്നെഴുതിയ കത്ത് പുറത്ത് വിട്ടതെന്ന് ചോദിച്ചപ്പോള്‍ അവന്‍ ഒരിക്കലും അത്തരമൊരു കാര്യം പറഞ്ഞിട്ടില്ലെന്നാണ് അമ്മ വ്യക്തമാക്കിയതെന്ന് വെളിപ്പെടുത്തില്‍ പള്‍സർ സുനിയോടൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന ജിന്‍സണ്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. എന്തിനാണ് കത്ത് ഇപ്പോള്‍ പുറത്ത് വിട്ടതെന്ന രീതിയിലാണ് പള്‍സർ സുനി അമ്മയോട് സംസാരിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കിയതെന്നും ജിന്‍സണ്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏത് ആ‌ർ.ടി ഓഫീസിലും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് അനുമതി നൽകി ഗതാഗത വകുപ്പ്  (14 minutes ago)

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്  (26 minutes ago)

കർണാടകയിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ  (39 minutes ago)

പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....  (52 minutes ago)

കേന്ദ്ര പദ്ധതിയായ പി.എം റാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി.ജോൺ  (1 hour ago)

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (1 hour ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (1 hour ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (2 hours ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (7 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (8 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (8 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (8 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (9 hours ago)

Malayali Vartha Recommends