പിണറായി വിജയന്റെ മുഖ്യമന്ത്രി കസേരക്ക് ഇളക്കം തട്ടി.. കേന്ദ്രം കളിതുടങ്ങി, പിണറായിയേയും കുടുംബത്തേയും ഇഡി ഉടന്‍ തൂക്കും! കുടുക്കിയത് ശിവശങ്കറിന്റെ ആ പഴയ മൊഴി..

പിണറായി വിജയന്റെ മുഖ്യമന്ത്രി കസേരക്ക് ഇളക്കം തട്ടിയോ? ഇ ഡി മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഉറ്റ ബന്ധുക്കളെയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതായി സൂചന.
സ്വപ്ന സുരേഷിനില്‍ നിന്നും ഇ ഡി വിവരങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയും കുടുംബവും ദേശവിരുദ്ധ താത്പര്യങ്ങള്‍ക്ക് കൂട്ടുനിന്നു എന്ന് സ്വപ്ന ഹൈക്കോടതിയിലും ആവര്‍ത്തിച്ചിരുന്നു. യു എ ഇ കോണ്‍സുലേറ്റാണ് ദേശവിരുദ്ധ താത്പര്യങ്ങളുടെ പ്രഭവകേന്ദ്രം എന്ന സ്വപനയുടെ മൊഴി അതീവ ഗൗരവത്തോടെയാണെന്ന് ഇ ഡി കാണുന്നത്.
പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ എച്ച്ആര്‍ഡിഎസിന് എതിരെ അന്വേഷണത്തിന് ഉത്തരവുണ്ടായതിന് പിന്നാലെയാണ് ഇ.ഡി അന്വേഷണത്തിന് ഒരുങ്ങുന്നത്. എച്ച്.ആര്‍ ഡി എസ് ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.
അതിനിടെ സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് സര്‍ക്കാരിനെ തിരിഞ്ഞുകുത്തുമെന്ന് കൊച്ചിയില്‍ നിന്നും നിയമവിദഗ്ദ്ധര്‍ പറയുന്നു.ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് വിമാനത്താവളത്തിനുള്ളില്‍ നടന്ന ഒരു പെറ്റികേസിനെ മുഖ്യമന്ത്രിയും സി പി എമ്മും പെരുപ്പിച്ച് കാട്ടിയത്. സ്വപ്നക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാ കേസ് നിലനില്‍ക്കില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. സ്വപ്ന സുരേഷ് കോടതിയില്‍164 സ്റ്റേറ്റ്‌മെന്റ് എങ്ങനെ ഗൂഢാലോചനയാവും എന്ന ചിന്തയിലാണ് നിയമ ലോകം.
അതിനിടെ സ്വപ്ന ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ സര്‍ക്കാര്‍ പകപോക്കല്‍ ആരംഭിച്ചു.
ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാനാണ് എസ്‌സി എസ്ടി കമ്മീഷനാണ് ഉത്തരവിട്ടത്. ഭൂമി തട്ടിയെടുത്തത് പരിശോധിച്ച് കേസ് എടുക്കണമെന്നാണ് നിര്‍ദ്ദേശം. ഒറ്റപ്പാലം സബ് കളക്ടര്‍ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. എച്ച്ആര്‍ഡിഎസ് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി നിര്‍മ്മിക്കുന്നത് വാസയോഗ്യമല്ലാത്ത വീടുകളാണ്. ഇനി നിര്‍മാണത്തിന് അനുമതി നല്‍കരുതെന്നും കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എച്ച്ആര്‍ഡിഎസിലെ സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി ഡയറക്ടറാണ് സ്വപ്ന സുരേഷ്. കേന്ദ്ര സുരക്ഷ വേണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.
ഇത് സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. ദീര്‍ഘകാലം കേരള സര്‍ക്കാരില്‍ ഉദ്യോഗസ്ഥനായിരുന്ന ബി.എസ്. മാവോജിയാണ് കമ്മീഷന്‍ അധ്യക്ഷന്‍. കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായത് പ്ലാന്‍ഡ് അറ്റംപ്റ്റാണെന്നാണ് മനസിലാക്കുന്നത്.
സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്ന് എച്ച് ആര്‍ ഡി എസ് പറയുന്നു. കാര്‍ അടക്കം വിട്ടു നല്‍കി സഹായിക്കുന്നത് സ്വപ്ന എച്ച് ആര്‍ ഡി എസ് ജീവനക്കാരി ആയതിനാലാണ്. സര്‍ക്കാരും പൊലീസും സ്വപ്നയെ കെണിയില്‍ പെടുത്തിയതാണെന്നും എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു. സംഘപരിവാര്‍ മാറ്റി നിര്‍ത്തേണ്ടവരല്ല. സംഘപരിവാര്‍ ഇന്ത്യ ഭരിക്കുന്ന സംവിധാനമാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഫാസിസമാണ്. എച്ച് ആര്‍ ഡി എസ് ഇന്ത്യയെ പട്ടിണി രഹിതമാക്കാന്‍ പ്രവര്‍ത്തിക്കുന്നു. എല്ലാതരം രാഷ്ട്രീയ വിശ്വാസികളും എച്ച് ആര്‍ ഡി എസിലുണ്ട് എന്നും അജി കൃഷ്ണന്‍ പറഞ്ഞു.
ഐ ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത സി പി എം നേതാക്കളുടെ മക്കള്‍ ഉള്‍പ്പെടെ കേരളത്തില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കെല്ലാം യുഎഇയില്‍ മികച്ച സാധ്യതകള്‍ നേടിയെടുക്കാന്‍ താന്‍ സ്വപ്നയുടെ സഹായം തേടിയിരുന്നതായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുടെ മുമ്പ് ഇ ഡിക്ക് നല്‍കിയ മൊഴിയാണ് ഇ.ഡിയുടെ തുറുപ്പ് ചീട്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ മകളുമുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്.
ഉന്നതരായ നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള മൊഴി തന്നെ നിഷ്‌കരണം തള്ളിയവര്‍ക്കുള്ള ശിവശങ്കറിന്റെ മറുപടിയായാണ് കരുതുന്നത്. മുമ്പും ഉന്നതരുടെ മക്കള്‍ക്ക് ഐ. ടിയില്‍ ഇരുപ്പുറപ്പിക്കാന്‍ ശിവശങ്കര്‍ സഹായിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. നേതാവിന്റെ മക്കള്‍ക്ക് പുറമേ കേരളത്തില്‍ തുടങ്ങിയ സ്റ്റാട്ടപ്പുകള്‍ക്കെല്ലാം യുഎഇയില്‍ അവസരം ലഭിക്കാന്‍ താന്‍ ഇടപ്പെട്ടിരുന്നതായി ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. അത് എത്രയാണെന്ന് മാത്രം അദ്ദേഹം പറഞ്ഞില്ല.
മുഖ്യമന്ത്രിയുടെ മകളുടെ ഐ. റ്റി. സ്ഥാപനവുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ അവിഹിത ഇടപെടല്‍ നടത്തിയതായി ബി ജെ പി നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു . ഇതേ ആരോപണം തന്നെ യൂത്ത് ലീഗും ആവര്‍ത്തിച്ചിരുന്നു. സ്പ്രിംഗ്‌ളര്‍ കരാറുമായി ബന്ധപ്പെട്ടാണ് വീണാ വിജയന്റെ കമ്പനിക്കെതിരെ ആരോപണം ഉയര്‍ന്നത്. സ്പ്രിംഗ്‌ളര്‍ കമ്പനിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വെബ് സൈറ്റില്‍ ഉണ്ടായിരുന്നതായും യൂത്ത് ലീഗ് ആരോപിച്ചിരുന്നു.
