സാമൂഹിക ശല്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മെഡിക്കൽ കോളജ് കാൻസർ വാർഡിന്റെ പിന്നിലെ നടവഴി പൂട്ടി; നൂറ് കണക്കിനു കൂട്ടിരിപ്പുകാരും രോഗികളും ബുദ്ധിമുട്ടുന്നു

മെഡിക്കൽ കോളജ് കാൻസർ വാർഡിന്റെ പിന്നിലെ നടവഴി ഒരുപാട് പേർക്ക് ഉപയോഗപ്രദമായിരുന്നു. എന്നാൽ ഇപ്പോൾ ആ ഗേറ്റ് അധികൃതർ പൂട്ടി. കാൻസർ വാർഡിനു പിന്നിൽ ബാബു ചാഴികാടൻ റോഡിലേക്ക് ഇറങ്ങുന്ന നടവഴി ഗേറ്റും ഗൈനക്കോളജി വിഭാഗത്തിനു സമീപത്തുകൂടി ഉണ്ണീശോ ചാപ്പലിന്റെ ഭാഗത്തേക്ക് ഇറങ്ങുന്ന വഴിയുമാണ് പൂട്ടിയത്.
ഇതോടെ സന്നദ്ധ സംഘടനകളുടെ ഭക്ഷണം വാങ്ങാൻ എത്തിയ നൂറ് കണക്കിനു കൂട്ടിരിപ്പുകാരും രോഗികളും വളരെയധികം ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ഗേറ്റ് അടച്ചപ്പോൾ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഈ പ്രദേശത്ത് താമസിക്കുന്ന രോഗികൾ ആശുപത്രിയിൽ എത്തുന്നത്. അതും കിലോ മീറ്ററുകൾ യാത്ര ചെയ്യണം.
ആശുപത്രി വളപ്പിലെ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടവഴി ഗേറ്റ് അടച്ചത്. സാമൂഹിക ശല്യം ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി ഗേറ്റ് അടച്ചതിന് പിന്നിലുണ്ട്. കാൻസർ വാർഡിന് സമീപത്തെ വഴിയിലെ ഗേറ്റ് പകൽ സമയങ്ങളിൽ തുറക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഗേറ്റ് മുഴുവൻ സമയവും പൂട്ടി.
ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് അവരുടെ സ്ഥാപനത്തിൽ വച്ച് ഭക്ഷണം നൽകുന്നുണ്ട്. ഈ ഗേറ്റ് അടച്ചതോടെ രോഗികൾക്ക് ഭക്ഷണം വാങ്ങാൻ എത്താൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ സന്നദ്ധ പ്രവർത്തകർ അടച്ചിട്ട ഗേറ്റിനു സമീപം ഭക്ഷണം എത്തിച്ച് അവിടെ വച്ച് വിതരണം ചെയ്യുകയാണ്.
https://www.facebook.com/Malayalivartha
























