ചാലക്കുടിയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലര്‍ ലോറിയുടെ പിറകില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസിടിച്ച് ബസിടിച്ചുണ്ടായ അപകടത്തില്‍ 18 പേര്‍ക്ക് പരിക്ക്, ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം

ചാലക്കുടിയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലര്‍ ലോറിയുടെ പിറകില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസിടിച്ച് ബസിടിച്ചുണ്ടായ അപകടത്തില്‍ 18 പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ പോട്ട നാടുകുന്നിലാണ് സംഭവം നടന്നത്.
ബസില്‍ യാത്രചെയ്തിരുന്ന 16 പേര്‍ക്കും ലോറിയിലെ രണ്ടുപേര്‍ക്കുമാണ് പരിക്കേറ്റത്. ഇവരില്‍ ആരുടെയും നില ഗുരുതരമുള്ളതല്ല. ഇന്നു പുലര്‍ച്ച നാലിനായിരുന്നു അപകടം നടന്നത്.
തിരുവനന്തപുരത്തുനിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസാണ് അപകടത്തില്‍പെട്ടത്. കെഎസ്ആര്‍ടിസി ബസിടിച്ചതിനെ തുടര്‍ന്ന് ട്രെയിലര്‍ ലോറി മുന്നോട്ടു നീങ്ങി മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന മറ്റൊരു ട്രെയിലര്‍ ലോറിയിലിടിക്കുകയും ചെയ്തു.
പരിക്കേറ്റ ഒമ്പതു പേരെ സെന്റ് ജെയിംസ് ആശുപത്രിയിലും ഏഴു പേരെ പോട്ട ധന്യ ആശുപത്രിയിലും രണ്ടുപേരെ കറുകുറ്റി അഡ്ലക്‌സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
https://www.facebook.com/Malayalivartha
























