പാലക്കാട് മണ്ണാര്‍ക്കാട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി... സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

പാലക്കാട് മണ്ണാര്‍ക്കാട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി... സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. പള്ളിക്കുറുപ്പ് സ്വദേശി ദീപിക(28) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.
വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ദീപികയെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് അവിനാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദമ്പതികള്‍ക്ക് ഒന്നരവയസുള്ള മകനുണ്ട്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
"
https://www.facebook.com/Malayalivartha
























