Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

തമ്പാനൂര്‍ ലോഡ്ജില്‍ ജ്വല്ലറി സ്റ്റാഫ് ഗായത്രിയുടെ കൊലപാതകം... പ്രവീണിന്റെ ജാമ്യഹര്‍ജി സെഷന്‍സ് കോടതിയും തള്ളി, പ്രതി ജാമ്യഹര്‍ജി പിന്‍വലിച്ചതിനാലാണ് ജില്ലാ കോടതി ജാമ്യം തള്ളി ഉത്തരവായത്

17 JUNE 2022 02:05 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ പ്രമുഖ ജ്വല്ലറി റിസപ്ഷനിസ്റ്റ് ഗായത്രിയെ തമ്പാനൂര്‍ ലോഡ്ജില്‍ കൊലപ്പെടുത്തിയ കേസില്‍ മാര്‍ച്ച് 7 മുതല്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയുന്ന പ്രവീണിന്റെ ജാമ്യ ഹര്‍ജി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയും തള്ളി.


പ്രതി ജാമ്യഹര്‍ജി പിന്‍വലിച്ചതിനാലാണ് ജില്ലാ ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ജാമ്യഹര്‍ജി തള്ളി ഉത്തരവായത്. ജാമ്യഹര്‍ജിയില്‍ സി ഡി ഫയല്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ജാമ്യം തള്ളിയ കീഴ്‌കോടതി ഉത്തരവുമായി മുന്‍ സ്വകാര്യ ബസ് കണ്ടക്ടറായ ജ്വല്ലറി ഡ്രൈവര്‍ പ്രവീണ്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് ജില്ലാ കോടതി ഉത്തരവ്.



ജാമ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാനും പോലീസ് റിപ്പോര്‍ട്ടു ഹാജരാക്കാനും നേരത്തേ ഉത്തരവിട്ടിരുന്നു. പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്തതിനാലാണ് കേസ് ഡയറി ഫയല്‍ ഹാജരാക്കാനാവശ്യപ്പെട്ടത്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി പ്രവീണിന് ജാമ്യം നിരസിച്ചിരുന്നു.

അതേസമയം 2022 മാര്‍ച്ചു മാസം 6 ഞായറാഴ്ച അര്‍ദ്ധരാത്രി 12.30 നാണ് തമ്പാനൂരിലെ ലോഡ്ജു മുറിയില്‍ ഗായത്രിയെ ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ ലോഡ്ജു ജീവനക്കാര്‍ കണ്ടെത്തിയത്. ഗായത്രി മരിച്ചു കിടക്കുന്നുണ്ടെന്ന് പ്രവീണ്‍ തന്നെ ലോഡ്ജില്‍ വിളിച്ചറിയിക്കുകയായിരുന്നു.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് പ്രവീണ്‍. തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇക്കാലത്ത് പ്രണയത്തിലായ ഇരുവരും ഒരു വര്‍ഷം മുമ്പ് ബന്ധുക്കളറിയാതെ പള്ളിയില്‍ വച്ച് വിവാഹിതരായി. സംഭവം പ്രവീണിന്റെ വീട്ടുകാരും ജ്വല്ലറി ജീവനക്കാരും അറിയുകയും പ്രവീണിന്റെ ഭാര്യയും ബന്ധുക്കളും ജ്വല്ലറിക്കാരെ അറിയിക്കുകയും ചെയ്തതോടെ ഗായത്രി ജ്വല്ലറി ജോലി ഉപേക്ഷിച്ചു. എങ്കിലും ഇവര്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നു. ഗായത്രി വീടിനടുത്തുള്ള ജിംനേഷ്യത്തില്‍ ട്രെയിനറായി.

 




സംഭവത്തിന് ഒരാഴ്ച മുമ്പ് പ്രവീണിനെ തമിഴ്‌നാട്ടിലെ തിരുവണ്ണാമല ഷോറൂമിലേയ്ക്ക് സ്ഥലം മാറ്റി. ജ്വല്ലറിക്കാര്‍ വെള്ളിയാഴ്ച യാത്രയയപ്പും നല്‍കി. ഞായറാഴ്ച അവിടേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.


