Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

'21-ാം വയസിൽ തിരികെ എത്തുന്ന അഗ്നിവീറിന് സർക്കാർ ജോലികളിൽ മുൻഗണന, സ്വയംതൊഴിൽ കണ്ടെത്താൻ സർക്കാർ സഹായം. ഇതിലെല്ലാം ഉപരി 4 വർഷത്തെ പട്ടാള ജീവിതം നൽകുന്ന ആത്മവിശ്വാസവും അച്ചടക്കവും. സംസ്ഥാന പൊലീസ് ഉൾപ്പടെയുള്ള ജോലികൾക്ക് അഗ്നിവീറിനായിരിക്കും ഇനി മുൻഗണന കിട്ടുക...' കുറിപ്പ് പങ്കുവച്ച് സന്ദീപ് വാചസ്പതി

17 JUNE 2022 03:15 PM IST
മലയാളി വാര്‍ത്ത

സായുധ സേനയിലേക്ക് യൂവാക്കളെ ആകർഷിക്കാനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരുകയാണ്. പലയിടത്തും പ്രതിഷേധക്കാർ അക്രമാസക്തരാവുകയും ട്രെയിൻ അടക്കമുള്ള തീവച്ച് നശിപ്പിക്കുകയും ചെയ്യുകയുണ്ടായി. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത്. എന്നാൽ ഇപ്പോഴിതാ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും, യുവാക്കൾക്ക് ഏറ്റവും പ്രയോജനപ്രദമായ പദ്ധതിയാണ് അഗ്നിപഥ് എന്നുമാണ് ബിജെപി പ്രതിരോധിക്കുന്നത്.

സന്ദീപ് വചസ്‌‌പതിയുടെ വാക്കുകൾ ഇങ്ങനെ-

17.5 നും 21 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരെ സൈനിക സേവനത്തിലേക്ക് ആകർഷിക്കാനും അത് വഴി സൈന്യത്തിന് പുതുരക്തം നൽകാനും ഉദ്യേശിച്ചുള്ള പദ്ധതിയാണ് അഗ്നിപഥ്. അല്ലാതെ രാജ്യത്തെ എല്ലാ ചെറുപ്പക്കാരെയും പിടിച്ചു കെട്ടി സൈനികനാക്കാനുള്ള നീക്കമല്ല. ജീവിതത്തിന്‍റെ ഒരു ഭാഗം രാഷ്ട്ര സേവനത്തിനായി നീക്കിവെക്കാൻ മനസുള്ളവരെ ആകർഷിക്കാനാണ് ഈ പദ്ധതി. ഇങ്ങനെ തയ്യാറാകുന്നവർക്ക് മാന്യമായ ശമ്പളവും അംഗീകാരവും രാഷ്ട്രം നൽകുകയും ചെയ്യും. അല്ലാതെ ആരും സൗജന്യമായി പോകേണ്ടതില്ല. 4 വർഷത്തെ സൈനിക സേവനത്തിന് പ്രതിമാസം 30,000 രൂപ മുതൽ 40,000 രൂപ വരെ ശമ്പളവും മടങ്ങിയെത്തുമ്പോൾ 11.75 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും കിട്ടും. (ഇത് നികുതി പരിധിയിൽ വരില്ല). 21-ാം വയസിൽ, 4 വർഷം കൊണ്ട്, 12 ലക്ഷം രൂപ മിച്ചം പിടിച്ച എത്രപേർ നിങ്ങളുടെ ചുറ്റിലുമുണ്ടെന്ന് പരിശോധിക്കണം. താമസം, ഭക്ഷണം എന്നിവയ്ക്കൊന്നും ചെലവില്ലാതെ ഒന്നാം വർഷം 30,000 രൂപ, രണ്ടാം 36,000, മൂന്നാം വർഷം 36,500, നാലാം വർഷം 40,000 രൂപ പ്രതിമാസ ശമ്പളവും കിട്ടും. ശമ്പളത്തിന്‍റെ നല്ലൊരു ഭാഗവും മിച്ചം പിടിക്കാൻ സാധിക്കും.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പദ്ധതിയിൽ ചേരാം.

