സഭയിൽ എത്തിയത് അങ്ങനെ! സ്വപ്നയ്ക്കും അനിതയ്ക്കും ഒരേ ലക്ഷ്യം; സിസിടിവിയിൽ കണ്ടത്! ശ്രീരാമകൃഷ്ണന്റെ വിളയാട്ടം.... വീണുമായി അടുത്ത സൗഹൃദം

വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ആരോപണ വിധേയയായ അനിത പുല്ലയിൽ സുരക്ഷാ പരിശോധന മറികടന്ന് ലോക കേരള സഭ നടന്ന നിയമസഭാ മന്ദിരത്തിനുള്ളിൽ കയറിയത് സർക്കാരിനെ പോലും ഞെട്ടിച്ചു. എന്നാൽ എങ്ങനെയെന്നു കണ്ടെത്താൻ സിസിടിവി പരിശോധന ആരംഭിച്ചു. സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതിനിധിയല്ലാത്ത അനിത പുല്ലയില്‍ ലോകകേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയത് സഭാ ടിവിയുമായി സഹകരിക്കുന്ന വ്യക്‌തിക്കൊപ്പമെന്നു സൂചന. സഭാ ടിവിക്ക് സാങ്കേതികസഹായം നല്‍കുന്ന ബിറ്റ് റേറ്റ് സൊലൂഷന്‍സുമായി സഹകരിക്കുന്ന പ്രവീണ്‍ എന്നയാളിനൊപ്പമാണ് അനിത പുല്ലയില്‍ എത്തിയത്. ലോകകേരളസഭയുടെ ഉദ്‌ഘാടനച്ചടങ്ങ് മുതല്‍ പ്രവീണിനൊപ്പം അനിതയുണ്ടായിരുന്നു.
സഭാ ടിവിക്ക് ഒടിടി പ്ലാറ്റ്‌ഫോം സൗകര്യം ഒരുക്കുന്ന ഏജന്‍സിയാണ് ബിറ്റ് റേറ്റ് സൊലൂഷന്‍സ്. ഇവര്‍ക്ക് ബില്ലുകള്‍ കൈമാറാന്‍ സഹായിക്കുന്നയാളാണ് പ്രവീണ്‍. ഇയാള്‍ക്ക് നിയമസഭാ പാസും ലോകകേരളസഭ പാസുമുണ്ടായിരുന്നു. സീരിയല്‍ നിര്‍മാതാവ് കൂടിയാണ് അനിതയ്‌ക്ക് സഹായം ചെയ്‌തുകൊടുത്ത പ്രവീണ്‍.
ഈ വിവരം കിട്ടിയതോടെ ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്‌പീക്കര്‍ ചീഫ് മാര്‍ഷലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവീണിനൊപ്പം തന്നെയാണ് അനിത സഭയിലെത്തിയതെന്ന് ചീഫ് മാര്‍ഷലും സ്‌ഥിരീകരിച്ചിട്ടുണ്ട്. പാസില്ലാതെ അനിത സഭാ സമുച്ചയത്തില്‍ കടന്നത് പ്രവീണിന്റെ ശിപാര്‍ശയിന്‍ മേലാണ് എന്നാണ് വ്യക്‌തമാകുന്നത്.
ലോകകേരളസഭയിലെ ഒരു പ്രതിനിധിയുടെ ക്ഷണക്കത്തുമായിട്ടാണ് അവർ സഭയ്ക്കുള്ളിൽ പ്രവേശിച്ചതെന്നു വ്യക്തമായിട്ടുണ്ടെങ്കിലും ഈ പ്രവാസിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. രണ്ടുദിവസം അനിതയുടെ സാന്നിധ്യം നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നു എന്നാണ് വിവരം. ഇക്കാര്യത്തില്‍ സർക്കാരുമായി ബന്ധമുള്ള ആരുടെയെങ്കിലും അറിവുണ്ടോ എന്നും അന്വേഷിച്ചുവരുന്നു.
അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തില്‍ കയറിയതില്‍ പങ്കില്ലെന്ന് നോര്‍ക്ക നേരത്തേ അറിയിച്ചിരുന്നു. ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണു നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞത്. എന്നാല്‍ ഡെലിഗേറ്റുകളുടെ പട്ടിക നോര്‍ക്ക പുറത്തുവിടാത്തതില്‍ ദുരൂഹത തുടരുകയാണ്. വിശദമായി നിയമസഭയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്താനാണു സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.
മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്‌തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയില്‍ ലോക കേരള സഭാ സമ്മേളനം നടന്ന നിയമസഭാ സമുച്ചയത്തില്‍ അവസാന ദിവസമാണ് എത്തിയത്. പ്രതിനിധി പട്ടികയില്‍ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണന്‍ തമ്പി ഹാളിനു പരിസരത്ത് മുഴുവന്‍ സമയവും അവര്‍ സജീവമായിരുന്നു.
എന്നാൽ, അനിത പുല്ലയിൽ ലോക കേരള സഭാ സമ്മേളനം നടന്ന നിയമസഭയിലെ ശങ്കരൻ തമ്പി ഹാളിൽ പ്രവേശിച്ചിട്ടില്ലെന്ന പ്രാഥമിക നിഗമനം പങ്കുവയ്ക്കപ്പെടുന്നുണ്ട്. നിയമസഭാ കെട്ടിടത്തോടു ചേർന്ന പാർക്കിങ് ഏരിയയിൽ നടന്ന ഓപ്പണ്‍ ഫോറത്തിൽ പങ്കെടുക്കാനുള്ള പാസ് ഇവരുടെ പക്കൽ ഉണ്ടായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സ്പീക്കറുടെ ഓഫിസ് അറിയിച്ചു. അനിത പുല്ലയിൽ ലോക കേരള സഭ നടന്ന ഹാളിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും ഓഫിസ് വ്യക്തമാക്കി.
