'തിരുവല്ല സ്റ്റേഷനിൽ വച്ച് കോട്ടയം പാസഞ്ചറിൽ നിന്ന് ഒരു യാത്രക്കാരി വീഴുകയുണ്ടായി... ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അവർ അല്പം മുൻപ് മരണപ്പെട്ടു.. തിരുവല്ല സ്റ്റേഷനിൽ കോട്ടയം പാസഞ്ചർ മൂവ് ആയപ്പോൾ മുഷിഞ്ഞ വസ്ത്ര ധാരി ആയ ഓരാൾ ലേഡീസ് കമ്പാർട്ട്മെൻ്റിൽ ഓടി കയറുന്നത് കണ്ടതായി യാത്രക്കാർ...' വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ട അധ്യാപികയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും

കഴിഞ്ഞ ദിവസം കോട്ടയം പാസഞ്ചറിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരി തിരുവല്ല സ്റ്റേഷനിൽ വച്ച് ട്രെയിനിനു പുറത്തേക്ക് വീണ് മരിക്കുകയുണ്ടായി. ഇപ്പോഴിതാ ട്രെയിൻ യാത്രികയുടെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ട്രെയിന്‍ യാത്രികരുടെ സൗഹൃദ കൂട്ടായ്മ രംഗത്ത് എത്തിയിരിക്കുകയാണ്. വർക്കല ജിഎച്ച്എസിലെ അധ്യാപിക ആയിരുന്നു.
തിരുവല്ല സ്റ്റേഷനിൽ നിന്ന് കോട്ടയം പാസഞ്ചർ പുറപ്പെട്ടു തുടങ്ങിയ ശേഷം മുഷിഞ്ഞ വസ്ത്രധാരിയായ ഓരാൾ ലേഡീസ് കമ്പാർട്ട്മെൻ്റിൽ ഓടി കയറുന്നത് കണ്ടതായി സഹയാത്രികർ ഇതോടൊപ്പം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈയൊരു സാഹചര്യം കൂടി പരിഗമിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് മരണപ്പെട്ട അധ്യാപികയുടെ സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും ആവശ്യം. റീന അജിത്താണ് കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കഴിഞ്ഞദിവസം തിരുവല്ല സ്റ്റേഷനിൽ വച്ച് കോട്ടയം പാസഞ്ചറിൽ നിന്ന് ഒരു യാത്രക്കാരി വീഴുകയുണ്ടായി... ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അവർ അല്പം മുൻപ് മരണപ്പെട്ടു.. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ട്രെയിൻ നല്ല സ്പീഡ് ആയതിനുശേഷം തിരുവല്ല പ്ലാറ്റ്ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നത്.. വർക്കല GHS അധ്യാപിക ആയിരുന്നു...
കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ അഭിപ്രായത്തിൽ തിരുവല്ല സ്റ്റേഷനിൽ കോട്ടയം പാസഞ്ചർ മൂവ് ആയപ്പോൾ മുഷിഞ്ഞ വസ്ത്ര ധാരി ആയ ഓരാൾ ലേഡീസ് കമ്പാർട്ട്മെൻ്റിൽ ഓടി കയറുന്നത് കണ്ടതായി പറയുന്നുണ്ട്. ടീച്ചർ കമ്പാർട്ട്മെന്റിൽ ഒറ്റയ്ക്കുമായിരുന്നു. അതിന് ശേഷമാണ് ട്രെയിനിൽ നിന്നും ടീച്ചർ വീഴുന്നത്.. കോട്ടയം ഇറങ്ങേണ്ട ആൾ തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹം ആണ്... വീഴുന്നതിന് കുറച്ചു മുൻപ് ബന്ധുക്കളുമായി ടീച്ചർ സംസാരിച്ചിരുന്നു എന്നും അറിയുന്നു.. ഈ കാര്യത്തിൽ വിശദമായ ഒരു അന്വേഷണം റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു.
സെക്രട്ടറി
Friends on Rails
8281217465
https://www.facebook.com/Malayalivartha