കര-നാവിക-വ്യോമ സേനകളിൽ അഗ്നിവീർ ആയി പ്രവേശിക്കാവുന്നതാണ്. 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും അഗ്നിവീറിന് ലഭിക്കും. 6 മാസത്തെ പരിശീലനത്തിന് ശേഷം 3.5 വർഷമാണ് ജോലി ചെയ്യാവുന്നത്. കഴിവിന്‍റേയും ശാരീരിക ക്ഷമതയുടേയും അടിസ്ഥാനത്തിൽ 25% ആൾക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കുന്നതും അവർക്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതുമാണ്. മാത്രവുമല്ല 10-ാം ക്ലാസ് യോഗ്യതയുമായി അഗ്നിവീറായി പ്രവേശിക്കുന്നയാൾ തിരികെ എത്തുന്നത് 12-ാം ക്ലാസ് യോഗ്യതയുമായാണ്. അതേ പോലെ 12-ാം ക്ലാസുകാരൻ തിരികെയെത്തുക ഡിഗ്രികാരനായിട്ടായിരിക്കും. ഇനി മടങ്ങിയെത്തിയാലും രാജ്യത്തിന്‍റെ കരുതൽ നിങ്ങൾക്കൊപ്പമുണ്ടായിരിക്കും.

21-ാം വയസിൽ തിരികെ എത്തുന്ന അഗ്നിവീറിന് സർക്കാർ ജോലികളിൽ മുൻഗണന, സ്വയംതൊഴിൽ കണ്ടെത്താൻ സർക്കാർ സഹായം. ഇതിലെല്ലാം ഉപരി 4 വർഷത്തെ പട്ടാള ജീവിതം നൽകുന്ന ആത്മവിശ്വാസവും അച്ചടക്കവും. സംസ്ഥാന പൊലീസ് ഉൾപ്പടെയുള്ള ജോലികൾക്ക് അഗ്നിവീറിനായിരിക്കും ഇനി മുൻഗണന കിട്ടുക. ഇത് സംസ്ഥാന സർക്കാരുകൾക്കും ലാഭമുള്ള കാര്യമാണ്. 4 വർഷത്തെ സൈനിക പരിശീലനം കിട്ടിയ അഗ്നിവീറിനെ നേരിട്ട് പൊലീസിലേക്കും മറ്റ് സേനാവിഭാഗങ്ങളിലേക്കും നിയമിക്കാവുന്നതാണ്. അതായത് കേന്ദ്ര സർക്കാർ ചെലവിൽ സംസ്ഥാന പൊലീസ് പരിശീലനം നടക്കുമെന്ന് ചുരുക്കം. ഈ പദ്ധതി ഉള്ളതു കൊണ്ട് സാധാരണ ഗതിയിലുള്ള സൈനിക നിയമനം നിർത്തലാക്കില്ല എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്.പിന്നെന്തിനാണ് പ്രതിഷേധം? ആരാണ് പ്രതിഷേധക്കാർ?

ബിജെപിയെയും നരേന്ദ്രമോദിയേയും എങ്ങനെ താഴെയിറക്കാം എന്ന് ഗവേഷണം നടത്തുന്ന വയറ്റിപ്പിഴപ്പ് രാഷ്ട്രീയക്കാരും രാജ്യത്തെ ഛിന്നഭിന്നമാക്കാൻ നടക്കുന്ന ഊച്ചാളികളും കൈകോർത്തതാണ് കാണുന്നത്. അവരുടെ പ്രചരണത്തിൽ യുവാക്കൾ ആകൃഷ്ടരാകരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. പൊതുമുതൽ തീവെച്ചും തകർത്തും ക്രിമിനൽ കേസിൽ പ്രതികളാകുന്നവർക്ക് പിന്നീട് സർക്കാർ ജോലി കിട്ടാക്കനിയാകുമെന്ന് മനസിലാക്കുക. രാജ്യസേവനം ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യദ്രോഹികളാകാനാവില്ല. ബീഹാർ മാതൃകയിൽ കേരളത്തിലും പ്രതിഷേധത്തിന് യുവാക്കളെ തയ്യാറെടുപ്പിക്കാൻ ചില തത്പരകക്ഷികൾ ഇറങ്ങി തിരിച്ചിട്ടുണ്ട്. അവരുടെ വലയിൽ വീണ് ഭാവി നഷ്ടമാക്കരുതെന്നാണ് അഭ്യര്‍ത്ഥന. അച്ചടക്കമുള്ള, കരുത്തുള്ള, ആത്മവിശ്വാസമുള്ള ഒരു തലമുറ വളർന്നു വരുന്നതിൽ അമർഷവും ഭയവുമുള്ളവരാണ് പ്രതിഷേധവുമായി ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരെ ചെറുത്ത് തോൽപ്പിക്കേണ്ടത് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ പൗരന്മാരുടേയും കർത്തവ്യമാണ്. അതല്ല മോദി വിരോധം മാത്രമാണ് നിങ്ങളുടെ കൈമുതലെങ്കിൽ തെരുവിലിറങ്ങി അഗ്നി പടർത്താവുന്നതാണ്'.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (26 minutes ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (34 minutes ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (40 minutes ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (1 hour ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (1 hour ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (4 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (4 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (4 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (4 hours ago)

Malayali Vartha Recommends