യൂത്തന്മാരെ തൊട്ടു, സടകുടഞ്ഞ് എഴുന്നേറ്റ് കോണ്‍ഗ്രസിന്റെ കളിത്തോഴന്‍!! സഖാക്കള്‍ ചവിട്ടിയത് മൂര്‍ഖന്‍ പാമ്പിനെ; വിമാനത്തിലെ വിവാദം ഇപിക്കും പിണറായിക്കും തലവേദനയാകും തീര്‍ച്ച; ഇന്‍ഡിഗോക്കും പണി കിട്ടും?

വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസി പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തില്‍ നിര്‍ണായക തീരുമാനം അറിയിച്ചിരിക്കുകയാണ് കേന്ദ്രം. ഈ വിഷയത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നത്.
രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കയ്യേറ്റം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ എംപി ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യോമയാനമന്ത്രി ഉടന്‍ നടപടിയെടുക്കുമെന്നുള്ള സൂചന പുറത്തുവിട്ടത്. വിഷയം പരിശോധിച്ച് വരികയാണെന്നും ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ചുദിവസമായി കേന്ദ്രത്തില്‍ നിന്ന് വലിയ രീതിയിലുള്ള സമ്മര്‍ദ്ദമാണ് പിണറായി സര്‍ക്കാരിന് കിട്ടിക്കോണ്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന നടത്തിയ രഹസ്യമൊഴിയടക്കം കേന്ദ്രത്തില്‍ വലിയ രീതിയിലുള്ള പ്രകോപനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
ഈ രഹസ്യമൊഴി ഇഡി പരിശോധിക്കും. എന്നാല്‍ ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയേയും കുടുംബാഗങ്ങളേയും കണ്ടുവെന്ന ആരോപണം രഹസ്യമൊഴിയിലും ഉണ്ടെങ്കില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും അത് തലവേദനയാകും എന്നതില്‍ സംശയമല്ല. ഇഡിയുടെ കയ്യില്‍ രഹസ്യമൊഴി ലഭിച്ചത് കൊണ്ട് കേന്ദ്ര ഏജന്‍സികളുടെ തുടര്‍ നടപടികള്‍ സര്‍ക്കാരിനും വ്യക്തിപരമായി മുഖ്യമന്ത്രിക്കും സുഖകരമാകില്ല എന്നതും തീര്‍ച്ച.
അതിനിടയിലാണ് വിമാനത്തിലെ വിവാദവും കൊടുംപിരി കൊണ്ടത്. ഹൈബിക്ക് പുറമെ പ്രതിപക്ഷ നേതാവ് വിഡി സതീശനും പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റ്റി.വി വിജിത്ത് നല്‍കിയ റിപ്പോര്‍ട്ടിനെ തള്ളിയാണ് വിഡി സതീശന്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ ഇ.പി ജയരാജന്റെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല. ഇതാണ് പ്രതിപക്ഷത്തെ കൂടുതല്‍ ദേഷ്യത്തിലാക്കിയത്. ഈ പ്രവര്‍ത്തിയില്‍ ദുരൂഹത ഉണ്ടെന്നും ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നുമാണ് വിഡി സതീശന്‍ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് വിഡി സതീശന്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്തായാലും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കൂടി വിഷയത്തില്‍ ഇടപെട്ടതോടെ സിപിഎം ശരിക്കും കുടുങ്ങിയിരിക്കുകയാണ്.. മാത്രമല്ല നേരത്തെ കോണ്‍ഗ്രസുകാരനായിരുന്ന സിന്ധ്യ പഴയ സൗഹൃദം കാണിക്കുമോ എന്നതാണ് സിപിഎമ്മും ഭയക്കുന്നത്. മാത്രമല്ല പാര്‍ട്ടിയില്‍ നിന്ന് പോയെങ്കിലും കളിക്കൂട്ടുകാരന്‍ രുഹുല്‍ ഗാന്ധിയുടെ ഒരു വിളി ചിലപ്പോള്‍ പിണറായി സര്‍ക്കാരിന്റെ ചീട്ട് കീറാനും സാധ്യതയുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ എങ്ങനെയെങ്കിലും പിണറായിയെ പൂട്ടണമെന്ന് കരുതുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സിപിഎം നേതാക്കളായിട്ട് തന്നെ അവസരങ്ങള്‍ ഉണ്ടക്കിക്കൊടുക്കുകയാണ്.. എല്ലാ ദിക്കില്‍ നിന്നും കേന്ദ്രവും പിടിമുറുക്കുന്നുണ്ട്. ഈ നീരാളിപ്പിടുത്തത്തില്‍ പിണറായിക്ക് ശ്വാസംമുട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്.
https://www.facebook.com/Malayalivartha






















