ആണ്‍കുട്ടിയെ ക്ലാസ് കഴിഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചു, കുറ്റക്കാരനെന്ന് കണ്ടെത്തിയ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്

പെരുമ്പാവൂരിൽ പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. പോക്സോ കേസിൻ്റെ വിവിധ വകുപ്പുകൾ പ്രകാരം 60 വർഷവും, ജുവനൈൽ ജസ്റ്റിസ് ആക്ട് ,തടഞ്ഞുവെക്കൽ എന്നിങ്ങനെ മറ്റ് വകുപ്പുകൾ പ്രകാരം 7 വർഷവും ഉൾപ്പടെയാണ് പെരുമ്പാവൂർ അതിവേഗ കോടതി സ്പെഷൽ ജഡ്ജ് വി.സതീഷ് കുമാർ പ്രതിയ്ക്ക് 67 വർഷം കഠിനതടവ് വിധിച്ചത്.
വിവിധ വകുപ്പുകൾ പ്രകാരം 67 വർഷം കഠിനതടവ് വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയതിനാൽ 20 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. പെരുമ്പാവൂർ അതിവേഗ കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് പീഡനക്കേസിൽ 67 വർഷം കഠിന തടവ് വിധിക്കുന്നത്.
2020-ല്‍ തടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. മദ്രസയിലെത്തിയ ആണ്‍കുട്ടിയെ അധ്യാപകനായ അലിയാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച മദ്രസ അധ്യാപകന് ശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha























