സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്, ആക്രമണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം ആരോപണം

കോഴിക്കോട് നൊച്ചാട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. എടവന സുരേന്ദ്രന്‍റെ വീടിന് നേരെ ആണ് പെട്രോൾ ബോംബേറിഞ്ഞത്. രണ്ട് പെട്രോൾ ബോംബുകളാണ് എറിഞ്ഞെന്ന് പേരാമ്പ്ര പൊലീസ് പറഞ്ഞു. എന്നാൽ സംഭവത്തിൽ പ്രതികരിച്ച് സിപിഎം രംഗത്തുവന്നു. ഇതിന് പിന്നിൽ കോൺഗ്രസ് ആണെന്നാണ് സിപിഎം ആരോപിച്ചത്.
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോബേറ് ഉണ്ടായിരുന്നു.നൊച്ചാട് മണ്ഡലം സെക്രട്ടറി നസീര്‍ വെള്ളിയൂരിന്റെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞു.വീടിന്റെ ടെറസിനും മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിനും കേടുപാട് സംഭവിച്ചു. വെള്ളിയൂര്‍ പുളിയോട്ട് മുക്ക് റോഡിലെ വലിയ പറമ്പില്‍ എന്ന വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്.
ബൈക്കിലെത്തിയവരാണ് ബോംബെറിഞ്ഞതെന്ന് നസീര്‍ പറഞ്ഞു. ജില്ല ക്രൈം റെക്കോഡ് ബ്യൂറോ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.ദിവസങ്ങളായി മേഖലയിൽ സിപിഎം- കോൺഗ്രസ് സംഘർഷം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ ഭാഗതതത്തുനിന്നും ഇത്തരം ആരോപണം ഉയർന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























