യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും.... അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനും വിജയ് ബാബുവിനെ കൊണ്ടുപോയേക്കും
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരിക്കും നടപടികള്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനും വിജയ് ബാബുവിനെ കൊണ്ടുപോയേക്കും.
ഇന്നുമുതല്‍ ജൂലായ് മൂന്ന് വരെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.
ഈ മാസം 22നാണ് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, സോഷ്യല്‍ മീഡിയയിലൂടെ നടിയെയും കുടുംബത്തെയും അപമാനിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുള്ളത്.
സിനിമയില്‍ അവസരങ്ങള്‍ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഏപ്രില്‍ 22നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്.
പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് പരസ്പര സമ്മതത്തോടെയാണെന്നും, പുതിയ സിനിമയില്‍ അവസരം നല്കാത്തതിനാല് ബ്ലാക്ക്മെയിലിന്റെ ഭാഗമായാണ് പരാതിയെന്നും വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha