ഇനി കാത്തിരിക്കാനാവില്ല..... ശമ്പളമുടക്കത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി. തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു..... എല്ലാമാസവും ശമ്പളത്തിനുവേണ്ടി കാത്തിരിക്കുന്ന അവസ്ഥ തുടരാനാകില്ലെന്ന നിലപാടില്‍ സംഘടനകള്‍

ഇനി കാത്തിരിക്കാനാവില്ല..... ശമ്പളമുടക്കത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി. തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു..... എല്ലാമാസവും ശമ്പളത്തിനുവേണ്ടി കാത്തിരിക്കുന്ന അവസ്ഥ തുടരാനാകില്ലെന്ന നിലപാടില്‍ സംഘടനകള്‍
ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഇതില്‍ ഉടന്‍ ധാരണയാകുമെന്നറിയുന്നു. സി.ഐ.ടി.യു., ബി.എം.എസ്., ഐ.എന്‍.ടി.യു.സി. കൂട്ടായ്മയായ ടി.ഡി.എഫ്., എ.ഐ.ടി.യു.സി. എന്നിവരെല്ലാം ദിവസങ്ങളായി പ്രതിഷേധവുമായി രംഗത്തുണ്ട്.
സെക്രട്ടേറിയറ്റിനുമുന്നിലും കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്തും യൂണിറ്റുകളിലും ധര്‍ണയും റിലേസത്യാഗ്രഹവും നടക്കുകയാണ്. ബസ് സര്‍വീസ് മുടക്കാതെയുള്ള സമരങ്ങളാണു നടക്കുന്നത്. എന്നിട്ടും പ്രശ്‌നപരിഹാരത്തിന് മാനേജ്‌മെന്റും സര്‍ക്കാരും ശ്രമിക്കുന്നില്ല എന്നാരോപിച്ചാണ് പണിമുടക്കിലേക്കു നീങ്ങുന്നത്. കഴിഞ്ഞ രണ്ടുമാസവും 20-ന് ശേഷമാണ് ശമ്പളം നല്‍കിയത്.
ഓവര്‍ഡ്രാഫ്റ്റ് എടുത്ത 50 കോടിക്ക് ഭാഗികമായി ശമ്പളവിതരണം ആരംഭിച്ചതായി മാനേജ്‌മെന്റ് . ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ക്കാണ് ആദ്യവിതരണം. ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ 55 കോടി രൂപവേണം. പ്രതിദിന വരുമാനംകൂടി എടുത്താകും ശമ്പളവിതരണം.
30 കോടി രൂപ കൂടി സമാഹരിച്ചാലേ മറ്റുവിഭാഗങ്ങള്‍ക്കും ശമ്പളം നല്‍കാനാകൂ. ഇത്തവണ സര്‍ക്കാര്‍ വിഹിതമായി 30 കോടിയാണു ലഭിച്ചത്. അധിക സാമ്പത്തികസഹായമായി 35 കോടികൂടി മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നിരസിച്ചു.
കഴിഞ്ഞമാസം രണ്ടുതവണയായി 50 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ശാശ്വതപരിഹാരത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗംചേരുമെന്ന് മന്ത്രി ആന്റണി രാജു . 27-ന് യൂണിയനുകളുമായും ചര്‍ച്ചനടത്തും. പണിമുടക്കിലേക്ക് പോകുന്നത് പ്രതിസന്ധി ഇരട്ടിപ്പിക്കും. ആറുമാസത്തിനകം പ്രതിസന്ധി തീര്‍ക്കുന്നതിനായാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി .
"
https://www.facebook.com/Malayalivartha






















