സ്വപ്ന വിരട്ടി; പിണറായിക്ക് പനിയും ശബ്ദ തടസ്സവും! ഇഡിയും ഇടഞ്ഞു; ആകെ പെട്ടു... NIA കളത്തിലിറങ്ങും; ലോകകേരള സഭ വേണ്ടന്ന് വച്ചു

കേരളത്തിൽ വൻരാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ഇപ്പോൾ സ്വപ്ന സുരേഷ്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖർക്കും വേണ്ടിയാണെന്നും. അളവറ്റ രീതിയിൽ വിട്ടുവീഴ്ചകൾ ചെയ്തെന്നുമുള്ള ഗുരുതരമായ വെളിപ്പെടുത്തലാണ് ഇപ്പോൾ അവർ നടത്തിയിരിക്കുന്നത്. എന്നാൽ അത് ഏറ്റ്പിടിച്ച് കേരളത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ്. കോൺഗ്രസും ബിജെപിയും. അതിനിടെയിലായിരുന്നു വിമാനത്തിൽ പോലും സ്വര്യം കൊടുക്കാതെ പ്രതിഷേധിച്ചത്.
ഇതിനിടയിൽ ലോക കേരളസഭയും തിരുവനന്തപുരത്ത് നടക്കുകയാണ്. ഏത് പരിപാടി ഉണ്ടാങ്കിലും മുടങ്ങാതെ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്ക് ഇപ്പോൽ അതിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നുള്ള റിപ്പോർട്ടാണ് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ശാരീരിക അസ്വസ്ഥതകളെന്ന് റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
ശാരീരിക അസ്വാസ്ഥ്യങ്ങളാൽ മുഖ്യമന്ത്രി വിശ്രമത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. തൊണ്ടയ്‌ക്ക് ബുദ്ധിമുട്ടുളളതിനാൽ സംസാരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നേരിയ പനിയും ശബ്ദതടസ്സവും മൂലം മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരിപാടികൾ റദ്ദാക്കിയിരുന്നു. ലോക കേരളസഭാ ഉദ്ഘാടനത്തിലും പങ്കെടുത്തില്ല. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനാൽ അദ്ദേഹം ക്ലിഫ് ഹൗസിൽ കഴിയുകയാണ്.
വിശ്രമത്തിലായതിനാൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ലോക കേരള സഭയുടെ ചടങ്ങിൽ മുഖ്യമന്ത്രി ഇന്നും പങ്കെടുക്കില്ല. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് മുഖ്യമന്ത്രി ചടങ്ങിനെത്താത്തതെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്. ചടങ്ങിൽ വീഡിയോ സന്ദേശം പ്രദർശിപ്പിക്കനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെയും മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് ആരോഗ്യ കാരണങ്ങളാൽ വിട്ടുനിന്നിരുന്നു.
എന്നാൽ മുഖ്യമന്ത്രിയുടെ അസുഖത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല. സ്വപ്‌നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത ദിവസങ്ങളിൽ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതിന് പിന്നാലെയാണ് വയ്യായിക ഉണ്ടായിരിക്കുന്നത്.
ഇന്നും നാളെയുമായി നിയമസഭാ മന്ദിരത്തിലാണ് ലോക കേരളസഭാ സമ്മേളനം നടക്കുന്നത്. 351 അംഗങ്ങളാണ് സഭയിലുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് സഭ. പ്രവാസികളില്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ 104 പേരും ഇതരസംസ്ഥാനങ്ങളില്‍നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാവും. ലോക കേരളസഭയിൽ നിന്നു യുഡിഎഫ് വിട്ടു നിൽക്കും.
അതേസമയം, നയതന്ത്ര സ്വര്‍ണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇനി നിര്‍ണായകമാകുക സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊബൈല്‍ ഫോണുകള്‍. എന്‍.ഐ.എയാണു സ്വപ്‌ന ഉള്‍പ്പെടെയുള്ളവരുടെ വീടും ഓഫീസും റെയ്‌ഡ് ചെയ്‌ത് മൊബൈല്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. എന്നാല്‍, എന്‍.ഐ.എ. കേസില്‍ കാര്യമായ അന്വേഷണം നടന്നില്ല. പ്രതികളായ ഫൈസല്‍ ഫരീദ്, യു.എ.ഇ. കോണ്‍സല്‍ ജനറല്‍, അറ്റാഷെ തുടങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കഴിയാത്തതായിരുന്നു കാരണം.
