നടിയെ അക്രമിച്ച കേസ്... കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും; കാവ്യയുടെയും ദിലീപിന്റെയും സുഹൃത്തുക്കളായ സിനിമ മേഖലയിലുള്ള 3 പേരുടെ മൊഴിയും ഉടന്‍ അന്വേഷണ സംഘം രേഖപ്പെടുത്തും

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ ഭാഗമായിയാണ് നടി കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടിവരുമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് ഹാജരാകുന്ന വിധം പുതിയ നോട്ടീസ് നല്‍കാനാണ് തീരുമാനം.
സിനിമ മേഖല കേന്ദ്രീകരിച്ച് 3 പേരിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ സുഹൃത്തിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. സുരാജിന്റെ ബിസിനസ് സംബന്ധിച്ചായിരുന്നു മൊഴിയെടുപ്പ്.
കാവ്യയുടെയും ദിലീപിന്റെയും സുഹൃത്തുക്കളായ സിനിമ മേഖലയിലുള്ള 3 പേരുടെ മൊഴിയും ഉടന്‍ അന്വേഷണ സംഘം രേഖപ്പെടുത്തും.
അവസാന ഘട്ടത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്. വധഗൂഢാലോചനാ കേസില്‍ അന്വേഷണം പൂര്‍ത്തീയായെന്ന സൂചനകളും ഇതിനോടകം ലഭിക്കുന്നുണ്ട്. കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ സുഹൃത്തിന്റെ മൊഴി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ കഴിഞ്ഞമാസം കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് സംഘം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ നാല് മണിക്കൂറിലധികം നീണ്ടു നിന്നു.ദിലീപിന്റെ ആലുവയിലുള്ള പത്മസരോവരംഎന്ന വീട്ടില്‍വെച്ചാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസും ക്രൈം ബ്രാഞ്ച് സംഘത്തിനൊപ്പമുണ്ടായിരുന്നു.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കാവ്യക്ക് നോട്ടീസ് നല്‍കിയിരുന്നു. അന്ന് കാവ്യാ അസൗകര്യം അറിയിച്ചു കത്ത് നല്‍കിയിരുന്നു. പിന്നീട് ആലുവയിലെ വീട്ടില്‍വെച്ച് ചോദ്യം ചെയ്യുന്നതും പരിഗണിച്ചിരുന്നു. എന്നാല്‍ പ്രതിയായ ദിലീപിന്റെ വീട്ടില്‍വെച്ച് ചോദ്യം ചെയ്യേണ്ട എന്ന നിലപാടില്‍ ക്രൈംബ്രാഞ്ച് അന്ന് വേണ്ടെന്ന് വെക്കുകയായിരുന്നു.
ചോദ്യം ചെയ്യലിനുള്ള സങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ബുദ്ധിമുട്ടും ക്രൈംബ്രാഞ്ച് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പ്രോജക്റ്ററും മറ്റുസംവിധാനങ്ങളും ഉപയോഗിച്ചു ഡിജിറ്റല്‍ തെളിവുകള്‍ കാണിച്ചു വേണം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ എന്നതിനാലായിരുന്നു ഇത്.
കേസിലെ ഗൂഢാലോചനയില്‍ കാവ്യയുടെ പങ്ക് സംശയിക്കപ്പെടുന്ന തരത്തിലുള്ള സംഭാഷണങ്ങളും മറ്റും ലഭിച്ചതിനു പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
https://www.facebook.com/Malayalivartha























