നിശ്ചലമായി കുടുംബം... ഉമ്മവച്ചതിന്റെ പേരില്‍ അവിനാശ് ദീപികയെ വെട്ടിയത് മുപ്പതോളം തവണ; ഭാര്യയെ വാക്കത്തികൊണ്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത് ഭര്‍ത്താവ്; പാലക്കാട്ടെ സംഭവത്തില്‍ അവിനാശ് അറസ്റ്റിലാകുമ്പോള്‍ പുറത്ത് വരുന്നത് പുതിയ കഥകള്‍

കേരളത്തെ ഏറെ ഞെട്ടിപ്പിച്ചതും ചിന്തിപ്പിച്ചതുമാണ് പാലക്കാട്ടെ ഇന്നലത്തെ കൊലപാതകം. പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിനാണ് ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊന്നത്. സംഭവത്തില്‍ അവിനാശിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് അറിയിച്ചു.
പാലക്കാട് കാരാകുറിശ്ശി കുണ്ടുകണ്ടത്ത് ചൊവ്വാഴ്ചരാവിലെ എട്ടുമണിയോടെയാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശിനി ദീപികയാണ് (28) കൊല്ലപ്പെട്ടത്. ബെംഗളൂരുവില്‍ വ്യോമസേനയിലെ സാങ്കേതിക വിഭാഗം ജീവനക്കാരനായ കാരാകുറിശ്ശി കുണ്ടുകണ്ടം വീട്ടില്‍ക്കാട്ടില്‍ വീട്ടില്‍ അവിനാഷാണ് (30) പിടിയിലായത്. പല്ലുതേക്കാതെ മകനെ ഉമ്മവെച്ചത് ഭാര്യ ചോദ്യംചെയ്തതിലെ പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.
വീട് മുഴുവന്‍ അടച്ചിട്ടാണ് വാക്കത്തികൊണ്ട് അവിനാശ് ദീപികയെ വെട്ടിയത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളായ ബന്ധുക്കള്‍ പൂട്ട് പൊളിച്ചും ഓട് മാറ്റിയുമാണ് അകത്ത് കയറിയത്.
അവിനാശ് രക്ഷപ്പെടാന്‍ തുനിഞ്ഞപ്പോള്‍, തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. അവിനാശിനെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിലേക്ക് നയിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നു.
എം.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ് ദീപിക. മകനെ ദീപികയുടെ മാതാപിതാക്കളായ രവിചന്ദ്രന്റെയും വാസന്തിയുടേയും സംരക്ഷണത്തില്‍ വിട്ടു.
ബെംഗളൂരുവില്‍ ജോലിയുള്ള അവിനാശ് കുടുംബ സമേതം അവിടെ സ്ഥിരതാമസം ആയിരുന്നു. രണ്ട് മാസം മുമ്പാണ് പള്ളിക്കുറിപ്പിലെ തറവാട്ടുവീട്ടിലെത്തിയത്.
ദീപികയും അവിനാഷും മകന്‍ ഐവിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിനാഷ് പല്ലുതേക്കാതെ ഒന്നരവയസ്സുള്ള മകന്‍ ഐവിനെ ഉമ്മവെക്കാന്‍ ശ്രമിക്കയും ദീപിക തടയുകയും ചെയ്‌തെന്ന് പോലീസ് പറയുന്നു. തുടര്‍ന്നുണ്ടായ വഴക്കിനിടയില്‍ ദേഷ്യം സഹിക്കാനാവാതെ അവിനാഷ് മടവാളുപയോഗിച്ച് കഴുത്തിലും കൈയിലും കാലിലും വെട്ടുകയായിരുന്നെന്നും പറയുന്നു.
ദീപികയുടെ ശബ്ദംകേട്ട് പരിസരവാസികളും അടുത്തുതാമസിക്കുന്ന ബന്ധുക്കളും എത്തിയപ്പോഴാണ് ദീപികയ്ക്ക് വെട്ടേറ്റ വിവരമറിയുന്നത്. മകന്‍ ഐവിന്‍ അമ്മയ്ക്കുസമീപം ഇരിക്കയായിരുന്നു. തുടര്‍ന്ന്, പോലീസില്‍ വിവരമറിയിക്കയും ദീപികയെ പെരിന്തല്‍മണ്ണയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കയും ചെയ്തു. ദീപിക ആശുപത്രിയില്‍ മരിച്ചു.
മൂന്നുവര്‍ഷം മുമ്പാണ് ദീപികയുടെയും അവിനാഷിന്റെയും വിവാഹം കഴിഞ്ഞത്. ബെംഗളൂരുവില്‍ താമസമാക്കിയ ഇരുവരും രണ്ടുമാസമായി കുണ്ടുകണ്ടത്ത് തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്. ജോലിയില്‍നിന്ന് അവധിയെടുത്താണ് അവിനാഷ് നാട്ടിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അവിനാഷ് പെട്ടെന്ന് ദേഷ്യംവരുന്ന പ്രകൃതക്കാരനാണെന്നും ഇതാവാം കൊലപാതകത്തില്‍ കലാശിച്ചതിന് കാരണമെന്നും പോലീസ് പറയുന്നു.
പെരിന്തല്‍മണ്ണ ആശുപത്രിയില്‍ വച്ചാണ് കോയമ്പത്തൂര്‍ സ്വദേശിയായ ദീപിക മരിച്ചത്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
"
https://www.facebook.com/Malayalivartha























