പിണറായിയുടെ നീക്കം പൊളിഞ്ഞു സ്വപ്‌നയുടെ അഭിഭാഷകനെ അറസ്റ്റ് ചെയ്യാനാകില്ല കോടതിയുടെ ശാസനം; സര്‍ക്കാരിന് തിരിച്ചടി

സ്വപ്‌നയെ വിടാതെ വേട്ടയാടുന്ന സര്‍ക്കാര്‍ അവര്‍ക്ക് ലഭിക്കുന്ന നിയമസഹായങ്ങള്‍ള്‍ക്ക് എങ്ങനെ തടയിടാം എന്നു കൂടി ചിന്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉണ്ടായതാണ് സ്വപ്‌നയുടെ അഭിഭാഷകനെതിരായ കേസ്. നേരത്തേ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റ് കുത്തിപ്പൊക്കിയാണ് പൊലീസ് അറസ്റ്റിനുള്ള നീക്കങ്ങള്‍ ആരംഭിക്കത്. ഇത് പിണറായിയുയടെ പ്ലാനാണ് എന്ന വിമര്‍ശനം ഉയരുന്നതിനിടെ ഇടുട്ടിയായി കോടതി ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇടപെടലാണ് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. സ്വപ്‌നയുടെ അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജിനെതിരെയുള്ള മതനിന്ദ കേസില്‍ അറസ്റ്റ് താത്കാലിക വിലക്കിക്കൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്. കൃഷ്ണരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 21 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.
ഫേസ്ബുക്കില്‍ വിദ്വേഷ പോസ്റ്റിട്ടെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകനായ വി.ആര്‍. അനൂപിന്റേതാണ് പരാതി. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിട്ടെന്ന പരാതിയില്‍ ഐപിസി 295 എ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. സ്വപ്നയ്ക്ക് നിയമ സഹായം നല്‍കുന്നതിലുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെയെടുത്ത കേസെടുത്തിരിക്കുന്നത്. താന്‍ മതപരമായ നിന്ദ നടത്തിയിട്ടില്ല. ദുരുദ്ദേശത്തോടെ കെട്ടിച്ചമച്ച കേസാണിത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രമാണ് താന്‍ എഫ്ബിയില്‍ പോസ്റ്റ് ചെയ്തതെന്നും കൃഷ്ണരാജ് കോടതിയില്‍ അറിയിച്ചു.
സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഏറ്റെടുത്തതിന് പിന്നാലെയാണ് അധികൃതര്‍ അഡ്വ.ആര്‍ കൃഷ്ണരാജിനെതിരെ തിരിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പ് ലഭിച്ച പരാതിയില്‍ സ്വപ്ന മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ കേസെടുക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിട്ടെന്ന പരാതിയില്‍ ഐപിസി 295 എ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. സ്വപ്നയ്ക്ക് നിയമ സഹായം നല്‍കുന്നതിലുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെയെടുത്ത കേസെന്നും നിയമപരമായി നേരിടുമെന്നും കൃഷ്ണരാജ് ആരോപിച്ചിരുന്നു. കേസ് ദുരുദ്ദേശപരമാണെന്നും മതപരമായ നിന്ദ നടത്തിയിട്ടില്ലെന്നും കൃഷ്ണരാജ് കോടതിയില്‍ വാദിച്ചു. സമൂഹമാദ്ധ്യമത്തില്‍ പ്രചരിച്ച ചിത്രമാണ് താന്‍ പോസ്റ്റ് ചെയ്തത്. അറസ്റ്റിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
അതേസമയം സ്വപ്നയുടെ ആരോപണവും പുറത്ത് വന്ന ഷാജ് കുമാറിന്റെ സംഭാഷണവും ശരിയാണെന്ന് തെളിയുക്കുന്ന തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഷാജ് കിരണിന്റെ ഫോണ്‍രേഖകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നരുന്നത്. ഈ മാസം എട്ടാം തീയതി എഡിജിപി അജിത് കുമാര്‍ ഷാജ് കിരണിനെ വിളിച്ചത് നാലു തവണയാണെന്ന് കണ്ടെത്തി. ഇദ്ദേഹത്തെ ഷാജ് കിരണ്‍ തിരികെ വിളിച്ചത് മൂന്ന് തവണയും. എട്ടാം തീയതി ഉച്ചവരെ മാത്രം ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണം ഏഴുതവണയാണ്. ഷാജ് കിരണിനെ എഡിജിപി വിളിച്ചത് സരിത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ്. നികേഷ് കുമാര്‍ വിളിച്ചത് രണ്ട് തവണ. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് വക്താവ് ഫാദര്‍ സിജോ യുമായി ഷാജ് കിരണ്‍ ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകളും ജനം ടിവിയ്ക്ക് ലഭിച്ചു.
ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ യുഎസിലേക്ക് പോകുന്നതെന്ന് ഷാജ് കിരണ്‍ സ്വപ്ന സുരേഷിനോട് പറ!ഞ്ഞ ശബ്ദരേഖ പുറത്ത് വന്നിരുന്നു. ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് ഇരു നേതാക്കളുടെ പണം വിദേശത്തേക്ക് പോയത്, ഇതുകൊണ്ടാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ എഫ് സി ആര്‍ എ റദ്ദാക്കിയതെന്നുമാണ് ഷാജ് കിരണ്‍ പറയുന്നത്. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലും, ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലുമായി ആദായ നികുതി വകുപ്പ് രണ്ട് വര്‍ഷം മുമ്പ് റെയ്ഡുകള്‍ നടത്തിയിരുന്നു. കണക്കില്‍ പെടാത്ത അഞ്ചു കോടി രൂപയും പിടിച്ചെടുത്തിരുന്നു. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്തു കേസുകളില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടത്തലും ഷാജ് കിരണിന്റെ ശബ്ദരേഖയും ശരിയാണെന്ന് ഉറപ്പിക്കുന്നതാണ് പുറത്ത് വന്ന ഷാജ് കിരണിന്റെ ഫോണ്‍രേഖകള്‍.
https://www.facebook.com/Malayalivartha























