ആ ഫോൺകോൾ എല്ലാം മാറ്റിമറിച്ചു! വിജയ് ബാബുവിനെതിരെ നിർണായക തെളിവുകൾ; വ്യാജവാഗ്ദാനം നൽകി പുതുമുഖ നടിയെ പീഡിപ്പിച്ച കേസ്; വിജയ്‌ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം, പ്രതിയുടെ ലൈംഗികശേഷി പരിശോധനയും നിയമപ്രകാരം അടുത്തദിവസങ്ങളിൽ നടത്തും

വ്യാജവാഗ്ദാനം നൽകി പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നിർണായക നീക്കം. നടനും നിർമാതാവുമായ വിജയ്‌ബാബുവിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കുറ്റകൃത്യം നടന്നതായി പരാതിക്കാരി വെളിപ്പെടുത്തിയ പനമ്പിള്ളിനഗറിലെ ഫ്ലാറ്റിൽ ഇന്നലെ തെളിവെടുപ്പു നടക്കുകയുണ്ടായി. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ഇന്നു തെളിവെടുപ്പു തുടരുന്നതാണ്. അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതിനു വ്യക്തമായ തെളിവും വിശ്വസനീയമായ മൊഴികളും ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കുകയുണ്ടായി. ഇതിനുപിന്നാലെ പീഡനക്കേസ് പ്രതിയുടെ ലൈംഗികശേഷി പരിശോധനയും നിയമപ്രകാരം അടുത്തദിവസങ്ങളിൽ നടത്തും.
അതോടൊപ്പം തന്നെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടും വിജയ്ബാബുവിനെ റിമാൻഡ് ചെയ്തില്ല. 5 ലക്ഷം രൂപയുടെ ബോണ്ടിൽ 2 പേരുടെ ആൾജാമ്യമാണു കോടതി നിർദേശിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥയനുസരിച്ചു ജൂലൈ 3 വരെ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകേണ്ടതാണ്. ചോദ്യം ചെയ്യലിനു ശേഷം വിജയ്ബാബുവിനു ദിവസവും വീട്ടിലേക്കു മടങ്ങാവുന്നതാണ്.
കൂടാതെ പുതുമുഖ നടി പൊലീസിനു പരാതി നൽകാതിരിക്കാൻ വിജയ്ബാബു പരാതിക്കാരിയുടെ ബന്ധുവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി പറയപ്പെടുന്ന ശബ്ദസന്ദേശം ഇന്നലെ പുറത്തു വരുകയുണ്ടായി. പുതുമുഖ നടി പരാതി നൽകിയാൽ താൻ മരിക്കുമെന്നും നടിയോടു കാലുപിടിച്ചു മാപ്പു പറയാൻ തയാറാണെന്നും വേണമെങ്കിൽ നടിക്കു തന്നെ അടിക്കാമെന്നും പറയുന്ന ശബ്ദസന്ദേശമാണു പുറത്തുവന്നിരിക്കുന്നത്.
അതേസമയം നിശബ്ദതയാണ് ഏറ്റവും നല്ല മറുപടിയെന്ന വിജയ്ബാബുവിന്റെ പോസ്റ്റ് ഇന്നലെ സമൂഹമാധ്യമങ്ങളിൽ വന്നു. ‘എന്തു സംഭവിച്ചാലും പ്രകോപിതനാവില്ല. കോടതിയുടെ നിർദേശമുണ്ട്, മാധ്യമങ്ങളോടു സംസാരിക്കില്ല. അന്വേഷണവുമായി നൂറുശതമാനം സഹകരിക്കും. അവസാനം സത്യം ജയിക്കും ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha
























