പ്രവാചക നിന്ദ ആരോപിച്ച് യു.പിയില്‍ പ്രയാഗ് രാജ്, ഷഹന്‍പൂര്‍ എന്നിവിടങ്ങളില്‍ കലാപം നടത്തുകയും നേതൃത്വം നല്‍കുകയും ചെയ്തവരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ ഇറക്കി നിരത്തി; യു.പി യില്‍ വീടുപൊളിച്ചതിന് കേരളത്തില്‍ കലാപാഹ്വാനം

യു.പി യില്‍ വീടുപൊളിച്ചതിന് കേരളത്തില്‍ കലാപാഹ്വാനം. പ്രവാചക നിന്ദ ആരോപിച്ച് യു.പിയില്‍ പ്രയാഗ് രാജ്, ഷഹന്‍പൂര്‍ എന്നിവിടങ്ങളില്‍ കലാപം നടത്തുകയും നേതൃത്വം നല്‍കുകയും ചെയ്തവര്‍ക്കെതിരെ യു.പി.മുഖ്യമന്ത്രി കടുത്ത നടപടികളാണ് സ്വീകരിച്ചത്. അവരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ ഇറക്കി നിരത്തിയിരുന്നു. അതിനെതിരെയാണ് കേരളത്തിലും തീവ്രവാദികല്‍ കലാപത്തിന് ആഹ്വാനം നല്‍കുകയും ഒരുങ്ങുകയും ചെയ്യുന്നത്.
പൗരത്വഭേദഗതി നിയമത്തിന്റെ പേരില്‍ ദല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജെ.എന്‍.യു വിലെ മലയാളി വിദ്യാര്‍ഥിയായിരുന്ന ആയിഷ റെന്നയുടെ നേതൃത്വത്തില്‍ മലപ്പുറത്താണ് ദേശീയ പാദ ഉപരോധിച്ചത്. ഫ്രെട്ടേണിറ്റി മൂമന്റ് ദേശീയ സെക്രട്ടറി അഫ്രീന്‍ ഫാത്തിമയുടെ വീട് തകര്‍ത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് കുന്നുമ്മലില്‍ ദേശീയപാത ആയിഷറെന്നയും കൂട്ടരും ഉപരോധിക്കുകയായിരുന്നു.
പോലീസ് കര്‍ശന നടപടിയാണ് ഇതിന്മേല്‍ സ്വീകരിച്ചത്. പോലീസിന് നേരേ അക്രമത്തിന് തുനിഞ്ഞതോടെ ആയിഷയെ പോലീസ് അറസ്റ്റു ചെയ്തു. ദല്‍ഹി കലാപ സമയത്ത് കലാപകാരിയെ പിന്നിലൊളിപ്പിച്ച് ട്രോളുകളില്‍ നിറഞ്ഞ നേതാവാണ് ആയിഷ റെന്ന. പോലീസ് ആയഷയുടെ ഹിജാബില്‍ പിടിച്ചുവലിച്ചെന്നാരോപിച്ച് പോലീസിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണം ആരംഭിച്ചിരിക്കുകയാണ് തീവ്രവാദികള്‍.
https://www.facebook.com/Malayalivartha