മതമൊരു തരം മദമാണ്; മനുഷ്യ തലച്ചോറിനെ പ്രവർത്തനരഹിതവും ക്രൂരവും പൈശാചികവുമാക്കുന്ന ഒരു വൃത്തികെട്ട വിഷം; ഇതിനൊക്കെ പിരി കയറ്റി വിടുന്നവർ സമൂഹത്തിൽ മേലനങ്ങാതെ സുഖമായി ജീവിക്കും; വെട്ടാനും കുത്താനും കഴുത്തറുക്കാനും നടക്കുന്നവർ വിഡ്ഢികൾ; സമാധാന മതവും സനാതന മതവും അടിച്ചു ചാവാതിരിക്കട്ടെ; ആഞ്ഞടിച്ച് ജസ്‌ല മാടശേരി

രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനെ കടയിൽകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജസ്‌ല മാടശേരി. ഏതു മതത്തിന്റെ ആയാലും മതമൈരുകൾ ഈ രാജ്യത്തെ ചിന്നഭിന്നമാക്കുമെന്നാണ് ജസ്‌ല പറയുന്നത്. ജസ്‌ലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ജീവനാണ് നഷ്ടപ്പെടുന്നത്. ആർക്കായാലും എന്തിന്റെ പേരിലായാലും. അങ്ങോട്ടായാലും ഇങ്ങോട്ടായാലും. ഒരാളുടെ ജീവൻ നഷ്ടപ്പെട്ടു....
എത്ര കുടുംബം അനാഥമായി.... ആർക്കു വേണ്ടിയാണിത് എന്തിനു വേണ്ടിയാണ് . ഇതിവിടം കൊണ്ടവസാനിക്കും എന്ന് നിങ്ങളിലാർക്കെങ്കിലും തോന്നുന്നുണ്ടോ നിഷ്കളങ്കരെ .. മതമാണ് .. അതൊരു തരം മദമാണ് ... മനുഷ്യ തലച്ചോറിനെ പ്രവർത്തനരഹിതവും ക്രൂരവും പൈശാചികവുമാക്കുന്ന ഒരു വൃത്തികെട്ട വിഷം. പരിണിത ഫലങ്ങൾ വേറെ വരാൻ കിടക്കുന്നു...
ഇതിനൊക്കെ പിരി കയറ്റി വിടുന്നവർ സമൂഹത്തിൽ മേലനങ്ങാതെ സുഖമായി ജീവിക്കും. വെട്ടാനും കുത്താനും കഴുത്തറുക്കാനും നടക്കുന്ന വിഡ്ഢികൾ അവനു അവന്റെ ജീവിതവും കുടുംബവും നഷ്ടപ്പെടും .. സമാനചിന്തകാരികൾക്കിടയിൽ വർഗീയത നിറയ്ക്കും .. സമാധാന മതവും സനാതന മതവും അടിച്ചു ചാവാതിരിക്കട്ടെ .. നിങ്ങൾ മതക്കാരുടെ പോരിനിടയിൽ കൊറേ നിറപരാധികളായ മനുഷ്യർ ഇവിടെ ജീവിക്കുന്നുണ്ട് .. അവരെ വിട്ടേക്കണം.
ഇപ്പൊ വരും ന്യായീകരണം .. എന്റെ ഇസ്‌ലാം ഇങ്ങനല്ല .... അവര് ഇസ്‌ലാം നാമധാരികൾ മാത്രമാണെന്ന് പറഞ്ഞു ... അങ്ങനെ ന്യായീകരിക്കാൻ മുട്ടുന്നവൻ കിതാബെടുത്തു വായിക്കു .. നിങ്ങടെ ഇസ്‌ലാം ഇങ്ങനെ തന്നെ ആണ്. ഏതു മതത്തിന്റെ ആയാലും മതമൈരുകൾ ഈ രാജ്യത്തെ ചിന്നഭിന്നമാക്കും. ഈ തീ ആളിപ്പടരാതിരിക്കട്ടെ .
https://www.facebook.com/Malayalivartha
























