ആത്യന്തികമായി ഭാരതത്തിൽ ജനിക്കുന്ന എല്ലാവരും വിസമ്മതപത്രം നൽകിയില്ലെങ്കിൽ മരണശേഷം അവയവദാനം നൽകേണ്ടവരാണ് എന്നുള്ള ഒരു അൾട്ടിമേറ്റ് ലക്ഷ്യത്തിലേക്ക് പതുക്കെപ്പതുക്കെ എത്തിച്ചേരണം; നവോത്ഥാനം കാത്ത് അവയവദാനം; ശ്രദ്ധേയമായ കുറിപ്പുമായി ഡോ സുൽഫി നൂഹു

കഴിഞ്ഞൊരു ദശാബ്ദത്തിലേറെയായി അവയവദാനത്തിന് പലതരത്തിലുള്ള തടസ്സങ്ങളാണ്. പൊതുസമൂഹം വളരെ ശ്രദ്ധയോടെ വീക്ഷിക്കേണ്ട നിരവധി പ്രശ്നങ്ങൾ അവയവദാന പ്രക്രിയ നേരിടുന്നു. അവയവദാനത്തിന് എതിരെയുള്ള മാഫിയാ പ്രവർത്തനങ്ങൾ മുതൽ നിയമ നൂലാമാലകൾ, കുരുക്കുകൾ വരെ പലതും നവോത്ഥാനത്തിന് കാത്തിരിക്കുന്നുവെന്ന് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നവോത്ഥാനം കാത്ത് അവയവദാനം
കഴിഞ്ഞൊരു ദശാബ്ദത്തിലേറെയായി അവയവദാനത്തിന് പലതരത്തിലുള്ള തടസ്സങ്ങളാണ്. പൊതുസമൂഹം വളരെ ശ്രദ്ധയോടെ വീക്ഷിക്കേണ്ട നിരവധി പ്രശ്നങ്ങൾ അവയവദാന പ്രക്രിയ നേരിടുന്നു. അവയവദാനത്തിന് എതിരെയുള്ള മാഫിയാ പ്രവർത്തനങ്ങൾ മുതൽ നിയമ നൂലാമാലകൾ, കുരുക്കുകൾ വരെ പലതും നവോത്ഥാനത്തിന് കാത്തിരിക്കുന്നു.
1. എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ഒരു ഡെഡിക്കേറ്റഡ് ട്രാൻസ്പ്ലാൻറ് ടീം 24 * 7 സജ്ജമാക്കണം.
2. സർക്കാർ-സ്വകാര്യ പാർട്ടിസിപ്പേഷൻ ,പ്രൈവറ്റ് പബ്ലിക് മിക്സ് കൊണ്ടുവരികയും ട്രാൻസ്പ്ലാൻറ് സർജറി വ്യാപകമാക്കുകയും വേണം. ഇടയ്ക്ക് ആരംഭിച്ച ഈ പദ്ധതി പുനരുജ്ജീവിപ്പിക്കേണ്ടത് അത്യാവശ്യം
3. ലോകത്തെമ്പാടും ആദ്യ പരിഗണനയിലുള്ള ബ്രെയിൻ ഡെത്ത് ഡോണർ സംവിധാനം കുറ്റമറ്റതാക്കണം. ബ്രെയിൻ ഡെത്ത് സർട്ടിഫൈ ചെയ്യുവാൻ ഇന്ന് ഡോക്ടർമാർ ഭയക്കുന്നു. നിയമ കുരുക്കുകളിൽ പെട്ടു പോകുമോയെന്നുള്ള ഭയം. കൃത്യമായ പാനൽ ബ്രെയിൻ ഡെത്ത് സർട്ടിഫൈ ചെയ്യുവാൻ ഉണ്ടാവുകയും അവർക്ക് നിയമ പരിരക്ഷ നൽകുകയും ചെയ്യണം. ബ്രെയിൻ ഡെത്ത് സർട്ടിഫൈ ചെയ്ത് നിയമക്കുരുക്കിൽ പെട്ട നിരവധി ഡോക്ടർമാർ ഉദാഹരണം.
ജീവിച്ചിരിക്കുന്ന ആളുകളിൽ നിന്നും അവയവം എടുക്കുന്ന ലൈവ് ഡോണർ പദ്ധതി നിലനിർത്തുവാനും അതിലൂടെ കമ്മീഷൻ നേടുവാനും ചില ആൾക്കാർ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നു. ഇത്തരം കള്ളനാണയങ്ങളെ പൊതു സമൂഹം തിരിച്ചറിയുകയും നിയമ നടപടികൾ സർക്കാർ തലത്തിലും അല്ലാതെയും ഉണ്ടാവുകയും വേണം
5.എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് എത്തുവാൻ ഗ്രീൻ കോറിഡോറിൽ മൂന്നുമണിക്കൂർ. എയർ ആംബുലൻസിൽ 15 മിനിറ്റ്. ട്രാൻസ്പ്ലാൻറ് സർജറി കൾക്ക് മാത്രമായി ഒരു എയർ ആംബുലൻസ് കേരളത്തിന് അത്യാവശ്യം. മേൽപ്പറഞ്ഞത് മഞ്ഞുമലയുടെ ചെറിയ ഭാഗം.
ആത്യന്തികമായി ഭാരതത്തിൽ ജനിക്കുന്ന എല്ലാവരും വിസമ്മതപത്രം നൽകിയില്ലെങ്കിൽ മരണശേഷം അവയവദാനം നൽകേണ്ടവരാണ് എന്നുള്ള ഒരു അൾട്ടിമേറ്റ് ലക്ഷ്യത്തിലേക്ക് പതുക്കെപ്പതുക്കെ എത്തിച്ചേരണം. ആത്യന്തികലക്ഷ്യം പിന്നീട് . ആദ്യം ചെറിയ ചെറിയ നവോത്ഥാനങ്ങൾ.
https://www.facebook.com/Malayalivartha
























