പ്രവാസി പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ ധരിപ്പിക്കുകയാണ് ലോകകേരളസഭയുടെ ലക്ഷ്യമെന്ന് യൂസഫലി

പ്രവാസി പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ ധരിപ്പിക്കുകയാണ് ലോകകേരളസഭയുടെ ലക്ഷ്യമെന്നും യൂസഫലി പറഞ്ഞു. ലോക കേരള സഭയില്‍ നിന്നു പ്രതിപക്ഷം വിട്ടു നിന്നതിനെ പ്രവാസി വ്യവസായി എം.എ.യൂസഫലി വിമര്‍ശിച്ചു. പ്രവാസികള്‍ക്ക് നാട്ടില്‍ നിക്ഷേപം നടത്താന്‍ സാധിക്കാത്ത സാഹചര്യത്തെയും എം.എ യൂസഫലി വിമര്‍ശിച്ചു.
പ്രവാസലോകത്ത് മുപ്പതോ നാല്‍പ്പതോ കൊല്ലക്കാലം കഴിഞ്ഞ് കഷ്ടപ്പെട്ട് സമ്ബാദിച്ച് കേരളത്തിലേക്കാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ നാട്ടില്‍ നിക്ഷേപിക്കുമ്‌ബോള്‍ യാതൊരുവിധ സുരക്ഷിതത്വവുമില്ലെന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയാണുള്ളത്. കെട്ടിടം കെട്ടി പൂര്‍ത്തിയായി കഴിയുമ്‌ബോള്‍ സ്‌റ്റോപ് മെമ്മോ കെടുക്കുന്ന ഏര്‍പ്പാടാണിവിടെ.
ലോകകേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യൂസഫലി. നിയമത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ കിടന്ന് പ്രവാസികള്‍ വലയുന്ന സ്ഥിതി അവസാനിപ്പിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊട്ടക്ഷന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നോര്‍ക്ക വൈസ് ചെയര്‍മാന്‍ കൂടിയായ യൂസഫലി പറഞ്ഞു.
ലോകകേരള സഭ പോലെ പ്രവാസികളുടെ വലിയ സമ്മേളനത്തില്‍ രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരില്‍ ഒരു വിഭാഗം ബഹിഷ്‌കരിക്കുന്നതില്‍ ശരികേടുണ്ടെന്നും യൂസഫലി പറഞ്ഞു. ഭാവിയില്‍ ഇടതു മുന്നണി പ്രതിപക്ഷത്തിരിക്കുമ്‌ബോള്‍ ലോക കേരള സഭ ബഹിഷ്‌ക്കരിക്കരുതെന്ന് ഉപദേശവും അദ്ദേഹം നല്‍കി. വ്യക്തിപരമായ രാഷ്ട്രീയം ഉണ്ടെങ്കിലും എല്ലാ രാഷ്്ട്രീയ നേതാക്കളേയും ഒരേ രീതിയില്‍ സ്‌നേഹിക്കുന്നവരാണ് പ്രവാസി മലയാളികള്‍.
ഏതു നേതാവുവന്നാലും സ്വീകരിക്കുകയും കൊണ്ടി നടക്കുകയും ഭക്ഷണം നല്‍കുകയും താമസിപ്പിക്കുകയും ചെയ്യുന്നത് കടമയും അവകാശവും ആയിട്ടാണ് പ്രവാസികള്‍ കാണുന്നത്. ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെ പേരില്‍ ധൂര്‍ത്ത് നടക്കുന്നെന്ന രീതിയില്‍ വസ്തുതകളില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രവാസികളെ വേദനിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഭരണ പ്രതിപക്ഷ ഭേദമന്യേ പ്രവാസികളുടെ ക്ഷേമത്തിനും വികസന പ്രവര്‍ത്തനങ്ങളിലും ഏവരുടെയും സഹകരണം യൂസഫലി അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha























