കോവിഡ് വാക്‌സിനുകളുടെ രണ്ടാമത്തെ ഡോസും ബൂസ്റ്റര്‍ഡോസും തമ്മിലുള്ള ഇടവേള ഒന്‍പതില്‍നിന്ന് ആറുമാസമായി കുറയ്ക്കാന്‍ ശുപാര്‍ശ....

കോവിഡ് വാക്‌സിനുകളുടെ രണ്ടാമത്തെ ഡോസും ബൂസ്റ്റര്‍ഡോസും തമ്മിലുള്ള ഇടവേള ഒന്‍പതില്‍നിന്ന് ആറുമാസമായി കുറയ്ക്കാന്‍ കോവിഡ് പ്രതിരോധം സംബന്ധിച്ച ദേശീയ ഉപദേശകസമിതിയായ എന്‍.ടി.എ.ജി.ഐ. ശുപാര്‍ശചെയ്തു.
നിലവില്‍, രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒന്‍പതുമാസം പൂര്‍ത്തിയാക്കിയ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ഡോസിന് അര്‍ഹതയുണ്ട്.
ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രാലയം ഉടന്‍ തീരുമാനമെടുത്തേക്കും. വാനരവസൂരി ഭീഷണിയും പ്രതിരോധകുത്തിവെപ്പിന്റെ ആവശ്യകതയും സമിതി യോഗത്തില്‍ ചര്‍ച്ചയായി.
അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ അനുദിനം ഉയരുന്നു. ഇന്നലെ 3253 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ളത്. 841 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 641 പേര്‍ക്കും കോട്ടയത്ത് 409 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായി നാലാം ദിവസമാണ് 3000ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























