നിലവിളിച്ച് യാത്രികര്‍.... നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ചില്ലുകള്‍ തകര്‍ത്ത് ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന ഇരുമ്പു പൈപ്പുകള്‍ തുളച്ചു കയറി.... നഴ്സിങ് അധ്യാപികയ്ക്ക് പരുക്ക്

നിലവിളിച്ച് യാത്രികര്‍.... നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ചില്ലുകള്‍ തകര്‍ത്ത് ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന ഇരുമ്പു പൈപ്പുകള്‍ തുളച്ചു കയറി.... നഴ്സിങ് അധ്യാപികയ്ക്ക് പരുക്ക്.
ഓട്ടോറിക്ഷയില്‍ കൊണ്ടുവരികയായിരുന്ന ഇരുമ്പുപൈപ്പുകള്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി. ബസിന്റെ പിന്‍സീറ്റിലിരുന്ന അധ്യാപികയ്ക്കു പരുക്കേറ്റു. പട്ടം എസ്.യു.ടി. ആശുപത്രിയില്‍ നഴ്സിങ് അധ്യാപികയായ പുളിച്ചാമല സ്വദേശി ലക്ഷ്മിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ തൊളിക്കോട് ജങ്ഷനിലായിരുന്നു അപകടം നടന്നത്.
നെടുമങ്ങാടുനിന്ന് കല്ലാറിലേക്കു പോകുകയായിരുന്ന ബസ് തൊളിക്കോട് ജങ്ഷനിലെ കാത്തിരിപ്പുകേന്ദ്രത്തിനു മുന്നില്‍ നിര്‍ത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. മുകളില്‍ ഇരുമ്പുപൈപ്പുകള്‍ കെട്ടിവെച്ചുവന്ന ഓട്ടോ നിയന്ത്രണം വിട്ട് ബസിന്റെ പുറകില്‍ ഇടിക്കുകയായിരുന്നെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ പുറകുഭാഗത്തെ ചില്ല് തകര്‍ന്ന് കമ്പി ബസിനുള്ളിലേക്കു കയറി. പുറകുവശത്തെ സീറ്റിലിരുന്ന ലക്ഷ്മിയുടെ വയറിന്റെ ഇടതുഭാഗത്ത് പൈപ്പ് ഇടിച്ച് മുറിവുണ്ട്. ഉടനെതന്നെ ജംഗ്ഷനിലുണ്ടായിരുന്ന പള്ളിവക ആംബുലന്‍സില്‍ ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























