ബുദ്ധികേന്ദ്രം വീണാ വിജയൻ? സ്വപ്നയുമായി രാത്രി ഒറ്റയ്ക്ക്.... പിണറായിയുടെ രഹസ്യ മീറ്റിംഗ്! സകലതും പുറത്തേക്ക് വരുന്നു.... കടുംപൂട്ടിട്ട് സ്വപ്ന; കൈ കാലിട്ടടിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയ്‌ക്കും മകൾ വീണാ വിജയനുമെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും സ്വപ്‌ന സുരേഷ് രംഗത്തെത്തിയത് മുഖ്യമന്ത്രിയെ സംബന്ധിച്ച് ഏറെ പ്രതിരോധത്തിലാക്കുകയാണ്. ക്ലിഫ് ഹൗസിലെ രഹസ്യ മീറ്റിങ്ങില്‍ രാത്രി താന്‍ ഒരു തടസ്സവുമില്ലാതെ കയറിപ്പോയിട്ടുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തന്നെ തുറന്ന് പറയുകയാണ്. ഇത്രയധികം ആത്മവിശ്വാസത്തോടെ സ്വപ്ന പറയുമ്പോൾ അതിൽ കുറച്ചെങ്കിലും വസ്തുത ഉണ്ടാകില്ലേ എന്ന ചിന്ത പലർക്കും ഉണ്ടാകുന്നുണ്ട്.
താന്‍ ഒറ്റയ്ക്കും കോണ്‍സല്‍ ജനറലിനൊപ്പവും രഹസ്യ കൂടിക്കാഴ്ചയ്ക്കായി രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ടെന്നും ഈ കൂടിക്കാഴ്ചയൊന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയല്ല എന്നു സ്വപ്‌ന പറഞ്ഞു. താന്‍ പറഞ്ഞത് പച്ചക്കള്ളമാണെങ്കില്‍ 2016 മുതൽ 2020 വരെയുളള ക്ലിഫ് ഹൗസിലെയും സെക്രട്ടറിയേറ്റിലെയും സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്ന് സ്വപ്‌ന വെല്ലുവിളിച്ച സാഹചര്യത്തിലാണ് ആ സംശയം മുറുകുന്നത്. കോൺസൽ ജനറലിനൊപ്പം മുഖ്യമന്ത്രിയുടെ വീട്ടിൽ പോയിട്ടുണ്ട് എന്നാൽ ഒരു പരിശോധനയുമുണ്ടായിട്ടില്ല എന്നും തുറന്ന് പറയുന്നുണ്ട്. വീണയുടെ എക്‌സാലോജിക്കിലെ ഇടപെടലുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
സ്പ്രിംക്ലർ ഇടപാടിന് പിന്നിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആണെന്ന സ്വപ്നാ സുരേഷിന്‍റെ ആരോപണത്തോടെ ഡാറ്റ വിവാദം വീണ്ടും മുറുകി. അടിമുടി ദുരൂഹത ബാക്കിയാക്കി ആയിരുന്നു കരാർ റദ്ദാക്കിയത് .ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ ഉപ ഹർജി നൽകാനും പരാതിക്കാർ ആലോചിക്കുന്നു.
