മുഖ്യമന്ത്രിയെ മുഖ്യപ്രതിയാക്കാന്‍ നീക്കം ശക്തം... സമുദായ രാജാവായി വാണയാള്‍ എന്തിന് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് മുഖ്യമന്ത്രിയാവാന്‍ നോക്കി; ആളിക്കത്തിക്കാന്‍ സിപിഎമ്മും

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടതിനു ശേഷം കേരളത്തില്‍ വന്നത് മുഖ്യമന്ത്രി പരിവേഷവുമായാണ്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന വാര്‍ത്ത വന്നതോടെ ഏറെ നൊന്തത് സിപിഎമ്മിനാണ്. തങ്ങളുടെ വോട്ട് ബാങ്കായ ഈഴവ സമൂഹത്തെ മൊത്തത്തില്‍ വെള്ളാപ്പള്ളി വിഴുങ്ങുമെന്ന സത്യം സിപിഎമ്മിന് മനസിലായി. അതോടെ സിപിഎം വേണ്ടത് ചെയ്തു.
അങ്ങനെ സാക്ഷാല്‍ മറ്റൊരു മുതലാളിയായ ബിജു രമേശ് വീണ്ടും അവതരിച്ചു. സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം അങ്ങനെ വീണ്ടും പൊങ്ങിവന്നു.
ഈ ദുരൂഹമരണം സി ബി ഐ അന്വേഷിച്ചാല്‍ പോരെന്ന് ബിജു രമേശ് പറഞ്ഞു. കേസ് അവര്‍ ഏറ്റെടുത്താല്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. വെള്ളാപ്പള്ളിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള നിലവിലെ ബന്ധം ഏതന്വേഷണത്തെയും വഴിതെറ്റിക്കാന്‍ കഴിയുന്നതാണ്.
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടാന്‍ എസ്എന്‍ഡി പിക്ക് ഇപ്പോള്‍ എങ്ങനെ ധൈര്യംവന്നു? ഇത്രയും നാള്‍ ഇല്ലാതിരുന്ന ധൈര്യം എന്‍ഡിഎ സര്‍ക്കാരുമായുണ്ടാക്കിയ കൂട്ടുകെട്ടില്‍നിന്നും ഉണ്ടായതാണ്. ഇന്നലെ വൈകി ചേര്‍ന്ന എസ് എന്‍ ഡി പി യുടെ കൗണ്‍സില്‍ യോഗത്തില്‍ സ്വാമിയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്ന പ്രമേയം പാസാക്കിയിരുന്നു. പ്രമേയത്തില്‍ പ്രശസ്തര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ബിജു രമേശിന്റെ പതിവു പണിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സ്വാമി മരിച്ച് പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ സി ബി ഐ അന്വേഷിക്കണമെന്ന പ്രമേയം പാസാക്കിയിട്ട് പ്രയോജനമില്ല.
അതേസമയം സ്വാമി ശാശ്വതികാനന്ദയുടെ മരണം സ്വാഭാവികമെങ്കില്‍ കേസ് നീണ്ടുപോയതെന്തിനെന്ന് ബിജു ചോദിക്കുന്നു. നീണ്ട പതിനൊന്ന് കൊല്ലമാണ് കേസ് ഇഴഞ്ഞത്. താന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കില്‍ തന്റെ മൊഴി എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല. സ്വാമിയുടെ നിഴലായി സഞ്ചരിച്ചിരുന്ന സാബുവിനെ പൊലീസ് ചോദ്യം ചെയ്തില്ല. ഇയാള്‍ ഈ കേസിലെ ഏകദൃക്‌സാക്ഷിയാണ്. എന്നാല്‍ തന്റെ ആവശ്യം നിരാകരിച്ച് പൊലീസ് സാബുവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നാണ് ആവശ്യപ്പെട്ടത്.
സാബുവിന്റെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ചെയ്തു. തെളിവുകള്‍ ഇല്ലായ്മ ചെയ്യുന്നതില്‍ കേരള പൊലീസ് ഒരിക്കല്‍ക്കൂടി മികവുകാട്ടിയത് സ്വാമിയുടെ മരണത്തിലാണ്. മരണം സി ബി ഐ അന്വേഷിക്കണമെന്ന് അദ്ദേഹത്തിന്റെ മാതാവും സഹോദരിയും നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ഒന്നും ചെവിക്കൊണ്ടില്ല. താന്‍ നേരിട്ട് കോടിയേരി ബാലകൃഷ്ണനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ എല്ലാം തനിക്ക് അറിയാമെന്നു കോടിയേരി പറഞ്ഞെങ്കിലും വെള്ളാപ്പള്ളിയുടെ കോപം ഏല്‍ക്കാന്‍ കഴിയില്ലെന്ന നിലപാടാണെടുത്തത്. ശാശ്വതികാനന്ദയുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടേണ്ടത് സര്‍ക്കാരും ജനങ്ങളുമാണ്. കേസിന് ഇനിയും ഒരു പൊതുസ്വഭാവം കൈവന്നിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























