അമ്മയുടെ കഷ്ടപ്പാടുകള്‍ കണ്ട് കുളത്തില്‍ കൊണ്ടുപോയി തുണി അലക്കും; മഴക്കാലത്ത് വീട് ചോര്‍ന്നൊലിക്കും; ഓരോ കോണിലും മഴവെള്ളം പിടിക്കാനായി അമ്മ പാത്രങ്ങള്‍ നിരത്തും; ഈ വെള്ളമാണ് വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്; മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള ശ്രേഷ്ഠമായ പാഠമായിരുന്നു തനിക്കത്; ഇന്നും അമ്മയെ കാണാന്‍ പോയാല്‍ സ്വന്തം കൈകൊണ്ടു തയ്യാറാക്കിയ മധുര പലഹാരങ്ങളാണ് അമ്മ കഴിക്കാന്‍ തരുന്നത്; അതു കഴിച്ചു കഴിഞ്ഞാല്‍ കൊച്ചു കുഞ്ഞിന്റേതു പോലെ തൂവാലകൊണ്ട് അമ്മ മുഖം തുടച്ചു തരും; അമ്മയെ കുറിച്ച് വാചാലനായി മോദി

ഈ കഥ നിങ്ങള്‍ ശ്രദ്ധയോടെ കാണുകയും കേള്‍ക്കുകയും വേണം. രാഷ്ട്രീയ നേതാവായ നരേന്ദ്രമോദിയേയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയേയും പ്രധാനമന്ത്രിയായ നരേന്ദ്രമോദിയേയും നമുക്ക് വിമര്‍ശിക്കാം. ചോദ്യം ചെയ്യാം. ആക്ഷേപിക്കാം. പക്ഷേ മകനായ നരേന്ദ്രമോദിയെ നമസ്‌കരിക്കുക തന്നെ വേണം. അമ്മമാരുടെ സഹനങ്ങളും ത്യാഗങ്ങളും തരിമ്പും ഓര്‍മ്മിക്കാതെ മക്കള്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും കൊല്ലുകയും ചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരമായി പ്രവഹിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത്.
ഭൗതിക ലാഭങ്ങളില്‍ മാത്രം കണ്ണു വയ്ക്കുന്ന മക്കളുടെ മുന്നില്‍ ത്യാഗങ്ങള്‍ക്കും സഹനങ്ങള്‍ക്കും വിലപറയാതെ എല്ലാം നിശ്ബ്ദമായി പൊറുക്കുന്ന അമ്മമാരുടെ ഇക്കാലത്ത്. എഴുപത്തിരണ്ടുകാരനായൊരു മകന്‍ നൂറു വയസുകാരിയായ അമ്മയുടെ കാല്‍കഴുകി നമസ്‌കരിക്കുന്നു. ഇതിനേക്കാള്‍ ഈ വരണ്ടകാലത്ത് മനസിനെ കുളിര്‍പ്പിക്കുന്ന ഏതു കാഴ്ചയുണ്ട്. വാസ്തവത്തില്‍ മോദി കഴുകിയതും നമസ്‌കരിച്ചതും സ്വന്തം അമ്മയുടെ കാലിലല്ല.
ഇന്ത്യയിലെ മുഴുവന്‍ അമ്മമാരുടേയും കാലിലാണ്. അമ്മമാര്‍ അത്രയും കരുതലും ആദരവും അര്‍ഹിക്കുന്നു. ഈ ലോകത്ത് ആദരം അര്‍ഹിക്കുന്നവരാരെങ്കിലുമുണ്ടെങ്കില്‍ അത് അമ്മമാര്‍ മാത്രമാണെന്ന സന്ദേശമാണ് മോദി എന്ന മകന്‍ നല്‍കുന്നത്. അതിനുശേഷം അദ്ദേഹം ടിറ്ററില്‍ കുറിച്ച വാക്കുകളും അര്‍ഥവത്തായി. എന്റെ അമ്മ എന്നാണ് ആ കുറിപ്പിന് മോദി നല്‍കുന്ന തലക്കെട്ട്. അത്യന്തം വികാര നിര്‍ഭരവും സന്ദേശവാഹികളുമാണ് അതിലെ വാക്കുകള്‍ ഓരോന്നും. അമ്മ ഒരു വ്യക്തിയല്ല. സംസ്‌കാരമാണെന്ന് അദ്ദേഹം പറയുന്നു.
