നഴ്സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിച്ചുപകര്‍ത്തി, ആശുപത്രി ജീവനക്കാരനായ യുവാവ് പിടിയിൽ

പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിച്ചുപകര്‍ത്തിയ യുവാവ് പിടിയില്‍. ഇതേ ആശുപത്രിയിയിലെ ജീവനക്കാരനാണ് സംഭവതത്തതിന് പിന്നിൽ കുരമ്പാല പാലമുരുപ്പേല്‍ ലക്ഷം വീട് കോളനിയില്‍ മാരിയപ്പന്‍ (35) ആണ് പിടിയിലായത്.
വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ യുവാവ് ഒളിച്ചുപകര്‍ത്തുന്നത് കണ്ടെത്തിയ നേഴ്‌സുമാര്‍ ആശുപത്രി അധികൃതരോട് പരാതിപ്പെടുകയായിരുന്നു.തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
അതേസമയം പാർട്ടി പ്രവർത്തകയുടെ വീട്ടിലെ കുളിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച കേസിൽ ഒളിവിലായിരുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് (38) ടൗൺ സൗത്ത് പൊലീസ് തമിഴ്നാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
പ്രതിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിനു പിന്നാലെ ഷാജഹാനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. വീട്ടമ്മയുടെ കുളിമുറിയുടെ ജനാലയിൽ ആളനക്കം തിരിച്ചറിഞ്ഞതിനെ തുടർന്നു ബഹളമുണ്ടാക്കിയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു.
ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്തു വീണു. ഫോൺ പരിശോധിച്ചപ്പോൾ ഷാജഹാന്റേതാണെന്നു തിരിച്ചറിഞ്ഞു. വീട്ടമ്മ മൊബൈൽ ഫോൺ സഹിതം പൊലീസിൽ പരാതി നൽകി. സംഭവം വിവാദമായതിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു..
https://www.facebook.com/Malayalivartha
























