അഞ്ചു സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്; ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പാഠമാകണം; പൊതു കടം നിശ്ചിത ക്രമത്തില്‍ നിലനിര്‍ത്തണം; കേരളം ശ്രീലങ്കയാകരുതെന്നെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

കേരളം ശ്രീലങ്കയാകരുതെന്നെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. അടുത്ത കാലത്ത് ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറക്കരുതെന്നാണ് ചുരുക്കം. കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ജൂണിലെ പ്രതിമാസ ബുള്ളറ്റിനില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പാഠമാകണമെന്നും പൊതു കടം നിശ്ചിത ക്രമത്തില്‍ നിലനിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. കേരളം കൂടാതെ പഞ്ചാബ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ പൊതുകടം ഇപ്പോള്‍ തന്നെ അധികരിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍ മൊത്തം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉദ്പാദന വളര്‍ച്ചയേക്കാള്‍ കൂടുതലാണ് പൊതു കടത്തിന്റെ വളര്‍ച്ച.
സ്വന്തം നിലയിലുള്ള നികുതി വരുമാനം കുറയുന്നതും ഓരോ മാസവും പെന്‍ഷന്‍, പലിശ, ഭരണച്ചെലവ്, ശമ്പളം ഉള്‍പ്പെടെ പതിവു ചെലവുകള്‍ക്ക് വലിയൊരു ഭാഗം ഉപയോഗിക്കേണ്ടി വരുന്നതുമെല്ലാം സംസ്ഥാനത്തിന് വെല്ലുവിളയാണ്. കടബാധ്യത കൂടുതലുള്ള സംസ്ഥാനങ്ങളിലെ ധനസ്ഥിതി വീണ്ടും വഷളാകാനാണ് സാധ്യത.
കേരളം ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങളില്‍ റവന്യു ചെലവ് കൂടുതലാണ്. മൂലധനചെലവ് കുറവുമാണ്. ഇത് വരുമാന വളര്‍ച്ച കുറയുവാനും പലിശയിനത്തിലുള്ള ചെലവ് കൂടാനും കാരണമാകുന്നു. റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രദയുടെ നിര്‍ദ്ദേശ പ്രകാരം ധനകാര്യ വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha
























