മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച് 14 വർഷമായി ശരീരം തളർന്ന് കിടക്കുന്നു; സഹപാഠികൾ ചേർന്ന് പെട്ടിക്കട നിർമിച്ച് നൽകി; കടയിൽ വരുന്ന ആവശ്യക്കാർ തന്നെ വേണ്ടസാധനങ്ങൾ എടുക്കും; ജിതിൻ കണക്കുകൂട്ടി പറയുന്ന പൈസ പെട്ടിയിലിട്ട് ബാക്കിയെടുക്കും; ഇതിനിടയിൽ ഭിന്നശേഷിക്കാരനായ യുവാവിനോട് കൊടുംക്രൂരത! കടയിൽ നിന്നും അയ്യായിരത്തോളം രൂപ മോഷ്ടിച്ച് കള്ളൻ

ഭിന്നശേഷിക്കാരനായ യുവാവിന്റെ കടയിൽ നിന്നും അയ്യായിരത്തോളം രൂപ മോഷ്ടിച്ചു. കൈതോട്ടുവയൽ ജിതിന്റെ പെട്ടിക്കടയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. വട്ടോളി ബസാറിൽ പെട്ടിക്കട നടത്തുകയാണ് ജിതിൻ. ഇവിടെയാണ് വ്യാഴാഴ്ച രാത്രി മേൽക്കൂര പൊളിച്ച് കള്ളൻ അകത്തു കടന്നത്. അയ്യായിരത്തോളം രൂപയുടെ സാധനങ്ങളോളം മോഷ്‌ടിച്ചെടുത്ത് കൊണ്ടുപ്പോയി.
തന്നെപ്പോലുള്ളവരെയും ജീവിക്കാൻ സമ്മതിക്കാത്തവരുണ്ടോയെന്നാണ് ഈ യുവാവ് സങ്കടത്തോടെ ചോദിക്കുന്നത്. മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച് 14 വർഷമായി ശരീരം തളർന്ന് കിടക്കുകയാണ് ജിതിൻ. ശ്രീചിത്രയിലെ ചികിത്സ ഇപ്പോഴും തുടരുകയാണ്. ബാലുശ്ശേരി ഗവ. ബോയ്‌സ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു ഇദ്ദേഹം.
അപ്പോഴായിരുന്നു ഈ രോഗം ബാധിച്ചത്. പിന്നെ അദ്ദേഹം കിടക്കയിലായിരുന്നു.കൂട്ടുകാരനെ പുറം ലോകത്തെത്തിക്കാൻ സഹപാഠികൾ വീടിനോടു ചേർന്ന് പെട്ടിക്കട നിർമിക്കുകയുണ്ടായി. അവർ തന്നെ ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകി. കടയിൽ വരുന്ന ആവശ്യക്കാർ തന്നെ വേണ്ടസാധനങ്ങൾ എടുക്കും. ജിതിൻ കണക്കുകൂട്ടി പറയുന്ന പൈസ പെട്ടിയിലിട്ട് ബാക്കിയെടുക്കുന്നതും അവർ തന്നെയാണ്.
https://www.facebook.com/Malayalivartha
