സ്പ്രിംക്ലറും വീണയുടെ സ്ഥാപനം എക്‌സാലോജിക്കും തമ്മിലെ ബന്ധത്തിലെ ദുരൂഹത ആദ്യം പറഞ്ഞത് 2020 ഇൽ പി. ടി. തോമസ് ആയിരിന്നു. ഡാറ്റ കടത്ത് നടന്നെന്ന വാദത്തില്‍ രമേശ് ചെന്നിത്തല ആവർത്തിച്ചു ഉറച്ചു നിന്നതോടെ വിവാദം മുറുകി. സ്പ്രിംക്ലർ കത്തുന്നതിനിടെ ആയിരുന്നു ഐടി സെക്രട്ടറി എം. ശിവശങ്കർ ചട്ടങ്ങൾ എല്ലാം ലംഘിച്ചുള്ള കരാരിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
വീണ ബുദ്ധി കേന്ദ്രം ആയ കരാറിൽ ബലിയാടായെന്നു ശിവശങ്കർ പറഞ്ഞു എന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ചീഫ് സെക്രട്ടറിയും ധന നിയമ വകുപ്പുകളും അറിയാതെ കരാർ ഉപ്പിടാൻ ശിവശങ്കറിന് മേൽ ഉന്നത സമ്മർദം ഉണ്ടായെന്ന ആരോപണം ഇതോടെ വീണ്ടും ഉയരുന്നു. ശിവശങ്കറിന് ഗുരുതര വീഴ്ച പറ്റിയെന്നായിരുന്നു സർക്കാർ നിയോഗിച്ച മുൻ വ്യോമയാന സെക്രട്ടറി മാധവൻ നമ്പ്യാർ അധ്യക്ഷനായ വിദഗ്ദ സമിതിയുടെ കണ്ടെത്തൽ. എന്നാൽ ഈ റിപ്പോർട്ടിന്മേൽ വീണ്ടും സമിതിയെ വെച്ചു ശിവശങ്കറിനെ വെള്ള പൂശുകയായിരുന്നു സർക്കാർ.
ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന്റ കൂടെ പശ്ചാത്തലത്തിൽ ആയിരുന്നു ഒടുവിൽ കരാർ റദ്ദാക്കി സ്പ്രിംക്ലർ ഡാറ്റ സി ഡിറ്റ്ന്റെ സിസ്റ്റത്തിലേക്ക് മാറ്റിയത് തിടുക്കത്തിലെ കരാറിനു ഒപ്പം കൈമാറ്റം ചെയ്യപ്പെട്ട ഡാറ്റ സ്പ്രിംക്ലർ എന്ത് ചെയ്തു എന്നൊക്കെ ഉള്ള സംശയങ്ങൾ വീണ്ടും ഉയരും. കരാറിനെതിരായ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമ ക്കാല നൽകിയ പരാതി ഇപ്പോഴും ഹൈക്കോടതി പരിഗണനയിൽ ആണ്. പുതിയ വെളിപ്പെടുത്തൽ കോടതിയുടെ ശ്രദ്ധയിൽ പെടുത്താന്‍ ആണ് ശ്രമം.
മുഖ്യമന്ത്രി ജനങ്ങളോട് കളളം പറയുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട സ്വപ്‌ന സഭയിൽ മുഖ്യമന്ത്രി പറഞ്ഞത് കളളമാണെന്ന് അറിയിച്ചു. സ്‌പ്രിംഗ്‌ളർ വിവാദത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണെന്ന് ആരോപിച്ചു. സ്‌പ്രിംഗ്ളർ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കർ തന്നോട് പറഞ്ഞു. കെ. ടി. ജലീലിനെതിരെയുളള തെളിവുകൾ പുറത്തു വിടുമെന്നും സ്വപ്‌ന പറഞ്ഞു.
ക്ളിഫ് ഹൗസിൽ യുഎഇ ഭരണാധികാരിയുമായി നടന്ന കൂടിക്കാഴ്‌ച നിയമവിരുദ്ധമായിരുന്നു. ഷാർജ ഭരണാധികാരിയ്‌ക്ക് കൈക്കൂലി നൽകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു. ബാഗിൽ ഉപഹാരമായിരുന്നുവെങ്കിൽ എന്തിനാണ് ഡിപ്ളോമാറ്റിക് ബാഗേജ് വഴി അത് അയച്ചതെന്നും സ്വപ്‌ന ചോദിച്ചു. ഷാജ് കിരൺ ഇടനിലക്കാരനല്ലെങ്കിൽ എഡിജിപിയെ മാറ്റിയതെന്തിനാണെന്നും ഷാജ് കിരണിനെതിരെ നടപടിയെടുക്കാത്തത് എന്താണെന്നും സ്വപ്‌ന ചോദിച്ചു.
https://www.facebook.com/Malayalivartha