തമ്പാനൂര്‍ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് രേഖപ്പെടുത്തിയ പ്രവീണിന്റെ കുറ്റസമ്മത മൊഴി ഇപ്രകാരമാണ്. മാര്‍ച്ച് 5 ശനിയാഴ്ച രാവിലെ 10.30 ഓടെ പ്രവീണാണ് ഹോട്ടലിലെത്തി മുറിയെടുത്തത്. ഗായത്രി പിന്നീട് എത്തുമെന്ന് പറഞ്ഞ് രണ്ടു പേരുടെയും ഐഡി കാര്‍ഡ് ഹോട്ടലില്‍ നല്‍കിയാണ് ഇയാള്‍ മുറിയെടുത്തത്. കാട്ടാക്കട വീട്ടില്‍ നിന്നും ഉച്ചയ്ക്ക് 1.30 ഓടെ ഗായത്രിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി. ആദ്യ വിവാഹ മോചനത്തിന് ശേഷം ഗായത്രിയെ രേഖാമൂലം ഔദ്യോഗികമായി വിവാഹം കഴിക്കാമെന്ന് പ്രവീണ്‍ നേരത്തേ ഉറപ്പ് നല്‍കിയിരുന്നു.



എന്നാല്‍ തിരുവണ്ണാമലക്ക് പോകും മുമ്പ് ഇത് വേണമെന്ന് ഗായത്രി ശഠിച്ചു. തിരുവണ്ണാമലക്ക് കൂടെ വരാന്‍ താന്‍ തയ്യാറാണെന്നും ഗായത്രി പറഞ്ഞു. ഗായത്രിയെ അനുനയിപ്പിച്ച് തിര്യെ അയക്കുകയായിരുന്നു പ്രവീണിന്റെ ലക്ഷ്യം. എന്നാല്‍ വീട്ടിലേക്ക് മടങ്ങാന്‍ ഗായത്രി കൂട്ടാക്കിയില്ല. തുടര്‍ന്ന് ഫോണിലുണ്ടായിരുന്ന വിവാഹ ഫോട്ടോകള്‍ ഗായത്രി വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി. ഇതേച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അവിവാഹിതയായ 24 കാരിയുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് കേസ്.



വൈകിട്ട് 5.30 ഓടെ തന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുറി പൂട്ടി പ്രവീണ്‍ ജ്വല്ലറി ജീവനക്കാരുടെ വാസസ്ഥലത്ത് എത്തി കുശലാന്വേഷണങ്ങള്‍ നടത്തിയ ശേഷം സ്വദേശമായ പരവൂരിലേക്ക് പോയി. രാത്രി 12.30 ഓടെ ഗായത്രി മുറിയില്‍ മരിച്ചു കിടക്കുകയാണെന്ന് ഇയാള്‍ ഫോണ്‍ ചെയ്ത് അറിയിച്ചു. ഞായറാഴ്ച പരവൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാനിരിക്കെ സിറ്റി ഷാഡോ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഫോണ്‍ ഓണ്‍ ചെയ്ത സമയം പരവൂരാണെന്ന് മനസ്സിലാക്കിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഉച്ചയോടെയാണ് തമ്പാനൂര്‍ പോലീസ് , ഫോറന്‍സിക് , ഡോഗ് സ്‌ക്വാഡ് സംഘങ്ങള്‍ ഹോട്ടലില്‍ പരിശോധന നടത്തിയത്.



അതേ സമയം കാട്ടാക്കട പോലിസ് കൃത്യസമയത്ത് അന്വേഷിച്ചില്ലെന്ന് ഗായത്രിയുടെ അമ്മ പരാതി പറഞ്ഞു. ശനിയാഴ്ച രാത്രി 7.30 ക്ക് കാട്ടാക്കട സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നോക്കാമെന്ന ഉഴപ്പന്‍ മറുപടി പറഞ്ഞ് ഇവരെ മടക്കി അയക്കുകയായിരുന്നു. മകളെ കാണാനില്ലെന്നും ഫോണില്‍ വിളിച്ചപ്പോള്‍ ഭീഷണിയുടെ സ്വരത്തില്‍ ഒരു യുവാവ് സംസാരിച്ചെന്നും മകള്‍ക്ക് ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്നും കാട്ടി ഗായത്രിയുടെ അമ്മ പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ലെന്നാണ് ആരോപണം. കുഞ്ഞിന് എന്തോ അപകടം പറ്റിയിട്ടുണ്ടെന്നും മകളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് അമ്മയും വിധവയുമായ സുജാതയും വിദ്യാര്‍ത്ഥിനിയായ മകളും പോലീസിനെ സമീപിച്ചത്.