ജൂൺ 24ന് സ്പീക്കർ തലസ്ഥാനത്തെത്തിയശേഷം അന്വേഷണ റിപ്പോർട്ട് കൈമാറും. ആരോടൊപ്പമാണ് അനിത സഭയിലെത്തിയത്, അവരെ തടയുന്നതിൽ സുരക്ഷാ വീഴ്ച ഉണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് ചീഫ് മാർഷൽ പരിശോധിക്കുന്നത്. ഓപ്പണ്‍ ഫോറം നടന്ന പാർക്കിങ് ഏരിയയിൽനിന്ന് സുരക്ഷാ ഗാർഡുകളെയും മെറ്റൽ ഡിറ്റക്ടറിലൂടെയുള്ള പരിശോധനയും മറികടന്നാണ് അനിത നിയമസഭയ്ക്കുള്ളിൽ കടന്നത്. വാതിൽ കയറി ചെല്ലുന്നത് വിശാലമായ ഇടനാഴിയിലേക്കാണ്.
ഇടതു വശത്ത് മാധ്യമ പ്രവർത്തകർക്കുള്ള പാസുകളും വാർത്താക്കുറിപ്പുകളും വിതരണം ചെയ്യുന്ന വിഭാഗവും തൊട്ടടുത്ത് വാർത്താ സമ്മേളനം നടക്കുന്ന ഹാളുമാണ്. വലത്തേയ്ക്ക് അൽപം നടന്നാൽ ലോക കേരള സഭ സമ്മേളിച്ച ശങ്കരൻ തമ്പി ഹാളായി. ഇടനാഴിയിൽ വച്ച് ആദ്യ ദിവസം തന്നെ അനിതയെ മാധ്യമ പ്രവർത്തകർ കണ്ടിരുന്നു.
ഒട്ടേറെപേരുമായി സംസാരിച്ച് ഇടനാഴിയിൽ ചുറ്റിക്കറങ്ങുകയായിരുന്നു ഇവർ എന്നാണ് അറിയാൻ കഴിഞ്ഞത്. മാധ്യമപ്രവര്‍ത്തകരെ നിയമസഭാ പ്രസ് കാർഡിനു പുറമേ ലോകകേരള സഭയുടെ പ്രത്യേക പാസും നൽകിയാണ് ഉള്ളിലേക്കു പ്രവേശിപ്പിച്ചത്. കർശന സുരക്ഷയുള്ള സഭയിൽ ഇവർ എത്തിയതെങ്ങനെയെന്ന് ആദ്യദിനം തന്നെ ചർച്ചയായി.
മാധ്യമങ്ങൾ പിന്തുടർന്നതോടെ ഇവർ സഭാ ടിവിയുടെ ഓഫിസിനുള്ളിലേക്കു മാറി. പിന്നീട് വാച്ച് ആൻഡ് വാർഡ് വന്ന് പുറത്തേക്കു കൊണ്ടുപോയി. പ്രതിനിധികളുടെ പട്ടികയിൽ ഇവർ ഇല്ലായിരുന്നു എന്നാണ് നോർക്ക പറയുന്നത്. പ്രതിനിധികളുടെ പട്ടിക പുറത്തു വിട്ടിട്ടില്ല. പ്രവാസികൾ, മാധ്യമപ്രവർത്തകർ, സാമാജികർ, പ്രത്യേക ക്ഷണിതാക്കൾ എന്നിവർക്കായിരുന്നു ലോക കേരള സഭയിലേക്കു പ്രവേശനം.
എല്ലാവർക്കും പാസ് ഏർപ്പെടുത്തിയിരുന്നു. ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുപോലും പാസ് നിര്‍ബന്ധമാക്കി. അനിത പാസ് ധരിക്കാതെയാണ് സഭയ്ക്കുള്ളിലേക്ക് കയറിയത്. സഭാ ടിവിയുമായി ബന്ധപ്പെട്ട ചില ജീവനക്കാരാണ് ഇവരെ അകത്തേക്കു കയറാൻ സഹായിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അതേസമയം, അനിത പുല്ലയിലിനെ ലോക കേരള സഭയിലേക്കു നോര്‍ക്ക ക്ഷണിച്ചിരുന്നില്ലെന്ന് വൈസ് ചെയര്‍മാനും മുന്‍ സ്‌പീക്കറുമായ പി. ശ്രീരാമകൃഷ്‌ണന്‍. ഓപ്പണ്‍ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവര്‍ അകത്തു കടന്ന് കൂടിയതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
ഓപ്പണ്‍ ഫോറത്തിന് പോലും ക്യാമറ അനുവദിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ പാസ് പോലും ഇല്ലാതൊരു വ്യക്‌തി എങ്ങനെ അകത്ത് കയറിയെന്ന് ചോദിച്ചാല്‍ ക്ഷണിതാവല്ലെന്ന് മാത്രമാണ് നോര്‍ക്കക്ക് പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























