ഹിറ്റ്ലറേക്കാൾ, മോദിയേക്കാൾ, യോഗി ആദിത്യനാഥിനേക്കാൾ വലിയ ഏകാധിപതി ചമയുകയാണ് പിണറായി വിജയൻ; കുട്ടികളെ ചവിട്ടിക്കൂട്ടിയ ഇ.പി ജയരാജനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല; പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല തകർത്ത് സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നവരാണിവർ; പേടിച്ചോടാൻ ഞങ്ങൾ പിണറായി വിജയനല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഹിറ്റ്ലറേക്കാൾ, മോദിയേക്കാൾ, യോഗി ആദിത്യനാഥിനേക്കാൾ വലിയ ഏകാധിപതി ചമയുകയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; ഹിറ്റ്ലറേക്കാൾ, മോദിയേക്കാൾ, യോഗി ആദിത്യനാഥിനേക്കാൾ വലിയ ഏകാധിപതി ചമയുകയാണ് പിണറായി വിജയൻ. പ്രതിഷേധം പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ച കുട്ടികൾക്കതിരെ എന്തടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തത്?
കുട്ടികളെ ചവിട്ടിക്കൂട്ടിയ ഇ.പി ജയരാജനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചെന്ന് തെളിയിക്കാൻ ഇ.പി.ജയരാജനെ വെല്ലുവിളിക്കുന്നു. മദ്യപിച്ച് ലക്കുകെട്ട പോലെ പെരുമാറിയത് ജയരാജനാണ്. സി.പി.എമ്മാണ് ഭീകര പ്രവർത്തനം നടത്തുന്നത്.
പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല തകർത്ത് സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നവരാണിവർ. ഭീകര സംഘടനകളെ പോലും തോൽപ്പിക്കുന്നവരാണ് CPM. വിമാനത്തിൽ വെടിയുണ്ടമായി പോയതാരാണെന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കണ്ട. എന്നെയും കെ.പി.സി.സി പ്രസിഡന്റിനേയും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന CPM വെല്ലുവിളി സ്വീകരിക്കുന്നു. പേടിച്ചോടാൻ ഞങ്ങൾ പിണറായി വിജയനല്ല.
https://www.facebook.com/Malayalivartha



