ആരോപണമായല്ല വസ്തുതതകളായാണ് ശിവശങ്കര്‍ ഇത്തരം കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സിയോട് പറഞ്ഞത്. സമാര്‍ട്ട് സിറ്റി പദ്ധതി മുടങ്ങുമെന്നായപ്പോഴും താന്‍ സ്വപ്നയുടെ സഹായം സ്വീകരിച്ചിരുന്നു എന്നദ്ദേഹം പറയുന്നു. പദ്ധതിയുടെ കമ്മീഷനിംഗ് വൈകിയപ്പോള്‍ ദുബായ് ഹോള്‍ഡിംഗ്‌സ് പദധതിയില്‍ നിന്നും പിന്‍മാറി. ഇവരെ തിരികെയെത്തിക്കാനാണ് താന്‍ സ്വപ്നയുടെ സഹായം ആവശ്യപ്പെട്ടത്. 2017 ല്‍ ആയിരുന്നു ഇത്. അന്ന് സ്വപ്ന യു എ ഇ കോണ്‍സുലിന്റെ സെക്രട്ടറിയായിരുന്നു. സ്മാര്‍ട്ട് സിറ്റിയില്‍ പണം മുടക്കിയ ടീ കോമിന്റെ നിക്ഷേപങ്ങള്‍ തകര്‍ന്നതോടെയാണ് കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ഓഹരികള്‍ ദുബായ് ഹോള്‍ഡിംഗ്‌സിന് കൈമാറിയത്.
എന്നാല്‍ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ 29.5 ഏക്കര്‍ സ്ഥലം റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് കൈമാറാനുള്ള നീക്കവുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ സജീവമായിരുന്നു എന്നാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതി താറുമാറായപ്പോഴാണ് സ്ഥലം വില്‍ക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ 29 ഏക്കര്‍ സ്ഥലം നിലവിലെ നിയമ പ്രകാരം കൈമാറ്റം ചെയ്യാന്‍ കഴിയില്ല. അതിന് പുതിയ വിജ്ഞാപനം ഇറക്കാനായിരുന്നു ശിവശങ്കര്‍ ശ്രമിച്ചത്.
ഐ.റ്റി. സെക്രട്ടറി എന്ന നിലയില്‍ ഇത് ശിവശങ്കറിന് ചെയ്യാന്‍ കഴിയുന്നതായിരുന്നു. 29 ഏക്കര്‍ സ്ഥലത്ത് നടന്നു കൊണ്ടിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കമ്മീഷന്‍ കൈക്കലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പറയുന്നുണ്ട് . ഭൂമി വില്‍പ്പനക്ക് വിജ്ഞാപ്നം ഇറക്കാനുള്ള പഴയ രേഖകള്‍ കൈക്കലാക്കാനും ശിവശങ്കര്‍ ശ്രമിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് 2 വര്‍ഷം കഴിഞ്ഞതു മുതല്‍ ഭൂമി കൈമാറ്റത്തിന് ശിവശങ്കര്‍ ശ്രമിച്ചിരുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് സി പി എമ്മിന് വേണ്ടിയാണോ എന്ന സംശയവും ഉയരുന്നുണ്ട്.
വിശ്വസ്തരായ വ്യക്തികളുടെ വിശ്വസ്തനായ ഇടനിലക്കാരനായിരുന്നു ശിവശങ്കര്‍ എന്നാണ് വ്യക്തമാകുന്നത്. സ്പ്രിംഗ്‌ളര്‍ കരാര്‍ സംബന്ധിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിലും ഇതു തന്നെയാണ് പറയുന്നത്. കരാര്‍ തയ്യാറാക്കിയതില്‍ സര്‍ക്കാര്‍ തന്നെ വീഴ്ച കണ്ടെത്തി. അദ്ദേഹം നടപടിക്രമങ്ങള്‍ പാലിച്ചില്ല. മാധവന്‍ നമ്പ്യാര്‍ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിത്തുന്നത്.
നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്. അതൊരു വലിയ തെറ്റായി രാഷ്ട്രീയ നേതൃത്വം സാധാരണ ഗതിയില്‍ കാണാറില്ല.കേരളത്തിന്റെ പൊതു നന്മക്ക് വേണ്ടിയാണ് ശിവശങ്കര്‍ സ്വപ്നയുമായി ഇടപെട്ടതെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു.