ശനിയാഴ്ച വൈകിട്ട് മകളുടെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തത് പ്രവീണായിരുന്നു. മൂന്നു തവണ വിളിച്ച് ആവശ്യപ്പെട്ടെങ്കിലും മകള്‍ക്ക് ഫോണ്‍ കൈമാറിയില്ല. പിന്നീട് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണ് എന്ന മറുപടിയാണ് കേട്ടതെന്നും ഗായത്രിയുടെ അമ്മ പറഞ്ഞു.

 

പല തവണ തങ്ങള്‍ ഇടപെട്ട് ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് പ്രവീണിനോട് ആവശ്യപ്പെട്ടു. അപ്പോഴൊക്കെ വിവാഹബന്ധം വേര്‍പെടുത്തിയതാണെന്നും ഉടന്‍ ഗായത്രിയെ വിവാഹം കഴിക്കുമെന്നും അയാള്‍ പറഞ്ഞു. ഇതിനിടെ ആദ്യ ഭാര്യയുമായി ദാമ്പത്യ ബന്ധം പുന:സ്ഥാപിച്ചതായും അവര്‍ ഗര്‍ഭിണിയാണെന്നും അറിഞ്ഞതോടെ ഇയാളുമായി ഇടപഴകുന്നതില്‍ നിന്ന് ഗായത്രിയെ കര്‍ശനമായി വിലക്കി. ശനിയാഴ്ച ഉച്ചയോടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ പോകുന്നെന്ന് പറഞ്ഞാണ് ഗായത്രി വീട്ടില്‍ നിന്നിറങ്ങിയത്.

 

കാണാതായപ്പേഴോണ് 3 മണിയോടെ മൊബൈലിലേയ്ക്ക് വിളിച്ചത്. വൈകിട്ടോടെ വിവാഹിതരായതായുള്ള ചിത്രം ഇവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ കണ്ടതോടെ സുജാതയും ഇളയ മകളും ചേര്‍ന്ന് വീണ്ടും ഗായത്രിയുടെ ഫോണില്‍ വിളിച്ചു. 5 മണിയോടെ ഫോണ്‍ എടുത്തു. താന്‍ പ്രവീണാണെന്നും ഗായത്രി തനിക്കൊപ്പമുണ്ടെന്നും അറിയിച്ച് ഭീഷണി സ്വരത്തില്‍ അമ്മയോടും സഹോദരിയോടും പ്രവീണ്‍ സംസാരിച്ചു. ഗായത്രിക്ക് ഫോണ്‍ നല്‍കണമെന്ന അമ്മയുടെ ആവശ്യത്തിന് മറുപടി നല്‍കാതെ ഫോണ്‍ സ്വിച്ച് ഓഫാക്കുകയായിരുന്നു.


പഠിക്കാന്‍ മിടുക്കിയായ അനിയത്തിയെ ഇനിയും പഠിപ്പിക്കണമെന്ന ആഗ്രഹത്താലാണ് ബിരുദം നേടിയതോടെ പഠനം അവസാനിപ്പിച്ച് ഗായത്രി ജ്വല്ലറി ജോലിക്കായി പോയത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അച്ഛന്‍മാരിയപ്പന്‍ 11 വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതോടെ ഹോട്ടലുകളില്‍ ജോലി ചെയ്താണ് അമ്മ സുജാത രണ്ടു പെണ്‍കുട്ടികളെയും വളര്‍ത്തിയത്.




ഏറെക്കാലം സ്വകാര്യ ബസ് കണ്ടക്ടറായി ജോലി ചെയ്യുമ്പോള്‍ പ്രവീണ്‍ ഒഴുകുപാറ മുതലക്കുളത്തുള്ള യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ 5 വയസ്സുള്ള മകനും 6 മാസം പ്രായമുള്ള മകളുമുണ്ട്. ഇതിനിടെയാണ് ജ്വല്ലറി ഡ്രൈവറായി ജോലി ലഭിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (25 minutes ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (33 minutes ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (39 minutes ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (1 hour ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (1 hour ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (4 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (4 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (4 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (4 hours ago)

Malayali Vartha Recommends