ഭൂമിയിലെ ആ വിള്ളല്‍ കണ്ട് ഞെട്ടി!! 10 മീറ്ററോളം നീളത്തില്‍ രണ്ട് ഭാഗങ്ങളിലായി ആ വലിയ വിള്ളൽ!! ഡ്രൈവിങ് ടെസ്റ്റിന് എത്തിയ ആളുകള്‍ റവന്യു സംഘത്തെ വിവരമറിയിച്ചതോടെ പുറത്തായത് ആ വലിയ സത്യം!! സംഭവം ഇരിട്ടിയില്!

ഡ്രൈവിങ് ടെസ്റ്റിന് എത്തിയ ആളുകള്‍ ഭൂമിയില്ലെ അപ്രതീക്ഷിതമായി വിള്ളല്‍ കണ്ട് ഞെട്ടി.കണ്ണൂര്‍ ഇരിട്ടിയില്‍ ജബ്ബാര്‍ക്കടവ് എരുമത്തടത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമുള്ള ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വൈകുണ്ഠന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.
ഇരിട്ടി പൊലീസും ഇരിട്ടി തഹസില്‍ദാര്‍ സി.വി. പ്രകാശന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.10 മീറ്ററോളം നീളത്തില്‍ രണ്ട് ഭാഗങ്ങളിലായാണ് വിള്ളല്‍ രൂപപ്പെട്ടത്. മുമ്ബ് ഈ സ്ഥലം താഴ്ന്ന പ്രദേശമായിരുന്നു. ഇവിടെ മണ്ണിട്ട് ഉയര്‍ത്തുകയായിരുന്നു. മഴ പെയ്തപ്പോള്‍ മണ്ണില്‍ വെള്ളമിറങ്ങി വിള്ളല്‍ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
മഴ കഴിഞ്ഞ ദിവസമായി ഇരിട്ടി പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ആശങ്ക വേണ്ടെന്ന് തഹസില്‍ദാര്‍ സി.വി. പ്രകാശന്‍ പറഞ്ഞു. കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയാണെങ്കില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ്കുമാര്‍ പറഞ്ഞു. ഇപ്പോഴുണ്ടായ വിള്ളല്‍ ഡ്രൈവിങ് ടെസ്റ്റിനെ ബാധിക്കില്ല.
https://www.facebook.com/Malayalivartha























