ഞെട്ടിക്കുന്ന വാര്‍ത്ത!! മലയാളി യുവതികളെ കുവൈറ്റിലേക്ക് നാടുകടത്തി അറബികള്‍ക്ക് വിറ്റു! ലക്ഷങ്ങള്‍ തന്നില്ലെങ്കില്‍ സിറിയയിലേക്ക് അയച്ച് തീവ്രവാദികള്‍ക്ക് വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി മലയാളികളടങ്ങുന്ന മനുഷ്യക്കടത്ത് സംഘം; ഒടുവില്‍ സംഭവിച്ചത്..

മൂന്ന് മലയാളി യുവതികളെ മനുഷ്യക്കടത്ത് റാക്കറ്റ് കുവൈറ്റിലെ അറബികള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്നുള്ള ഞെട്ടിക്കുന്ന വാര്‍ത്തായാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 10 ലക്ഷം രൂപയ്ക്കാണ് മൂന്നു മലയാളി സ്ത്രീകളെ വില്‍ക്കാന്‍ ശ്രമിച്ചത്. കണ്ണൂര്‍ സ്വദേശിയായ എം കെ ഗസ്സാലി എന്ന ആളാണ് ഈ പ്രവര്‍ത്തിക്ക് പിന്നില്‍ എന്നാണ് ലഭിക്കുന്ന വിവരം.
മനുഷ്യക്കടത്ത് റാക്കറ്റിന്റെ തലവനും ദുബായില്‍ സ്ഥിരതാമസവുമാക്കിയ ആളാണ് ഗസ്സാലി. സ്ത്രീകളെ ഇവര്‍ കാശിന് വേണ്ടിയാണ് തട്ടികൊണ്ടുപോയത്. മാത്രമല്ല ഇവരെ വിട്ടുകിട്ടണമെങ്കില്‍ മൂന്ന് ലക്ഷം രൂപ മോചനദ്രവ്യം വേണമെന്നും ഗസ്സാലിയുടെ സംഘം ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ യുവതികളെ ഐഎസിന് വില്‍ക്കുമെന്ന് വീട്ടുകാരെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നുള്ള ഞെട്ടിക്കുന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം ദുബായ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഒരു കൂട്ടം മലയാളികള്‍ ഈ സ്ത്രീകളെ രക്ഷിച്ചെന്നുള്ള ആശ്വാസകരമായ റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവതികളില്‍ ഒരാളുടെ ഭര്‍ത്താവാണ് ഇക്കാര്യം മലയാളിസംഘത്തെ അറിയിച്ചത്. കൂടാതെ മൂവരും നേരിടുന്ന പീഡനങ്ങളുടെ വീഡിയോകളും ശബ്ദ സന്ദേശങ്ങളും സോഷ്യല്‍മീഡിയ വഴി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ സംഘം സമയോചിതമായി ഇടപെടുകയും ഗസ്സാലിയെ പിടികൂടി യുവതികളെ മോചിപ്പിച്ച് നാട്ടിലെത്തിക്കുകയും ചെയ്തു. ഒരു സ്ത്രീ കൊല്ലം സ്വദേശിയും രണ്ടുപേര്‍ എറണാകുളം സ്വദേശികളുമാണ്.
അതേസമയം യുവതികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി സംഘത്തെ സമീപിച്ച യുവതിയുടെ ഭര്‍ത്താവ് പറഞ്ഞത് കേട്ട് കേരളക്കര സ്തംഭിച്ച് നില്‍ക്കുകയാണ്. എങ്ങനെയാണ് ഈ സ്ത്രീകള്‍ റാക്കറ്റിന്റെ പിടിയിലായത് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..
കുവൈത്തിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമുള്ള കുട്ടികളെ നോക്കാനുള്ള ജോലിക്ക് ആളെ തേടുന്നു എന്ന് ചൂണ്ടിക്കാട്ടി കൊച്ചി കൊല്ലം ഉള്‍പ്പെടെയുള്ള ജില്ലകളിലെ പൊതുസ്ഥലങ്ങളില്‍ ഈ മനുശ്യക്കടത്ത് റാക്കറ്റ് നോട്ടീസുകള്‍ പതിപ്പിച്ചിരുന്നു. റിക്രൂട്ട്‌മെന്റ് സൗജന്യമായതിനാലും വിസ പ്രോസസ്സിംഗിനും വിമാന ടിക്കറ്റിനും പോലും ഇവരില്‍ നിന്ന് പണം ഈടാക്കാത്തതിനാലുമാണ് പോസ്റ്ററുകള്‍ കണ്ട യുവതികള്‍ റാക്കറ്റിനെ സമീപിച്ചത്. എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല റിക്രൂട്ട്‌മെന്റ് സമയത്ത് തന്റെ ഭാര്യക്ക് പ്രതിമാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നതായും ഇരകളില്‍ ഒരാളുടെ ഭര്‍ത്താവ് പറഞ്ഞു.
