Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

സഹോദരന് സ്‌ട്രോക്കും വന്നു... സഹ സംവിധായികയായും സഹനടിയായും പ്രവര്‍ത്തിച്ച അംബിക റാവുവിന്റെ മരണത്തില്‍ വേദനിച്ച് സിനിമാ ലോകം; രണ്ട് വൃക്കകളും തകരാറിലായി ലിവര്‍ സിറോസിസും ബാധിച്ച് കിടന്ന ഇടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കോവിഡും ബാധിച്ചു

28 JUNE 2022 08:49 AM IST
മലയാളി വാര്‍ത്ത

മലയാള ചലച്ചിത്ര മേഖലയില്‍ നിന്നും ഒരാള്‍ കൂടി വിടവാങ്ങിയിരിക്കുകയാണ്. സഹ സംവിധായികയായും സഹനടിയായും പ്രവര്‍ത്തിച്ച അംബിക റാവു (58) അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.30ന് ഹൃദയാഘാതം മൂലമാണ് മരണം.

വൈറസ്, കുമ്പളങ്ങി നൈറ്റ്‌സ്, മീശ മാധവന്‍, അനുരാഗ കരിക്കിന്‍വെള്ളം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായികയായും പ്രവര്‍ത്തിച്ചു.

 



രണ്ട് വൃക്കകളും തകരാറിലായി ലിവര്‍ സിറോസിസും ബാധിച്ച് കിടന്ന ഇടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കഴിയുകയായിരുന്നു അംബിക റാവു. വയറ്റില്‍ വെള്ളം നിറയുന്ന അവസ്ഥയിലുമായിരുന്നു. ഭാരം അനുഭവപ്പെടുന്നതിനാല്‍ എഴുന്നേറ്റ് നില്‍ക്കാനും സാധിയ്ക്കില്ലായിരുന്നു. ഡയാലിസിസിനും മരുന്നുകള്‍ക്കുമൊക്കെയായി നല്ല ഒരു തുക ആവശ്യമായി വന്നിരുന്നതിനാല്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

ജീവിതവും ഒരു കഥയാണ്. അംബിക റാവുവിന്റെ അച്ഛന്‍ മറാഠിയും അമ്മ മലയാളിയുമാണ്. അച്ഛനാണ് അംബികയ്ക്കും സഹോദരങ്ങള്‍ക്കും കലാപരമായ രംഗത്തേക്ക് ഇറങ്ങാനുള്ള സ്വാതന്ത്രം നല്‍കിയത് എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ അംബിക പറഞ്ഞിരുന്നു. മുപ്പത്തിയാറാം വയസില്‍ വിവാഹ മോചിതയായി നില്‍ക്കുന്ന സമയത്താണ് അംബിക അവിചാരിതമായി സിനിമയില്‍ എത്തുന്നത്.

ഏകദേശം 20 വര്‍ഷക്കാലം മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു തികച്ചും യാദൃശ്ചികമായാണ് സിനിമാ രംഗത്ത് എത്തിയത്. ഒരു സുഹൃത്തിനു വേണ്ടി യാത്ര' എന്ന സീരിയലിന്റെ കണക്കുകള്‍ നോക്കാന്‍ തുടങ്ങിയതോടെയാണ് നടിയുടെ സിനിമാ കരിയറിന്റെ തുടക്കം. അവിടുന്നാണ് നടി തന്റെ യഥാര്‍ഥ കരിയര്‍ കണ്ടെത്തിയത്.



പ്രശസ്ത സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോനൊപ്പം സഹസംവിധായകയായി ഒപ്പം പ്രവര്‍ത്തിച്ച് തുടങ്ങി. 'ദി കോച്ച്' എന്ന അപര നാമധേയത്തിലാണു അംബിക സെറ്റുകളില്‍ അറിയപ്പെടുന്നത്. അന്യഭാഷാ നടികള്‍ക്ക് മലയാളം ഡയലോഗുകള്‍ക്ക് ലിപ് സിങ്ക് ചെയ്യാന്‍ സഹായിക്കുകയായിരുന്നു ആദ്യകാലത്ത് പ്രധാന ജോലി. തുടര്‍ന്ന് അഭിനയരംഗത്തും ശ്രദ്ധേയയായി. അതിനിടയ്ക്കാണ് രോഗം പിടികൂടിയത് രണ്ട് വര്‍ഷക്കാലത്തിലേറെ ആയി ചികിത്സയിലായിരുന്നു.

ഡയാലിസിസിന് താരം ആഴ്ചയില്‍ രണ്ട് തവണ വിധേയയായിരുന്നു. താരത്തിന് എല്ലാവിധ സഹായവുമായി കൂടെ കൈത്താങ്ങായിരുന്ന സഹോദരന്‍ അജിയും സ്‌ട്രോക്ക് വന്ന് ആശുപത്രിയില്‍ ആയതോടെയാണ് നടി തുടര്‍ ചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയത്. സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ നടിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ നടന്‍ ജോജു ജോര്‍ജ്ജ് അടക്കം നടിക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു.



ഫെഫ്കയും സിനിമാ താരങ്ങളും അകമഴിഞ്ഞ സഹായങ്ങള്‍ നടിക്ക് നല്‍കി വന്നിരുന്നു. ചികിത്സ ചെലവുകള്‍ കണ്ടെത്തുന്നതിന് തൃശ്ശൂരില്‍ നിന്നും സംവിധായകരായ ലാല്‍ജോസ്, അനൂപ് കണ്ണന്‍, നടന്മാരായ സാദിഖ്, ഇര്‍ഷാദ് എന്നിവര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ ഒരു സൗഹൃദ കൂട്ടായ്മയും കൈകോര്‍ത്തിരുന്നു.

പതിനെട്ടു വര്‍ഷമായി സിനിമയുടെ അണിയറയിലും അരങ്ങിലും പ്രവര്‍ത്തിച്ച അംബികയുടെ വലിയൊരു സ്വപ്നമായിരുന്നു സ്വന്തമായൊരു സിനിമ സംവിധാനം ചെയ്യുക എന്നത്. ആ സ്വപ്നം ബാക്കിയാക്കിയാണ് അംബിക റാവു മടങ്ങുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (17 minutes ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (22 minutes ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (37 minutes ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (1 hour ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (2 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (4 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (4 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (4 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (5 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (5 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (5 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (6 hours ago)

Malayali Vartha Recommends