മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം... കുടുംബത്തോട് അടുത്ത ബന്ധം... കള്ളങ്ങൾ എല്ലാം പൊളിയുന്നു! ചീട്ടു കൊട്ടാരം പോലെ പിണറായി തകർന്ന് വീഴുന്നു

തൻ്റെ പേരിൽ ഒരു പുതിയ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തെന്നും എത്ര കേസുകൾ തൻ്റെ പേരിൽ എടുത്താലും അതിനെയെല്ലാം നേരിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തന്നെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ മൊഴി പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായും ഭാര്യയുമായും പലവട്ടം താൻ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി.
ജയിലിൽ കിടക്കുമ്പോൾ വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയും കുടുംബവുമൊത്ത് ക്ലിഫ് ഹൗസിൽ ഒരുപാട് കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പല നീക്കങ്ങളും നടത്തിയിട്ടുണ്ട്. അതൊക്കെ മറന്നു എങ്കിൽ സാഹചര്യം അനുസരിച്ച് മാദ്ധ്യമങ്ങൾ വഴി അറിയിച്ചു കൊള്ളാമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
തനിക്ക് പറയാനുള്ള കൃത്യമായി ചുരുക്കി പറയാം. സംസ്ഥാനമൊട്ടാകെയുള്ള പോലീസ് സ്‌റ്റേഷനുകളിൽ മുഴുവൻ കേസ് കൊടുത്തോളൂ. ഒരു പ്രശ്‌നവുമില്ല. കോടതിയിൽ കൊടുത്ത രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നു. മൊഴികൾ പിൻവലിക്കാൻ പോകുന്നില്ല. ഇത് തന്നെ ശക്തമായ തീരുമാനം ആണ്. മൊഴി പിൻവലിക്കണമെങ്കിൽ നിങ്ങൾ എന്നെ കൊല്ലണം. കൊന്നു കഴിഞ്ഞാൽ എല്ലാ കാര്യങ്ങളും ഇവിടെ നിലയ്‌ക്കും. എൻ്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തൻ്റെ അടുത്തേക്ക് പറഞ്ഞയച്ചത്. ഗൂഢാലോചന നടത്തിയെന്ന് താൻ പറയുന്നത് ആരോപണം ഉന്നയിച്ചവർ പ്രവർത്തിയിലൂടെ തെളിയിക്കുകയാണെന്ന് സ്വപ്‌ന പറഞ്ഞു. ജയിലിലായിരുന്ന സമയത്ത് തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനുളള മറുപടിയായി, മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് സംസാരിച്ചിട്ടുണ്ട്. 'ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകളും മകനും ചേർന്ന് ക്ളിഫ് ഹൗസിലിരുന്ന് ഒരുപാട് കാര്യങ്ങൾ ഡിസ്‌കസ് ചെയ്ത് ആക്ഷൻ എടുത്തിട്ടുണ്ട്, മുഖ്യമന്ത്രിയുടെ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്. അതെല്ലാം മറന്നെങ്കിൽ വേണമെങ്കിൽ അവസരം വരുമ്പോൾ നിങ്ങൾവഴി അത് ഞാൻ ഓർമ്മിപ്പിക്കാം.' എന്ന് മാദ്ധ്യമങ്ങളോട് സ്വപ്‌ന പറഞ്ഞു.
164 മൊഴി പരാതിക്കാരൻ എങ്ങനെ അറിഞ്ഞു എന്നറിയില്ല. താൻ എല്ലാ തെളിവുകളും എല്ലാവർക്കും കൈമാറിയിട്ടുണ്ട്. തന്നെ കൊന്നതു കൊണ്ട് മാത്രം എല്ലാം ഇവിടെ അവസാനിക്കുമെന്ന കരുതണ്ട. ജയിലിലിട്ട് തല്ലിച്ചതച്ച് ഏതെങ്കിലും സ്റ്റേറ്റ്‌മെന്റിൽ ഒപ്പിടീക്കാനാണ് ശ്രമം എങ്കിൽ നമുക്ക് നോക്കാം. കസ്റ്റംസിന് നൽകിയിരിക്കുന്ന രഹസ്യമൊഴിയും ഇഡി കോടതിയിൽ കൊടുത്തിരിക്കുന്ന രഹസ്യമൊഴിയും വ്യത്യസ്തമാണെന്നാണ് പറയുന്നത്.
കോടതിയുടെ സുരക്ഷയിൽ ഇരിക്കുന്ന കാര്യങ്ങൾ എങ്ങനെ മുതിർന്ന സിപിഎം നേതാവിന് അറിയാൻ കഴിഞ്ഞു. സ്വാധീനം ഉപയോഗിച്ച് അദ്ദേഹമോ അദ്ദേഹത്തിന്റെ അനുയായികളോ അല്ലെങ്കിൽ മുഖ്യമന്ത്രിയോ മൊഴി വായിച്ചിരിക്കുന്നു. എന്റെ രഹസ്യമൊഴിയിൽ വ്യത്യാസമില്ലെന്ന് എല്ലാവരോടും എപ്പോഴും പറയുന്നതാണെന്നും സ്വപ്‌ന വ്യക്തമാക്കി. കോടതി രേഖകള്‍ മുഖ്യമന്ത്രി ഇടപ്പെട്ട് ചോര്‍ത്തിയോയെന്നും സ്വപ്‌നയും അഭിഭാഷകനും സംശയം പ്രകടിപ്പിച്ചു.
ഷാജ് കിരണിന്റെ ഫോൺ ചോർത്തി, ശബ്ദ സന്ദേശത്തിൽ വ്യത്യാസം വരുത്തി എന്നൊക്കെയാണ് പറയുന്നത്. താനും സരിത്തും ഷാജ് കിരണും ചേർന്ന് നടത്തിയ സംഭാഷണങ്ങൾ മുതിർന്ന സിപിഎം നേതാവ് എങ്ങനെ അറിയും. ഷാജ് കിരണിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha





















