മുഖ്യമന്തിയെ പിടിവിടാതെ പ്രതിഷേധക്കാർ, വിമാനത്തിനുള്ളിലും കറുത്ത ഡ്രസ്സ് അണിഞ്ഞ് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, പ്രതിഷേധക്കാരെ ബലമായി തള്ളിയിട്ട് ഇ.പി ജയരാജന്, മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ...!

തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിച്ച വിമാനത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം വിമാനത്തിലുണ്ടായിരുന്ന മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. ഇവരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു.
മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സിന് മജീദ്, ജില്ലാ സെക്രട്ടറി ആര്. കെ നവീന്‍ കുമാര്‍ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്.
ഇവരിലൊരാള്‍ ഡ്രസ്സ് അണിഞ്ഞായിരുന്നു എത്തിയിരുന്നത്.
ഇവർ വിമാനത്തിൽ പിണറായിക്കെതിരെ മുദ്ര വാക്യം വിളിക്കുന്ന വീഡിയോയും പുറത്തുവന്നു. വീഡിയോയില്‍ ഇ.പി ജയരാജന് ഇവരെ ബലമായി പിടിച്ച് തള്ളുന്നതും കാണാം. ഇവര്‍ മദ്യപിച്ചിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.
മുദ്രാവാക്യം വിളിക്കുമ്പോൾ നാക്ക് കുഴയുന്നുണ്ടായിരുന്നു. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍, ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.
https://www.facebook.com/Malayalivartha