Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

മുഖ്യമന്ത്രിയെ തേച്ചൊട്ടിച്ച് വീണയുടെ വെളിപ്പെടുത്തല്‍ ജെയ്ക് മെന്റര്‍ തന്നെ വീഡിയോ പുറത്ത് എല്ലാം പൊളിച്ചടുക്കി മകള്‍ തന്നെ രംഗത്ത്

29 JUNE 2022 09:32 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റാവുകയാണ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ കുഴല്‍നാടന്‍ വീണാ വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങളെ വികാരവിക്ഷോ!ഭത്തോടെ മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി!ഡബ്ല്യുസി) വഴിയാണെന്നും, പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ തന്റെ മെന്റര്‍ ആണെന്നുമായിരുന്നു വീണാ വിജയന്‍ സ്വന്തം കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്റെ വെബ്‌സൈറ്റിലൂടെ പറഞ്ഞതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചത്. മാത്യുവിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും അസംബന്ധമാണെന്നും ആരോപണ വിധേയനായ ആള്‍ മെന്ററാണെന്നു മകള്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

എന്നാല്‍ ജെയ്ക്ക് തന്റെ ഉപദേശകനാണന്ന കാര്യം വെളിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ മകള്‍ തന്നെ രംഗത്തുവരുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ പറത്തു വരുന്നത്. ഏഷ്യാനെറ്റിന് വീണ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമായി പറഞ്ഞിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയുകയാണ്. ആ വീഡിയോയില്‍ ജെയ്ക്കിനെ കുറിച്ച് സ്വപ്‌ന പറയുന്നത് ഇങ്ങനെ.

ജെയ്ക്ക് എന്നുള്ളത് എന്റെ കൊളീഗിന്റെ കസിന്‍ ബ്രദറാണ്. കമ്പനി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഇനിഷ്യലി കമ്പനിയുടെ അഡൈ്വസറി ബോഡില്‍ നമ്മള്‍ കുറച്ച് ആളുകളെ വയ്ക്കും. ഈ ജെയ്ക്ക് എന്നത് ഒരു അമേരിക്കന്‍ സിറ്റീസണ്‍ ആണ്. പി ഡബ്ലിയുസി എന്നുള്ളത് ഒരു വലിയ കമ്പനിയാണ്. അതിലെ അമേരിക്കന്‍ വിങ്ങില്‍ ജോലിചെയ്യുന്നയാളാണ് അദേഹം അദേഹത്തിന് ഇന്ത്യയുമായി ഒരു ബന്ധവും ഇല്ലെ എന്ന് വ്യക്തമാക്കുന്ന. വീണ അദേഹം തങ്ങളുടെ അഡൈ്വസറാണ് എന്നാണ് ആ വീഡിയോയില്‍ സമ്മതിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് നേരെ തിരിച്ചാണ്. കള്ളം പറയുന്നിന് തുല്യമായി. മകള്‍ക്കെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിന് ആദ്യം മാത്യു കുഴല്‍നാടനോട്, മുഖ്യമന്ത്രി പിണറായി വിജയന്‍ പൊട്ടിത്തെറിക്കുകയായിരുന്നു: 'മകളെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ? വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടി ചിലര്‍ ശ്രമിച്ചിട്ടുണ്ട്. മാത്യു കുഴല്‍നാടന്റെ വിചാരം എങ്ങനെയും തട്ടിക്കളയാമെന്നാണ്. അതിനു വേറെ ആളെ നോക്കുന്നതാണ് നല്ലത്. എന്താണ് നിങ്ങള്‍ വിചാരിച്ചത്? മകളെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ? പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരാളെ എന്റെ മകളുടെ മെന്ററായിട്ട് ആ മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്? എന്തും പറയാമെന്നാണോ? അതൊക്കെ മനസ്സില്‍ വച്ചാല്‍ മതി...ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തും പറയുന്ന സ്ഥിതി എടുക്കരുത്. അസംബന്ധങ്ങള്‍ വിളിച്ചു പറയാനാണോ ഈ സഭാ വേദി ഉപയോഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. ഞങ്ങളുടെ ഭാഗത്തു തെറ്റുകളുണ്ടെങ്കില്‍ അതു പറയണം. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ അധിക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. അതാണോ സംസ്‌കാരം? മറ്റു കൂടുതല്‍ കാര്യങ്ങളിലേക്കു കടക്കുന്നില്ല...'

എന്നാല്‍ ആ വീഡിയോ പുറത്തുവന്നതോ പിണറായി പറഞ്ഞതാണ് വസ്തുതാ വിരുദ്ധമായ കാര്യം എന്നത് വ്യക്തമാവുകയാണ്. നേരത്തേ ഈ വിവാദം ഉയര്‍ന്നു വന്നപ്പോള്‍ വീണ കൊടുത്തൊരു അഭിമുഖമാണ്. അത് ഇന്നലെ വീണ്ടും ജെയ്ക്കിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം മാത്രമായ ഏഷ്യനെറ്റ് തന്നെ അപ്ലോഡ് ചെയ്തിട്ടുണ്ട്.

അതേസമയം തന്നെ വീണയുടെ കമ്പനിയുടെ വെബ്‌സൈറ്റിലെ പോസ്റ്റ് ശരിയാണെന്നു തെളിയിക്കാന്‍ മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങള്‍ക്കു മുന്‍പാകെ വിവിധ രേഖകളുമായി എത്തിയതോടെ വിഷയം വന്‍ ചര്‍ച്ചയാവുകയാണ്. എന്താണ് ഈ വിവാദത്തിന്റെ നാള്‍വഴി? എന്തുകൊണ്ടാണിതു വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്? എന്താണ് ഭരണപ്രതിപക്ഷങ്ങളുടെ വാദങ്ങള്‍?

പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരുന്ന പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്രത്യക്ഷമായതിനു തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് മാത്യു കുഴല്‍നാടന്‍ രംഗത്തുവന്നത്. കെപിസിസി ഓഫിസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് തെളിവുകളെന്ന പേരില്‍ രേഖകള്‍ പുറത്തു വിട്ടത്. വെബ് ആര്‍ക്കൈവ്‌സില്‍ നിന്നുള്ള വിവരങ്ങള്‍ മാത്യു പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. എക്‌സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (4 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (4 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (4 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (4 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (4 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (5 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (5 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (5 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (5 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (7 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (7 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (7 hours ago)

Malayali Vartha Recommends