ഭാര്യ ജോലിക്കായി വിദേശത്ത് പോയപ്പോൾ അച്ഛന് സ്വന്തം മകളോട് കാമം; പന്ത്രണ്ടു വയസുകാരിയായ മകളെ തക്കം നോക്കി ലൈംഗീകമായി പീഡിപ്പിച്ച് വൃത്തിക്കെട്ട അച്ഛൻ; ഒടുവിൽ കോടതിയുടെ ഒന്നൊന്നര വിധി; 25 വര്‍ഷത്തേക്ക് പൂട്ടി

ഭാര്യ ജോലിക്കായി വിദേശത്ത് പോയപ്പോൾ അച്ഛന് സ്വന്തം മകളോട് കാമം. പന്ത്രണ്ടു വയസുകാരിയായ മകളെ ലൈംഗീകമായി പീഡിപ്പിച്ച് അച്ഛൻ. ഇത്രയും നീചമായ വൃത്തിക്കേട് കാണിച്ച വൃത്തിക്കെട്ടവന് 25 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുകയാണ്. ശിക്ഷ വിധിച്ചത് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് .
അഞ്ച് ലക്ഷം രൂപ പിഴയടക്കാതിരുന്നാൽ അഞ്ച് വർഷം അധിക തടവ് അനുഭവിക്കേണ്ടുന്ന അവസ്ഥയാണുള്ളത്. തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ വിദേശത്താണ്. ഈ സമയത്താണ് അച്ഛന്‍ മകളെ പീഡനത്തിനിരയാക്കിയത്.
https://www.facebook.com/Malayalivartha
