ഇക്കാര്യത്തില്‍ പോലീസും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. എങ്ങനെയാണ് ഈ യുവതികളെ രാജ്യം കടത്തിയത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതായത്, ഇന്ത്യയിലെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍, സ്ത്രീകളെ സന്ദര്‍ശന വിസയിലാണ് ഷാര്‍ജയിലേക്ക് കൊണ്ടുപോയത്. പിന്നീട് റോഡ് മാര്‍ഗം കുവൈത്തിലേക്ക് മാറ്റുകയാണ് ചെയ്തത്. തുടര്‍ന്ന് കുവൈറ്റിലെ കാശുകാരായ അറബികള്‍ക്ക് ഇവരെ 10 ലക്ഷം രൂപക്ക് വില്‍ക്കുകയും ചെയ്തു.
ഈ അറബി കുടുംബങ്ങളില്‍ നിന്ന് കൊടിയ പീഡനങ്ങളാണ് യുവതികള്‍ നേരിട്ടിരുന്നത്. എന്നാല്‍ പീഡനം സഹിക്കാന്‍ കഴഇയാതെ വന്നപ്പോള്‍ യുവതികള്‍ ഇക്കാര്യങ്ങള്‍ നാട്ടിലേക്ക് വിളിച്ച് അറിയിക്കുകായിരുന്നു. ഇതേത്തുടര്‍ന്ന് ഗസ്സാലിയുമായി യുവതികളുടെ ബന്ധുക്കള്‍ സമീപിച്ചപ്പോഴാണ് റാക്കറ്റര്‍മാര്‍ മൂന്ന് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ ഐഎസിന് വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കൊല്ലം പത്തനാപുരം സ്വദേശിയായ അജുമോന്‍ എ ആര്‍ ആണ് ഗസ്സാലിയുടെ ലോക്കല്‍ റിക്രൂട്ടറായി പ്രവര്‍ത്തിച്ചത്. ഇവര്‍ക്കെതിരെ പിന്നീട് പോലീസ് കേസെടുത്തു എന്നാണ് ലഭിക്കുന്ന വിവരം.
നമുക്കറിയാം കേരളത്തില്‍ നിന്ന് ധാരാളം യുവതികളാണ് ഇത്തരത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീട്ടു ജോലിക്കും മറ്റുമായി പോകുന്നത്. കുടുംബത്തിലെ കഷ്ടപ്പാടും പ്രാരാബ്ദങ്ങളും തന്നെയാണ് ഇവരെ ഇത്തരത്തില്‍ നാടുവിടാന്‍ പ്രേരിപ്പിക്കുന്നത്. മാത്രമല്ല ഇങ്ങനെയുള്ള റാക്കറ്റുകള്‍ വല വിരിക്കുന്നത് പല സ്ത്രീകളും അറിയുന്നില്ല എന്നതാണ് സത്യം. എന്തായാലും ഇത്തരത്തില്‍ വിദേശത്തേക്ക് ജോലി തേടിപോകുന്ന സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കുക. എല്ലാം നന്നായി മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക.
ഇപ്പോള്‍ നമുക്കൊരു തുമ്പ് കിട്ടിയ സ്ഥിതിക്ക് ഇനി ചില കാര്യങ്ങള്‍ കൂടി അറിയേണ്ടതുണ്ട്. ജെസ്‌നയടക്കം കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഒരുപാട് പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ഒരു പക്ഷേ കാണാതായ പെണ്‍കുട്ടികള്‍ ഇത്തരത്തിലുള്ള റാക്കറ്റുകളില്‍ പെട്ട് നാടുകടത്തപ്പെട്ടോ എന്നാണ് അറിയേണ്ടത്.
https://www.facebook.com/Malayalivartha























