കോഴിക്കോട് കുളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതില്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്കും അസിസ്റ്റന്റ് എന്‍ജിനീയറിനുമെതിരെ നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

കോഴിക്കോട് കുളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതില്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്കും അസിസ്റ്റന്റ് എന്‍ജിനീയറിനുമെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി.
നിര്‍മാണപ്രവൃത്തി നടത്തിയ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി. പൊതുമരാമത്ത് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചെയിന്‍ബ്ലോക്ക് ബലമില്ലാത്തതാണ് ബീം താഴെവീഴാന്‍ കാരണം. ഇങ്ങനെ സംഭവിക്കാതിരിക്കുവാനാവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ കരാര്‍കമ്പനിക്ക് വീഴ്ച സംഭവിച്ചതാണ് പാലംതകരാന്‍ കാരണം. ഇതുകൊണ്ടാണ് കരാര്‍കമ്പനിക്ക് താക്കീത് നല്‍കാന്‍ കാരണം. ഇവരുടെ എല്ലാ നിര്‍മാണപ്രവൃത്തികള്‍ക്കും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
സംഭവസമയത്ത് പദ്ധതിയുടെ ചുമതലയുള്ള എക്‌സിക്യുട്ടീവ് എന്‍ജിനിയറും അസി.എന്‍ജിനിയറും സ്ഥലത്തുണ്ടായിരുന്നില്ല. കരാറുകാരുടെ ജീവനക്കാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
എക്‌സി. എന്‍ജിനിയര്‍ മൂന്നുദിവസം അവധിയിലായിരുന്നു ഈ സമയം പകരം മറ്റൊരു ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന് ചുമതല നല്‍കിയില്ല. അസി.എന്‍ജിനിയര്‍ സംഭവം നടക്കുമ്പോള്‍ മറ്റൊരു പ്രവൃത്തിസ്ഥലത്തായിരുന്നു. വളരെയേറെ ഉത്തരവാദിത്വമുള്ള പ്രവൃത്തി നടക്കുമ്പോള്‍ ഇവരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
പാലം തകര്‍ന്നതിനെക്കുറിച്ച് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം നല്‍കിയ ആദ്യ റിപ്പോര്‍ട്ട് പൊതുമരാമത്ത് മന്ത്രി തള്ളിയിരുന്നു. കരാര്‍കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ വീഴ്ചപറ്റി എന്നായിരുന്നു വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
ഹൈഡ്രോളിക് ജാക്കിയുടെ തകരാറുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടില്‍ വ്യക്തമായ കാരണങ്ങള്‍ പറയുന്നില്ലെന്നും ഇതെല്ലാം വ്യക്തതവരുത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. പുതിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഇപ്പോഴത്തെ നടപടി.
ആവശ്യമായ മുന്‍കരുതല്‍ ഉറപ്പുവരുത്തിയതിനുശേഷം പ്രവൃത്തി തുടരാമെന്നും വ്യക്തമാക്കി മന്ത്രി .
മേയ് 16-നായിരുന്നു കുളിമാട് പാലത്തിന്റെ ബീമുകള്‍ ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് തൂണുകളില്‍ ഉറപ്പിക്കുമ്പോള്‍ ചരിഞ്ഞ് പുഴയിലേക്ക് വീണത്.
"
https://www.facebook.com/Malayalivartha






















