Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കരമന സൂപ്പര്‍ പ്രിയ അപ്പാര്‍ട്ട്‌മെന്റ് വൈശാഖ് കൊലക്കേസ്.... കരമന കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക... 2 വനിതകളടക്കം 7 പ്രതികള്‍ക്കെതിരെ കുറ്റപത്രം, മൃതദേഹത്തില്‍ ജനനേന്ദ്രിയത്തിലടക്കം 64 പരിക്കുകള്‍

17 JUNE 2022 11:47 AM IST
മലയാളി വാര്‍ത്ത

പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ തലസ്ഥാനത്തെ കരമന തളിയല്‍ സൂപ്പര്‍ പ്രിയ അപ്പാര്‍ട്‌മെന്റ് ഫ്‌ലാറ്റില്‍ നടന്ന വൈശാഖ് കൊലക്കേസില്‍ 2 വനിതകളടക്കം 7 പ്രതികള്‍ക്കെതിരെ കുറ്റപത്രം.

സിറ്റി കരമന പോലീസ് സ്റ്റേഷന്റെ ഫയലിംഗ് കോടതിയായ തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് കരമന പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റപത്രം സമര്‍പ്പിച്ചത്.


ഫ്‌ലാറ്റില്‍ രണ്ടു മുറികള്‍ വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്ന ആറ്റുകാല്‍ സ്വദേശിയും അനവധി ക്രൈം കേസ് പ്രതിയുമായ നവീന്‍ സുരേഷ് , കാട്ടാക്കട സ്വദേശി സുജിത് എന്ന ചിക്കു , 2022 ഫെബ്രുവരിയില്‍ തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജ് സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി അജീഷിന്റെ ഭാര്യയും നെടുമങ്ങാട് സ്വദേശിനിയുമായ ഷീബ , മലയിന്‍കീഴ് സ്വദേശി ചുണ്ണാമ്പ് സജീവ് എന്ന സജീവ് , ബാംഗ്ലൂര്‍ സ്വദേശിനി വിനീഷ , അഭിലാഷ് , വിഷ്ണു എന്ന വിച്ചു എന്നിവരാണ് വൈശാഖിനെ കുത്തി കൊലപ്പെടുത്തി തെളിവു നശിപ്പിച്ച കേസിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍.




ഒന്നാം പ്രതി നവീന്‍ സുരേഷ് 2012 മുതല്‍ വധശ്രമമടക്കം അനവധികേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തപ്പെട്ട് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ട് ജയില്‍ മോചനത്തിന് ശേഷവും കുറ്റകൃത്യങ്ങളില്‍ പ്രതിയായതെന്നും നിരീക്ഷിച്ച് മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.കൃഷ്ണകുമാര്‍ ജാമ്യം നിരസിച്ചിരുന്നു. ഒന്നാം പ്രതിയുടേതടക്കമുള്ള പ്രതികളുടെ വെളിപ്പെടുത്തല്‍ കുറ്റസമ്മത മൊഴികള്‍ പ്രകാരം പ്രതികള്‍ കൃത്യത്തിനുപയോഗിച്ച കാര്‍ , മോട്ടോര്‍ സൈക്കിള്‍ , കൃത്യത്തിനുപയോഗിച്ച കത്തി എന്നിവ പോലീസ് വീണ്ടെടുത്തതായും കോടതി നിരീക്ഷിച്ചു.

കാറില്‍ രക്ഷപ്പെടവേ ഒന്നാം പ്രതിയുടെ ശരീരത്തിലും വസ്ത്രത്തിലുമുണ്ടായിരുന്ന രക്തക്കറ കാറില്‍ പതിഞ്ഞത് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായും ജാമ്യം തള്ളിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 



2021 ഏപ്രില്‍ 3 ന് അര്‍ദ്ധരാത്രിയിലാണ് നഗരത്തിലെ റെസിഡന്റ്‌സ് ഏരിയയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ കൊല നടന്നത്. പിറ്റേന്ന് രാവിലെ 6 മണിക്കാണ് ഫ്‌ലാറ്റ് നിവാസികള്‍ മൃതദേഹം കണ്ട് പോലീസില്‍ വിവരമറിയിച്ചത്. ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നയാളാണ് വലിയ ശാല നിവാസിയും 34 കാരനുമായ വൈശാഖ്.


ഒന്നാം പ്രതി നവീന്‍ സുരേഷുമായാണ് കൊല്ലപ്പെട്ട വൈശാഖിന് അടുപ്പമുണ്ടായിരുന്നത്. സെക്‌സ് റാക്കറ്റിന്റെ നഗരത്തിലെ പ്രധാന കണ്ണിയാണ് നവീന്‍. വൈശാഖ് മറ്റൊരു പെണ്‍വാണിഭ സംഘത്തിന്റെ കണ്ണിയാണ്. രണ്ടു പേരും കരമന കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.




വെബ്‌സൈറ്റില്‍ പരസ്യം നല്‍കി വൈശാഖ് പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ആവശ്യക്കാരെ എത്തിച്ചു നല്‍കാറുണ്ട്. കരമന അപ്പാര്‍ട്ട്‌മെന്റില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ വൈശാഖ് തനിക്ക് സാമ്പത്തിക ലാഭം കിട്ടില്ലെന്ന് മനസിലാക്കിയതോടെ വിവരം പോലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി.

ഈ സമയം അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന സുജിത്തും ഷീബയും ചേര്‍ന്ന് സമീപത്തെ മുറിയില്‍ താമസിച്ചിരുന്ന സുജിത്തിന്റെ സുഹൃത്ത് നവീനെ വിളിച്ചു വരുത്തി. കത്തിയുമായെത്തിയ നവീന്‍ വൈശാഖിനെ ഭീഷണിപ്പെടുത്തി പുറത്തു കടക്കാന്‍ ആവശ്യപ്പെട്ടു. വഴങ്ങാതായതോടെ നവീനും വൈശാഖും സുജിത്തുമായി പിടിവലിയായി.

 

തുടര്‍ന്ന് നടന്ന കത്തിക്കുത്തില്‍ രക്തം വാര്‍ന്നാണ് വൈശാഖ് കൊല്ലപ്പെട്ടത്. ബാല്‍ക്കണിയിലേക്ക് തള്ളിയിട്ട വൈശാഖിന്റ നെഞ്ചിലും ജനനേന്ദ്രിയത്തിലുമടക്കം 64 പരിക്കുകള്‍ കാണപ്പെട്ടു. തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും പോലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (26 minutes ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (34 minutes ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (40 minutes ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (1 hour ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (1 hour ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (4 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (4 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (4 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (4 hours ago)

Malayali Vartha Recommends