ഉന്നതരായ നേതാക്കളുടെ മക്കള്‍ക്ക് സഹായം നല്‍കുന്നത് ഒരു പുതിയ കാര്യമല്ല. എന്നാല്‍ അവര്‍ക്കു വേണ്ടി നിയമങ്ങളില്‍ സ്വജനപക്ഷപാതം കാണിക്കുന്നതാണ് തെറ്റ്. ശിവശങ്കര്‍ ചെയ്തിരിക്കുന്ന തെറ്റ് അതാണ്. ഇതില്‍ പിന്തുടര്‍ന്നാണ് ഇ.ഡി. അന്വേഷണം നടത്തുക. അങ്ങനെ സംഭവിച്ചാല്‍ അത് ബാധിക്കുക മുഖ്യമന്ത്രിയുടെ കുടുംബത്തെ തന്നെയായിരിക്കും.
അതേസമയം, മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പി സി ജോര്‍ജ്ജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തിട്ടുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം. കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന വാദവും ഇവര്‍ ഉന്നയിക്കും.
നേരത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിന് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന വാദം പരിഗണിച്ചായിരുന്നു നടപടി. സ്വപ്ന സുരേഷിന് പുറമെ പി സി ജോര്‍ജ്ജും കേസില്‍ പ്രതിയാണ്. ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷ് നല്‍കിയ മറ്റൊരു ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും പരിഗണിക്കുന്നുണ്ട്.
ജലീലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ രണ്ട് ദിവസത്തിനകം നടത്തുമെന്ന് സ്വപ്ന പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഢാലോചന നടത്തുന്നത് സര്‍ക്കാരും ജലീലുമാണെന്നും അവ!ര്‍ പറഞ്ഞു. രഹസ്യമൊഴിയില്‍ പറഞ്ഞത് ഉടന്‍ പുറത്ത് പറയുമെന്നും സ്വപ്ന മാധ്യമങ്ങളോട് വിശദീകരിച്ചു. ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന ചോദ്യവും ഉന്നയിച്ചു. ഒരു ഗൂഢാലോചനയും താന്‍ നടത്തിയിട്ടില്ലെന്നും രഹസ്യമൊഴിയില്‍ കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ രണ്ട് ദിവസത്തിനകം വെളിപെടുത്തുമെന്നും ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
ജലീല്‍ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും അവര്‍ വെല്ലുവിളിക്കുകയും ചെയ്തു. തന്നെ പൊലീസ് പിന്തുടരേണ്ട കാര്യമില്ലെന്നും അവരെ പിന്‍വലിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. തന്റെ സുരക്ഷ താന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ സ്വപ്ന, പൊലീസ് സംരക്ഷണം വേണ്ടെന്നും വ്യക്തമാക്കി. രണ്ട് ദിവസം ജലീല്‍ വിയര്‍ക്കട്ടെയെന്നായിരുന്നു സ്വപ്നയ്‌ക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിന്റെ പ്രതികരണം.
ഏതായാലും കേരളം, മുഖ്യമന്ത്രിയുടെ പേരില്‍ കത്തിയമരുകയാണ്. കെ പി സി സി ഓഫീസ് ആക്രമിക്കുന്ന സാഹചര്യം വരെയുണ്ടായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ പരസ്പരം കത്തിക്കുന്ന സാഹചര്യമുണ്ട്. കെ.സുധാകരന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. നാട്ടില്‍ സമാധാനം ഇല്ലാതായ സാഹചര്യം ഉടലെടുത്തു.ഇ പി.ജയരാജനെ കൈകാര്യം ചെയ്യുമെന്ന് കെ സുധാകരന്‍ പ്രഖ്യാപിച്ചു.
തന്റെ കസേരയുടെ ആണികള്‍ ഇളകിയെന്ന് പിണറായിക്ക് നന്നായറിയാം. ഇക്കാര്യം സി പി എം നേതാക്കള്‍ക്കുമറിയാം. എത്രയും വേഗം ഇത്തരം ശ്രമങ്ങളെ ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇ.ഡി ജയിക്കുമോ മുഖ്യമന്ത്രി ജയിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
https://www.facebook.com/Malayalivartha


