പെണ്ണെന്നാല്‍ അമ്മതന്നെ. നാട്ടിലെ ഓരോ സ്ത്രീയും അത്രയും ആദരവും കരുതലും ബഹുമാനവും അര്‍ഹിക്കുന്നു. ഈ ചിന്ത അനുകരിക്കപ്പെട്ടാല്‍ അവര്‍ക്കെതിരെ അതിക്രമം നടത്താന്‍ ആര്‍ക്കു കഴിയും. അതിനാല്‍ അമ്മയെന്ന ആ മഹനീയ സംസ്‌കാരം അല്ലെങ്കില്‍ ആ വികാരം ഓരോരുത്തരിലും തഴുക്കട്ടെ. അതിന്റെ പ്രകാശത്തില്‍ മക്കളുടെ മാനസിലെ മാലിന്യങ്ങള്‍ മായ്ക്കപ്പെടട്ടെ. ഈ മഹത്തായ സന്ദേശം എല്ലാവരും ഉള്‍ക്കൊണ്ടെങ്കില്‍.
1923-ജൂണ്‍പതിനെട്ടിന് ഗുജറാത്തിലെ വിസ്‌നഗര്‍ എന്ന ഗ്രാമത്തിലാണ് ഹീരാബെന്‍ മോദി ജനിച്ചത്. സ്പാനിഷ് ഫ്‌ലൂളു ബാധിച്ച അവരുടെ അമ്മ ചെറുപ്പത്തില്‍ തന്നെ മരിച്ചു. അമ്മയുടെ ലാളനമേൽക്കാതെയാണ് ഹീരാബെന്‍ വളര്‍ന്നത്. മോദി കുറിക്കുന്നതു പോലെ നമുക്കെല്ലാം സാധിക്കുന്നതു പോലെ അമ്മയുടെ മടിയില്‍ കിടക്കാനോ അമ്മയോട് ചെറിയ കാര്യങ്ങളില്‍ വാശിപിടിക്കാനോ ഒന്നും അമ്മയ്ക്ക് സാധിച്ചിരുന്നില്ല.
വളരെ ചെറുപ്പം മുതല്‍ തന്നെ വീടിന്റെ ചുമതലകള്‍ അര്‍ക്ക് ഒറ്റയ്ക്ക് ഏല്‍ക്കേണ്ടി വന്നു. വിവാഹശേഷവും അവര്‍ ദുരിതങ്ങളുടെ നടുവിലായിരുന്നു. ഒരു ജനല്‍പോലുമില്ലാത്ത ശൗചാലയം പോലുമില്ലാത്ത വീട്ടിലാണ് അവര്‍ കഴിഞ്ഞത്. അമ്മയുടെ കഷ്ടപ്പാടുകള്‍ കണ്ട് അലക്കുവാനുള്ള തുണികളെല്ലാം അദ്ദേഹം കുളത്തില്‍ കൊണ്ടുപോയി അലക്കുമായിരുന്നു. മഴക്കാലത്ത് വീട് ചോര്‍ന്നൊലിക്കും. ഓരോ കോണിലും മഴവെള്ളം പിടിക്കാനായി അമ്മ പാത്രങ്ങള്‍ നിരത്തും.
ഈ വെള്ളമാണ് അമ്മ വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള ശ്രേഷ്ഠമായ പാഠമായിരുന്നു തനിക്കത്. ഇന്നും അമ്മയെ കാണാന്‍ പോയാല്‍ സ്വന്തം കൈകൊണ്ടു തയ്യാറാക്കിയ മധുര പലഹാരങ്ങളാണ് അമ്മ കഴിക്കാന്‍ തരുന്നത്. അതു കഴിച്ചു കഴിഞ്ഞാല്‍ കൊച്ചു കുഞ്ഞിന്റേതു പോലെ തൂവാലകൊണ്ട് മുഖം തുടച്ചു തരും. ഇങ്ങനെയാണ് ആ കുറിപ്പ് മുന്നേറുന്നത്. ഈ വാക്കുകളിലെ വികാരങ്ങള്‍ പുതിയ തലമുറയിലെ മക്കള്‍ മനസിലാക്കിയെങ്കില്‍. ഈ മകനെ മാതൃകയാക്കിയെങ്കില്‍. എത്ര ഹൃദയംഗമമായ വാക്കുകള്‍. വെള്ളിയാഴ്ച രാത്രിയാണ് മോദി ഗുജറാത്തില്‍ എത്തിയത്. അമ്മയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.
https://www.facebook.com/Malayalivartha
























