ഗർഭം നിലനിറുത്തുന്നതിനുള്ള മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങി ഗർഭിണി; കുഞ്ഞിനെ വരവേൽക്കാനുള്ള സ്വപ്ങ്ങളിൽ മുഴുകി മരുന്ന് കഴിച്ചു; എന്നാൽ സംഭവിച്ചത് മറ്റൊന്ന്! രണ്ട് ഗുളിക കഴിച്ച ഗർഭിണിയ്ക്ക് ദേഹാസ്വാസ്ഥ്യം; ഉടനെ തന്നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പരിശോധനയിൽ അറിഞ്ഞത് അത്യന്തം ഞെട്ടിക്കുന്ന വിവരം; വയറ്റിനുള്ളിലെ കുട്ടി അലസിപ്പോയി; വില്ലനായത് മെഡിക്കൽ ഷോപ്പ്; സംഭവം ഇങ്ങനെ

ഗർഭം നിലനിറുത്തുന്നതിനുള്ള മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങി ഗർഭിണി. വീട്ടിലെത്തി മരുന്ന് കഴിച്ച് കുഞ്ഞിനെ വരവേൽക്കാനുള്ള സ്വപ്ങ്ങളിൽ ആ അമ്മ മുഴുകി. എന്നാൽ സംഭവിച്ചത് മറ്റൊന്ന്! രണ്ട് ഗുളിക കഴിച്ച ഗർഭിണിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടനെ തന്നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയിൽ അറിഞ്ഞത് അത്യന്തം ഞെട്ടിക്കുന്ന വിവരം.
വയറ്റിനുള്ളിലെ കുട്ടി അലസിപ്പോയി. വില്ലനായത് മരുന്ന് മാറി കഴിച്ചത്. അതായത് ഗർഭം നിലനിറുത്തുന്നതിനുള്ള മരുന്നിന് പകരം ഗർഭം അലസിപ്പിക്കാനുള്ള മരുന്നാണ് മെഡിക്കൽ ഷോപ്പ് നൽകിയത്. എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പാണ് ഇത്രയും അലസമായി പ്രവർത്തിച്ച് ഒരു കുഞ്ഞിനെ കൊന്നത്. ഈ സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുക്കുകയുണ്ടായി.
നാട്ടുകാരിയായ യുവതിക്കാണ് ഗർഭം അലസിയത്. ഡോക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കുറിപ്പടിയോടെ മാത്രം വിൽക്കേണ്ട ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ഗർഭച്ഛിദ്ര മരുന്നാണ് സ്ഥാപനം വിറ്റത്. രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നില്ല മരുന്ന് വിൽപ്പന നടന്നത്. ജില്ലാ ഡ്രഗ്സ് ഇൻസ്‌പെക്ടർ ഡോ. എം.സി. നിഷിത് എല്ലാം വിശദമായി അന്വേഷിച്ചു.
സ്ഥാപനം വിറ്റ ഗർഭച്ഛിദ്ര മരുന്നുകളും ബില്ലുകളും മറ്റു രേഖകളും കസ്റ്റഡിയിലെടുത്ത് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഡ്രഗ്സ് ആന്റ് കോസ്‌മെറ്റിക്സ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിനെതിരെ കേസെടുത്തിരിക്കുന്നത്. തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിയുടെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തി. കൂടുതൽ തെളിവുകൾ ശേഖരിച്ചുവെന്നാണ് അറിയുവാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള അബദ്ധങ്ങൾ പറ്റാതെ എല്ലാവരും ജാഗ്രതയോടെ ഇരിക്കണം.
https://www.facebook.com/Malayalivartha