മൊബൈലുകള്‍ ഇപ്പോള്‍ കോടതിയുടെ കസ്‌റ്റഡിയിലാണ്. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ ആരോപണങ്ങള്‍ തെളിയിക്കാന്‍ മൊബൈല്‍ പരിശോധന ആവശ്യമാണ്. അതിനാല്‍, ഇവ സൈബര്‍ ഫോറന്‍സിക് പരിശോധനയ്‌ക്കായി വിട്ടുകിട്ടാന്‍ ഇ.ഡി. കോടതിയെ സമീപിച്ചേക്കും. മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിനു പച്ചക്കൊടി നല്‍കേണ്ടത് ഇ.ഡിയുടെ കേന്ദ്ര ഡയറക്‌ടറേറ്റാണ്. അതിനായി സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് അവിടേക്ക് അയച്ചിട്ടുണ്ട്.
കേസിലെ പ്രധാന പ്രതികളിലൊരായ സ്വപ്‌നയുടെ മൊഴിയുടെ വിശ്വാസ്യത വിലയിരുത്തേണ്ടി വരും. ശക്‌തമായ തെളിവില്ലാതെ മുഖ്യമന്ത്രിക്കെതിരായി നടപടിയെടുക്കുന്നതു തിരിച്ചടിയാകുമെന്ന ആശങ്കയും ഇ.ഡിക്കുണ്ട്. അതിനാലാണു സ്വപ്‌നയുടെയും സരിത്തിന്റെയും മൊബൈല്‍ പരിശോധിക്കാന്‍ നീക്കം നടത്തുന്നത്.
ബിരിയാണിച്ചെമ്പ് നാലുപേര്‍ താങ്ങിയെടുത്ത് കോണ്‍സല്‍ ജനറലിന്റെ വാഹനത്തിലാണു ക്ലിഫ് ഹൗസിലേക്കു കൊണ്ടുപോയതെന്നും അതിനുവേണ്ട സഹായം ശിവശങ്കര്‍ ചെയ്‌തുതന്നെന്നുമാണു സ്വപ്‌നയുടെ ആരോപണം. അത് എത്തുന്നതുവരെ കോണ്‍സല്‍ ജനറല്‍ അസ്വസ്‌ഥനായിരുന്നുവെന്നും ഇതു സംബന്ധിച്ചു വാട്ട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ കോടതി കസ്‌റ്റഡിയിലുള്ള ഫോണിലുണ്ടെന്നുമാണ് സ്വപ്‌നയുടെ സത്യവാങ്‌മൂലത്തിലുള്ളത്.
ഇക്കാര്യം തെളിയിക്കാനും മൊബൈല്‍ പരിശോധന അനിവാര്യമാണ്. ക്ലിഫ് ഹൗസില്‍ അബുദാബി ഭരണാധികാരിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമ്പോള്‍ തന്നെ പുറത്തുനിര്‍ത്തിയെന്നാണു സ്വപ്‌ന പറയുന്നത്. അതിനാല്‍, അകത്തുനടന്ന ചര്‍ച്ചയെപ്പറ്റി സ്വപ്‌നയ്‌ക്കു നേരിട്ടുള്ള അറിവില്ലെന്നതു കേസില്‍ തിരിച്ചടിയാകാം. താനിപ്പോള്‍ വെളിപ്പെടുത്തിയ വിവരങ്ങളെല്ലാം നേരത്തെ കസ്‌റ്റംസിനെ അറിയിച്ചിരുന്നെന്നും അവര്‍ അന്വേഷിച്ചില്ലെന്നുമാണു സ്വപ്‌ന പറയുന്നത്.
https://www.facebook.com/Malayalivartha























